തിരുവനന്തപുരം:ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ.ശബരിമല കർമസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.ഇന്നലെ വൈകിട്ട് 7.30 തോടെ ശശികല ശബരിമലയിലെത്തിയിരുന്നു. ശബരിമലയിലെത്തിയ ശശികലയോട് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വനംവകുപ്പിന്റെ എമര്‍ജന്‍സി വാഹനത്തിൽ കെ.പി ശശികലയെ പമ്ബ സ്റ്റേഷനിലേക്ക് മാറ്റി.
തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം; കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പോലീസ് കേസെടുത്തു
കൊച്ചി:ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധ സമരം നടത്തിയ കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പോലീസ് കേസെടുത്തു.തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും സമരങ്ങള്‍ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയില്‍ പ്രതിഷേധ സമരം നടത്തിയതിനുമാണ് കേസെടുത്തത്.അതേസമയം, തൃപ്തി ദേശായിക്കും കൂടെയുള്ളവര്‍ക്കുമെതിരെ നെടുമ്ബാശേരി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങള്‍ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്.രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.
ശബരിമലയിൽ മാധ്യമങ്ങളെ തടയരുത്;അവിടെ നടക്കുന്നതെന്തെന്ന് ജനങ്ങൾ അറിയട്ടെയെന്നും ഹൈക്കോടതി
കൊച്ചി:ശബരിമയിൽ യഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതി. ശബരിമലയിൽ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള അവകാശം പൊതുജനങ്ങൾക്കുണ്ട്. അതുകൊണ്ടു തന്നെ മാധ്യമങ്ങളെ തടയുന്നതിനോട് ഒട്ടും യോജിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ഇന്നലെ മുതല്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തി;വിമാനത്താവളത്തിന് പുറത്ത് കനത്ത പ്രതിഷേധം
ശബരിമലയിൽ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍വിധിയോടെയല്ല പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് സുപ്രീംകോടതിയുടെ വിധി എന്താണോ അത് നടപ്പിലാക്കുക എന്നത് മാത്രമാണ് ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക. നാളെ ഒരവസരത്തില്‍ യുവതികള്‍ പ്രവേശിക്കേണ്ട എന്ന കോടതി വിധി വന്നാൽ ആ വിധിയാകും സര്‍ക്കാര്‍ നടപ്പാക്കുക എന്നും ഇതില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല-മകരവിളക്ക് തീർത്ഥാടനങ്ങൾക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എല്ലാസംരക്ഷണവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃപ്തി ദേശായിക്ക് മലകയറാൻ പ്രത്യേക സുരക്ഷ നൽകില്ലെന്ന് പോലീസ്
തിരുവനന്തപുരം: ശബരിമലയില്‍ ദർശനത്തിനായി എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ്. മറ്റു ഭക്തർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തി ദേശായിക്കും ലഭിക്കും എന്നാല്‍ തൃപ്തിക്ക് മാത്രമായി പ്രത്യേകം സുരക്ഷ നല്‍കാനാകില്ലെന്ന് കേരള പൊലീസ് വ്യക്തമാക്കി.ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് എത്തുമെന്നും തനിക്കും കൂടെയുള്ളവര്‍ക്കും സര്‍ക്കാര്‍ പ്രത്യേക സുരക്ഷനല്‍ണെണെന്നും ആവശ്യപ്പെട്ട് തൃപ്തി ദേശായി സർക്കാരിനും പോലീസിനും കത്തയച്ചിരുന്നു.എന്നാല്‍ പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ശബരിമല ദര്‍ശനത്തിനെത്തുമ്ബോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും സഞ്ചരിക്കാനുള്ള വാഹനവും താമസസൗകര്യവും ലഭിക്കണമെന്നും തൃപ്‌തി ദേശായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
നവംബർ 17 ന് ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായ്;സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം:മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിന് താൻ ഉൾപ്പെടെ ഏഴു സ്ത്രീകൾ ശബരിമല ദർശനത്തിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. അതിനാൽ തങ്ങൾക്ക് സുരക്ഷാ ഒരുക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്തയച്ചു.ദര്‍ശനത്തിന് വേണ്ട സൗകര്യങ്ങളും പ്രതിഷേധമുണ്ടായാല്‍ സുരക്ഷയും ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. വിമാനത്താവളത്തില്‍ നിന്നും തനിക്ക് ശബരിമല വരെ സുരക്ഷയൊരുക്കണം. ആവശ്യമായ താമസ സൗകര്യവും ഒരുക്കണം. ദര്‍ശനം നടത്താതെ താന്‍ മടങ്ങില്ല. മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മഹാരാഷ്ട്ര സര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇവര്‍ കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.അതേസമയം തൃപ്തി ദേശായി അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ ശബരിമലയിലെത്തിയാല്‍ തടയുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. തൃപ്തിയെ തടയുമെന്ന് അയ്യപ്പ ധര്‍മ സേനയും വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗവും അറിയിച്ചിട്ടുണ്ട്.
