ശബരിമല:പ്രതിഷേധം ശക്തമായതിനെ തുടർന്ന് ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരിച്ചിരിക്കുന്നു.മരക്കൂട്ടത്തു നിന്നുമാണ് ഇവരെ തിരിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.എന്നാല്‍ സ്പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതികളുമായി പമ്ബയിലേക്ക് തിരിച്ചിറങ്ങുകയാണ്. എന്നാല്‍ തിരിച്ച് അയ്യപ്പ ദര്‍ശനത്തിന് കൊണ്ടു പോകുമെങ്കില്‍ മാത്രമേ തിരിച്ചിറങ്ങുവെന്ന് ബിന്ദു അറിയിച്ചു. പൊലീസ് ഇത് അംഗീകരിച്ചതായി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.പൊലീസ് സംരക്ഷണം ആവശ്യപ്പെടാതെയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനെത്തിയത്. സന്നിധാനത്തേക്കുളള വഴിമധ്യേ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.മരക്കൂട്ടത്തിനും നടപ്പന്തലിനും ഇടയില്‍ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ യുവതികള്‍ പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ, മലപ്പുറത്ത് കനകദുര്‍ഗയുടെ വീടിനു മുന്നിലും പ്രതിഷേധമുയരുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ അവരുടെ വീടിന് മുന്നില്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. സംഘർഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിന് നേരെയും കല്ലേറുണ്ടായി. ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ മനോരമ, ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ ക്യാമറകള്‍ തകര്‍ന്നു. പ്രതിഷേധത്തിനിടെ ന്യൂസ് 18 ന്‍റെ ക്യാമറാമാന്‍റെ കൈ ഒടിഞ്ഞു.
രണ്ടു യുവതികൾ കൂടി ദർശനത്തിനായി സന്നിധാനത്തേക്ക്;ശബരിമല വീണ്ടും സംഘർഷഭരിതമാകുന്നു
പത്തനംതിട്ട:രണ്ടു മലയാളി യുവതികൾ കൂടി ദർശനത്തിനായി ശബരിമലയിലേക്ക് എത്തിയതോടെ വീണ്ടും സംഘർഷം. ബിന്ദു, കനകദുര്‍ഗ എന്നിവരാണു മലകയറുന്നത്. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍.കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. കനകദുര്‍ഗ്ഗ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്ബയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ പമ്ബയിലെത്തിയത്. കുറച്ചുനേരെ വിശ്രമിച്ചതിനുശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും. അതിനിടെ യുവതികള്‍ക്കെതിരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധം ഉണ്ടായി.അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞു. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികള്‍ പ്രതികരിച്ചു.
മനീതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനാകില്ലെന്ന് പോലീസ്
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയ മനിതി വനിതാ സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനാകില്ലെന്ന് പോലീസ്.സന്നിധാനത്ത് തിരക്ക് അനിയന്ത്രിതമായതിനാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നുമാണ് പോലീസിന്‍റെ നിലപാട്.എന്നാല്‍ മനിതി സംഘത്തോട് തിരിച്ചു പോകാന്‍ പോലീസ് ആവശ്യപ്പെടില്ല. ഇവര്‍ സ്വയം മടങ്ങിപ്പോകുന്നതുവരെ കാത്തിരിക്കാനാണ് പോലീസിന്‍റെ ശ്രമം.അതേസമയം ഔദ്യോഗികമായി അറിയിക്കാതെ സ്വയം പിന്മാറില്ലെന്ന് മനിതി സംഘം നേതാവ് ശെല്‍വി പ്രതികരിച്ചു. കഴിയില്ലെന്ന് പൊലീസ് അറിയിച്ചാല്‍ തിരിച്ച് പോയി മറ്റൊരു ദിവസം എത്തും.പൊലീസ് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ശെല്‍വി പ്രതികരിച്ചു.
