കാസർകോഡ്:ചിറ്റാരിക്കാൽ വെള്ളടുക്കത്ത് യുവതിയെയും മൂന്നു വയസ്സുള്ള മകനെയും അജ്ഞത സംഘം തട്ടിക്കൊണ്ടുപോയെന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്.തട്ടിക്കൊണ്ടുപോയതല്ല യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്ന് പോലീസ് കണ്ടെത്തി.ഇവരെ കോഴിക്കോട്ടു വച്ചു കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ചിറ്റാരിക്കല്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെയും മൂന്നുവയസ്സുകാരന്‍ മകനെയുമാണ് രാവിലെ പത്തരയോടെ വീട്ടില്‍നിന്നു കാണാതായത്. കാറിലെത്തിയ സംഘം ഇരുവരെയും വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. വീട്ടില്‍ ഒരു സംഘമെത്തിയെന്നും അവര്‍ തങ്ങളെ ഉപദ്രവിച്ചുവെന്നും ഫോണിലൂടെ യുവതി ഭര്‍ത്താവിനെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഭര്‍ത്താവ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും കുഞ്ഞിനെയും മറ്റൊരാളോടൊപ്പം കോഴിക്കോട്ടുവച്ചു പിടികൂടുകയായിരുന്നു.റെയില്‍വേ പൊലീസ് ആണ് ഇവരെ കസ്റ്റഡിലെടുത്തത്. തുടര്‍ന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. സംഭവം തട്ടിക്കൊണ്ടുപോവല്‍ അല്ലെന്നും യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് യുവതി തട്ടിക്കൊണ്ടുപോവല്‍ കഥ ചമച്ചതെന്നും വ്യക്തമായിട്ടുണ്ട്.
കാസര്‍കോഡ് അമ്മയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി
കാഞ്ഞങ്ങാട്: കാസര്‍കോഡ് ചിറ്റാരിക്കലില്‍ കാറിലെത്തിയ അജ്ഞാതസംഘം അമ്മയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി. ബൈക്ക് മെക്കാനിക്കായ കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22)വിനെയും ഇവരുടെ മൂന്ന് വയസുള്ള മകനെയുമാണ് തട്ടിക്കൊണ്ടുപോയത്.അക്രമി സംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. വെളുത്ത ആള്‍ട്ടോ കാറിലെത്തിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. സംഘം ജില്ല വിട്ടുപോകാന്‍ ഇടയില്ലെന്നും ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവരം അറിഞ്ഞ് മനു എത്തുന്നതിന് മുന്‍പ് തന്നെ അക്രമി സംഘം ഇവരെ തട്ടിക്കൊണ്ട് പോയി. ബൈക്ക് മെക്കാനിക്കായ മനു രാവിലെ തന്നെ ജോലിക്ക് പോയിരുന്നു ഇതിന് ശേഷമാണ് സംഭവം. മനു വീട്ടിലെത്തിയപ്പോള്‍ കണ്ടത് അലങ്കോലമായി കിടക്കുന്ന വീടായിരുന്നു. മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.വീട്ടില്‍ നിന്നുള്ള ബഹളവും ഒച്ചയും കേട്ടതിന് പിന്നാലെ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.എസ്.പി ഡോ.കെ.ശ്രീനിവാസ് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌കോഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രളയത്തിന് പിന്നാലെ എലിപ്പനിയും;കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം
കോഴിക്കോട്:പ്രളയത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ എലിപ്പനി പടർന്നു പിടിക്കുന്നു.28 പേർക്കാണ് എലിപ്പനി ബാധിച്ചതായി റിപ്പോർട്ടുള്ളത്.ഇതിൽ മൂന്നുപേർ മരിച്ചു.66 പേർ നിരീക്ഷണത്തിലാണ്.എലിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായും ഡിഎംഒ ഡോ.വി.ജയശ്രീ അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. പ്രളയത്തെ തുടര്‍ന്നുളള പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 16 താത്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആശുപത്രി ഒരുക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുറഞ്ഞതും പകര്‍ച്ചവ്യാധികള്‍ കൂടുതലുള്ളതുമായ പ്രദേശങ്ങളിലാവും ഇവയുടെ പ്രവര്‍ത്തനമെന്നും ഡോ. ജയശ്രീ പറഞ്ഞു.പ്രളയ ബാധിത പ്രദേശങ്ങളില്‍ കടുത്ത പനിയുമായി ചികില്‍സ തേടുന്ന എല്ലാവരെയും എലിപ്പനി കരുതി ചികില്‍സിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൃത്യമായ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് എലിപ്പനി. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ പ്രതിരോധമരുന്ന് ഉപയോഗിക്കണമെന്നും സ്വയം ചികില്‍സ അരുതെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്.