ശബരിമലയിൽ മണ്ഡല ഉത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി;കനത്ത സുരക്ഷാ സംവിധാനങ്ങളുമായി സർക്കാർ
പത്തനംതിട്ട:ശബരിമലയിൽ മണ്ഡല മകരവിളക്ക് ഉത്സവകാലം ആരംഭിക്കാൻ ദിവസങ്ങളെ മാത്രം ശേഷിക്കെ വൻ സുരക്ഷാ സംവിധാനങ്ങളുമായി സർക്കാർ. ഇത്തവണത്തെ ശബരിമല മണ്ഡലകാലം സര്‍ക്കാരിന് വന്‍ വെല്ലുവിളിയാണ് ഉയർത്തുക.ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതോടെ യുവതികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴും ശബരിമലയിലുള്ളത്. ഇത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് സൂചന.ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന ഈ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലത്തു ശബരിമലയിലെത്തുന്ന യുവതികള്‍ക്കു സുരക്ഷ ഒരുക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്.മണ്ഡല മകരവിളക്ക് ഉല്‍സവത്തോടനുബന്ധിച്ച് 64 ദിവസമാണു നട തുറക്കുന്നത്. ഈ മാസം 16ന് തുറക്കുന്ന നട ഡിസംബര്‍ 27നാണ് അടയ്ക്കുക. 27നാണ് മണ്ഡലപൂജ. പിന്നീട് ഡിസംബര്‍ 30ന് വീണ്ടും തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. ജനുവരി 11നാണ് പേട്ട തുള്ളല്‍. 14ന് മകരവിളക്ക്. 20ന് നട അടച്ച് 2 ദിവസം കഴിഞ്ഞേ സുപ്രീം കോടതി കേസ് പരിഗണിക്കൂ. അതുവരെ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്തമാണ് പൊലീസിന്.വിശദമായ സുരക്ഷാ പദ്ധതിയാണ് സര്‍ക്കാര്‍ ശബരിമലയ്ക്കായി തയാറാക്കിയിരിക്കുന്നത്.കഴിഞ്ഞ തവണ 2800 പൊലീസിനെയാണു വിന്യസിച്ചത്.ഇത്തവണ പതിനായിരത്തിന് മുകളില്‍ പൊലീസുകാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും. 5 ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിക്കുന്നത്. ഈ മാസം 14 മുതല്‍ 30 വരെയാണ് ആദ്യഘട്ടം. 30 മുതല്‍ ഡിസംബര്‍ 14 വരെ രണ്ടാംഘട്ടം. 14 മുതല്‍ 29 വരെ മൂന്നാംഘട്ടം. 29 മുതല്‍ ജനുവരി 16 വരെ നാലാംഘട്ടം. 16 മുതല്‍ 20 വരെ അഞ്ചാംഘട്ടം.സൗത്ത് സോണ്‍ എഡിജിപി അനില്‍കാന്താണ് ചീഫ് പൊലീസ് കോഓര്‍ഡിനേറ്റര്‍. എഡിജിപി അനന്തകൃഷ്ണന്‍ കോ- ചീഫ് കോഓര്‍ഡിനേറ്റര്‍. സേനാ വിന്യാസത്തിന്‍റെ ഉത്തരവാദിത്തം തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനാണ്. വനിതാ ബറ്റാലിയന്ന്‍റെ നേതൃത്വത്തില്‍ ഒരു കമ്പനി വനിതാ പൊലീസിനെയും 30 വനിതാ കമാന്‍ഡോകളെയും മണിയാറിലെ കെഎപി അഞ്ചാം ബറ്റാലിയനില്‍ വിന്യസിക്കും.പമ്പയിലും സന്നിധാനത്തും കൂടുതല്‍ സിസിടിവി ക്യാമറകള്‍ ബോര്‍ഡിന്‍റെ സഹായത്തോടെ സ്ഥാപിക്കുന്നതു പുരോഗമിക്കുകയാണ്. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കു കയ്യില്‍ ധരിക്കാന്‍ പ്രത്യേക ബാന്‍ഡുകള്‍ നല്‍കും. ഇതിനുവേണ്ടി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. ജനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ സന്നിധാനത്തും പമ്പയിലും വാച്ച് ടവറുകള്‍ ഉണ്ടാകും. സുരക്ഷയ്ക്കായി കമാന്‍ഡോകളെയും ക്വിക്ക് റിയാക്ഷന്‍ ടീമിനെയും സന്നിധാനത്തു വിന്യസിക്കും.മണ്ഡല മകരവിളക്ക് കാലത്ത് ദിവസം പ്രതി ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ശബരിമലയില്‍ എത്താറുണ്ട്. അറുന്നോളം സ്ത്രീകള്‍ ഇതിനകം തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡല കരവിളക്ക് കാലം സര്‍ക്കാരിന് വന്‍ പരീക്ഷണ കാലഘട്ടമാകുമെന്ന സൂചനയാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്.
ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് തന്ത്രി,പന്തളം രാജ കുടുംബാംഗങ്ങൾ
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് തന്ത്രി,പന്തളം രാജ കുടുംബാംഗങ്ങൾ.സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കുടുംബ പ്രതിനിധികള്‍ പറഞ്ഞു. തന്ത്രി കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്.മണ്ഡലകാലം കഴിയുന്നത് വരെ സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലെന്ന ഉത്തരവ് വന്നതോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറായി പന്തളം കുടുംബങ്ങളും തന്ത്രി കുടുംബവും ചര്‍ച്ചയ്ക്ക് തയ്യാറായത്. നേരത്തെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്നും ഇരുവരും പിന്മാറിയിരുന്നു. അതേസമയം, മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് മാറില്ല. ഭരണഘടനാ പ്രകാരം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല.
ശബരിമല സ്ത്രീ പ്രവേശനം;പുനഃപരിശോധനാ ഹർജികൾ ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പട്ട സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം.സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെയുള്ള 49 റിവ്യു ഹര്‍ജികളാണ് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജന്‍ ഗൊഗോയ‌് അധ്യക്ഷനായ അഞ്ചംഗബെഞ്ച‌് ഇന്ന് പരിഗണിച്ചത്. ചേബറിലാണ‌് ഹര്‍ജികള്‍ പരിഗണിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയക്കും. ചീഫ‌്ജസ‌്റ്റിസിന‌് പുറമെ കേസില്‍ നേരത്തെ വിധി പറഞ്ഞ എ എം ഖാന്‍വില്‍ക്കര്‍, ആര്‍ എഫ‌് നരിമാന്‍, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദുമല്‍ഹോത്ര എന്നിവരാണ് റിവ്യൂ ഹര്‍ജി പരിഗണിച്ചത്. ഇന്ത്യന്‍ യങ് ലോയേഴ‌്സിന്റെ ഹര്‍ജിയില്‍ മുന്‍ ചീഫ‌്ജസ‌്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച‌് സെപ‌്തംബര്‍ 28ന‌് പുറപ്പെടുവിച്ച വിധിക്കെതിരെയാണ‌് 49 പുനഃപരിശോധനാഹര്‍ജികള്‍ വന്നത് . പന്തളം കൊട്ടാരം, തന്ത്രി കണ‌്ഠര‌് രാജീവര‌്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണഫോറം, എന്‍എസ‌്‌എസ‌്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ‌് ഹര്‍ജി നല്‍കിയത‌്. പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനമായെങ്കിലും സ്ത്രീപ്രവേശനം സംബന്ധിച്ച് സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കിയിട്ടില്ല.ഇതോടെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന വിധി നിയമമായി നിലനിൽക്കും.