പയ്യന്നൂരിൽ ബാങ്കിലും ജ്വല്ലറിയിലും കവർച്ചാ ശ്രമം
കണ്ണൂർ:പയ്യന്നൂരിൽ ബാങ്കിലും ജ്വല്ലറിയിലും കവർച്ച ശ്രമം.പയ്യന്നൂര്‍ നഗരത്തിലെ നഗരത്തിലെ ശ്രീലക്ഷ്മി ജ്വല്ലറിയിലും റൂറല്‍ ബാങ്കിലുമാണ് കവര്‍ച്ചശ്രമം നടന്നത്. ബാങ്കിന് സമീപമുള്ള ഹോട്ടലിലും മോഷണം നടന്നിട്ടുണ്ട്.സമീപത്തെ സിസിടിവികളെല്ലാം തകര്‍ത്ത ശേഷമാണ് മോഷണ ശ്രമം നടന്നത്.മോഷ്ടാക്കള്‍ ജ്വല്ലറിയുടെ അകത്ത് കടന്നെങ്കിലും സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിനുള്ളിൽ കടക്കാന്‍ സാധിക്കാത്തതിനാല്‍ ആഭരണങ്ങള്‍ മോഷ്ടിക്കാനായില്ല. എന്നാല്‍ ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപ വിലവരുന്ന വെള്ളിയാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ പിന്‍ഭാഗത്തെ രണ്ടു വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷണശ്രമം. സമീപത്തെ റൂറല്‍ ബാങ്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഷട്ടറിന്റെ പൂട്ട് തകര്‍ക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് സ്ഥാപനങ്ങളിലെ മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്.വിവരമറിഞ്ഞ് പയ്യന്നൂർ സി ഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സൗമ്യയുടെ ആത്മഹത്യ;ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ
കണ്ണൂർ:പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ അധികൃതർക്ക് വീഴ്ചപറ്റിയതായി ജയിൽ ഡിഐജി യുടെ അന്വേഷണത്തിൽ കണ്ടെത്തൽ. ഓഗസ്റ്റ് ഇരുപത്തിനാലാം തീയതി സൗമ്യയെ ജയിൽ വളപ്പിലെ കശുമാവിൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിവാദമായ കൊലക്കേസ് പ്രതിയായതിനാൽ അതിജാഗ്രതയോടെ നിരീക്ഷിക്കേണ്ട റിമാൻഡ് തടവുകാരിയായ സൗമ്യ ജയിൽ വളപ്പിൽ തൂങ്ങിമരിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ആരോപണമുണ്ടായിരുന്നു.ഇതിനെ തുടർന്നാണ് ജയിൽ ഡിഐജി എസ്.സന്തോഷ് ബുധനാഴ്ച ജയിലിൽ തെളിവെടുപ്പിനെത്തിയത്.ജയിൽ സൂപ്രണ്ട് പി.ശകുന്തള, ഡെപ്യുട്ടി സൂപ്രണ്ട് കെ.തുളസി,അസി.സൂപ്രണ്ട് സി.സി രമ,കെ.ചന്ദ്രി, അസി.പ്രിസൺ ഓഫീസർമാർ,തടവുകാർ,ഡ്രൈവർ എന്നിവരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. ജയിലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.9.30 നാണു സൗമ്യ മരിക്കുന്നത്.അതിനു മുൻപ് 9.10 നു അവർ സഹതടവുകാരുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.പിന്നീട് ടോയ്‌ലെറ്റിൽ പോയ സൗമ്യയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സഹതടവുകാരി ഉണക്കാനിട്ട സാരിയിലാണ് സൗമ്യ തൂങ്ങിയത്.സൗമ്യയുടെ കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് ഇവർക്ക് പ്രത്യേക നിരീക്ഷണം വേണമെന്ന് പോലീസ് ജയിലധികൃതർ നേരത്തെ അറിയിച്ചുരുന്നു.ഇക്കാര്യം ജയിലധികൃതർ ഗൗരവത്തിലെടുത്തില്ലെന്നും പറയുന്നു. അതേസമയം സംഭവ ദിവസം ജയിൽ സൂപ്രണ്ടും ഡെപ്യുട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. സംഭവം നടന്നത് ജീവനക്കാർ അറിയിച്ച ശേഷമാണ് ഇവർ സ്ഥലത്തെത്തിയത്.ഇതും വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രളയക്കെടുതി ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു
തിരുവനന്തപുരം:പ്രളയക്കെടുതി ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു.രാവിലെ ഒൻപതുമണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് സമ്മേളനം. മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ്, മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി, മുന്‍ എം.എല്‍.എമാരായ ചെര്‍ക്കളം അബ്ദുള്ള, ടി.കെ.അറുമുഖം, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച ശേഷമാണ് സഭ ആരംഭിച്ചത്.ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതിയെക്കുറിച്ചുള്ള ഉപക്ഷേപം അവതരിപ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നാല് മണിക്കൂര്‍ ചര്‍ച്ച നടക്കും. അതിന് ശേഷം സംസ്ഥാനം നേരിട്ട ഗുരുതര സ്ഥിതിവിശേഷങ്ങളും പുനര്‍ നിര്‍മാണത്തിനായി പൂര്‍ത്തീകരിക്കേണ്ട നടപടികളും സംബന്ധിച്ച് ചട്ടം 275 പ്രകാരമുള്ള പ്രമേയവും മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കും.
ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
തിരുവനന്തപുരം: ഓണാവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ 270 സ്‌കൂളുകള്‍ ഒഴികെയുള്ള സ്‌ക്കൂളുകളാണ് ഇന്ന് തുറക്കുന്നത്. ദുരിതാശ്വാസ ക്യാമ്ബുകളായിരുന്ന ആലപ്പുഴ ജില്ലയിലെയും എറണാകുളത്തെ പറവൂര്‍, ആലുവ എന്നിവിടങ്ങളിലെയും ഏതാനും സ്‌കൂളുകള്‍ തുറക്കില്ല. ഇവിടെ രണ്ടുമൂന്നു ദിവസത്തിനകം ക്യാമ്ബുകള്‍ പിരിച്ചുവിടാനാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നല്ല ഉത്സാഹത്തോടെ തന്നെ എല്ലാവരും സ്‌കൂളുകളിലേക്ക് പോകണമെന്നും പാഠപുസ്തകങ്ങളും, യൂണിഫോം എന്നിവ നഷ്ടമായവര്‍ അതോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും പുതിയവ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ ജില്ലയില്‍ 217 സ്‌കൂളുകളാണ് തുറക്കാന്‍ കഴിയാത്തത്. കുട്ടനാട് മേഖലയില്‍ നൂറോളം സ്‌കൂളുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. അടുത്ത മാസത്തോടെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് അധികൃതരുടെ നിലവിലെ ശ്രമം.അധ്യയനം തുടങ്ങാന്‍ കഴിയാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പിടിഎ എന്നിവക്ക് നിര്‍ദേശമുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കു പകരം മറ്റു സൗകര്യങ്ങള്‍ കണ്ടെത്തി ക്ലാസുകള്‍ ആരംഭിക്കുന്നതിനാണു ആലോചന.
ഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം
ഇരിട്ടി:ഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം.ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കെട്ടിടത്തിൽ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആളപായമോ പരിക്കുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉടന്‍ തന്നെ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ചില കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അറിയിച്ചു.
കുട്ടനാട്ടിൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി;കൈകോർക്കുന്നത് അരലക്ഷം പേർ
ആലപ്പുഴ: പ്രളയം നാശം വിതച്ച കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രക്രിയകളില്‍ അരലക്ഷത്തിലധികം പേര്‍ പങ്കാളികളാകും.ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് ശുചീകരിച്ചുകൊണ്ട് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. പ്രളയക്കെടുതിയില്‍ കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ബൃഹത്തായ ശുചീകരണ യജ്ഞത്തിനാണ് ഇന്ന് തുടക്കമാകുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.കേരളംകണ്ട ഏറ്റവും വലിയ പുനരധിവാസ ക്യാമ്ബയിനാണിത്.30-ന് സമാപിക്കുന്ന യജ്ഞത്തില്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ളവരും പങ്കെടുക്കും. ക്യാമ്ബില്‍ കഴിയുന്ന കുട്ടനാട്ടുകാരില്‍ പ്രായമായവരും കുഞ്ഞുങ്ങളുമൊഴികെ ആരോഗ്യപ്രശ്നങ്ങളില്ലാത്ത മുഴുവന്‍ പേരും പങ്കാളികളാകും.സമൂഹ മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യജ്ഞത്തില്‍ പങ്കാളികളാകാന്‍ പതിനായിരക്കണക്കിന് പേരാണ് രാവിലെയോടെ ആലപ്പുഴയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.ഇലക്‌ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, കാര്‍പ്പെന്റര്‍മാര്‍ എന്നിവരുടെ സംഘവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ടാകും. ചെളിനീക്കം ചെയ്യല്‍, ഫര്‍ണീച്ചര്‍ ശരിയാക്കല്‍, വൈദ്യുതോപകരണങ്ങള്‍ പരിശോധിക്കല്‍ എന്നിവയെല്ലാം വീട്ടുകാരുടെ സഹായത്തോടെ ചെയ്യും. പാമ്പുകളെ പിടികൂടുന്നതിന് വിദഗ്ധസംഘവും ഉണ്ടാകും. വീട് ശുചിയാക്കുന്നതിനൊപ്പം റവന്യൂ ജീവനക്കാര്‍ നഷ്ടം വിലയിരുത്തുന്നതിനുള്ള ശ്രമവും നടത്തും. വെള്ളമിറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ വീടുകള്‍ വൃത്തിയാക്കല്‍ തുടങ്ങി. ഇതിനായി ജലഗാതഗതവകുപ്പ സൗജന്യ ബോട്ട് സര്‍വീസും നടത്തുന്നുണ്ട്. 50000 പേര്‍ യജ്ഞത്തിന്റെ ഭാഗമാകുമെന്നാണ് കണക്കുകൂട്ടിയതെങ്കിലും ജനപിന്തുണ കണക്കിലെടുക്കുമ്ബോള്‍ ഒരുലക്ഷത്തോളം പേര്‍ പങ്കാളികളാകുന്ന പുനരധിവാസ യജ്ഞത്തിനാണ് കുട്ടനാട് വേദിയാകാന്‍ തയ്യാറെടുക്കുന്നത്.
പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി തമിഴ്നാട്;മുഴുവൻ സർക്കാർ ജീവനക്കാരുടെ ഒരുദിവസത്തെ വേതനം കേരളത്തിന് നൽകും
ചെന്നൈ:പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി തമിഴ്നാട്.മുഴുവൻ സർക്കാർ ജീവനക്കാരുടെ ഒരുദിവസത്തെ വേതനം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഏകദേശം 200 കോടി രൂപയോളം വരുന്ന തുകയാകും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആര്‍.രാജുകുമാറാണ് ഈ വിവരം അറിയിച്ചത്. ഈ മാസത്തെ ശമ്പളത്തിൽ നിന്നും ഇതു നല്‍കാനാണു തീരുമാനം.കേരളത്തിന് നേരത്തെ നല്‍കി വന്നിരുന്ന സഹായങ്ങള്‍ക്ക് പുറമെയാണിത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ ബ്രാന്‍ഡ് കുടിവെള്ളം തമിഴ്‌നാട് കേരളത്തില്‍ എത്തിച്ചിരുന്നു. ഇത് കൂടാതെ 4000 കിലോ അരി, ആവശ്യമരുന്നുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ജാക്കറ്റുകള്‍ എന്നിവ തമിഴ്‌നാട് ജീവനക്കാര്‍ തിരുവനന്തപുരത്തും ഇടുക്കിയിലും എത്തിച്ചിരുന്നു.തമിഴ് സിനിമാ അഭിനേതാക്കളും പ്രവര്‍ത്തകരും സിനിമാ സംഘടനകളും നിരവധി സഹായങ്ങള്‍ കേരളത്തിനായി എത്തിച്ചിരുന്നു.