ദർശനത്തിനായി കൂടുതൽ യുവതികൾ ശബരിമലയിലേക്ക്;പ്രതിഷേധം ശക്തമാകുന്നു
കോട്ടയം:മനിതി സംഘത്തിനു പിന്നാലെ : ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക് പുറപ്പെട്ടു.വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനാല് പേരടങ്ങുന്ന സംഘമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഇവര്‍ ഇന്ന് തൃശൂരില്‍ എത്തുമെന്നാണ് സൂചന. മനിതി സംഘത്തിലുള്‍പ്പെട്ട മലയാളികളായ മൂന്ന് യുവതികള്‍കൂടി ശബരിമലയിലേക്ക് തിരിച്ചതായായും വിവരമുണ്ട്. കോട്ടയത്തുനിന്ന് അമ്മിണിയെന്ന യുവതിയും ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്. നാല്‍പ്പതിലേറെ യുവതികള്‍ വിവിധ സംഘങ്ങളായി ഇന്ന് ശബരിമലയില്‍ എത്തുമെന്ന് മനിതി സംഘം നേരത്തെ അറിയിച്ചിരുന്നു.അതേസമയം മനിതി സംഘാംഗങ്ങള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനേത്തുടര്‍ന്ന് പമ്ബയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നേരത്തെ ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാല്‍ മനിതി അംഗങ്ങളോട് പ്രതിഷേധം കണക്കിലെടുത്ത് മടങ്ങി പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനിതി അംഗങ്ങള്‍ അത് തള്ളുകയായിരുന്നു.പമ്ബ എസ്‌ഐ അല്ലാതെ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇവിടെ എത്തിയിട്ടില്ല. പ്രതിഷേധം കനക്കുകയും മനിതി അംഗങ്ങള്‍ നിലപാടിലുറച്ച് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ടു കൂടുതല്‍ സേന ഇവിടെ എത്തുമെന്നാണ് സൂചന.
ശബരിമല ദർശനത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നായി യുവതികളടങ്ങുന്ന 45 അംഗ സംഘം നാളെയെത്തും
ചെന്നൈ:ശബരിമല ദർശനത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും യുവതികളടങ്ങുന്ന 45 അംഗ സംഘം നാളെയെത്തും. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം കേരളത്തിലേയ്ക്ക് യാത്ര തിരിക്കുന്നത്.പല സംസ്ഥാനങ്ങളില്‍ നിന്നും യാത്ര തിരിച്ചിരിക്കുന്ന സ്ത്രീകള്‍ കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്ബയിലേക്ക് പോകുമെന്നാണ് സൂചന.തമിഴ്‌നാട്ടില്‍ നിന്ന് പതിനൊന്നു പേരുടെ സംഘമാണ് എത്തുന്നത്. ഇതില്‍ ഒൻപത് പേര്‍ ചെന്നൈയില്‍ നിന്നും രണ്ട് പേര്‍ മധുരയില്‍ നിന്നുമാണ് എത്തുന്നത്. മധുരയില്‍ നിന്നെത്തുന്ന രണ്ട് പേരും യുവതികളാണ്. ഇവര്‍ ഇന്ന് വെകിട്ടോടെ ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്ക് തിരിക്കും. അതേസമയം ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുക. വയനാട്ടില്‍ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികള്‍ ഞായറാഴ്ച രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി സംഘടനാ കോര്‍ഡിനേറ്റര്‍ സെല്‍വി പറഞ്ഞു. അതേസമയം പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പോലീസ് സുരക്ഷയില്‍ ശബരിലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മനിതി സംഘടനാ പ്രവര്‍ത്തക പ്രമുഖ വാര്‍ത്താ ചാനലിനോട് പറഞ്ഞു.ആക്ടിവിസ്റ്റുകളായിട്ടല്ല അയപ്പഭക്തരായിട്ടാണ് സന്നിധാനത്തേക്ക് സംഘം പോകുന്നതെന്നും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അയച്ച ഇ-മെയിലിന് അനുകൂല മറുപടി ലഭിച്ചതിന്റെ ഉറപ്പിലാണ് യാത്ര തിരിക്കുന്നതെന്നും മനിതി സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.
പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു
പമ്പ:പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു.പമ്പ സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഭുവന ചന്ദ്രനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്കാണ് വെട്ടേറ്റത്.പരിക്ക് ഗുരുതരമല്ല.ഇയാള്‍ ആദിവാസിയാണെന്നു സംശയിക്കുന്നു. ത്രിവേണിക്കു സമീപത്ത് നിന്നാണ് ഇരുവരും ബസില്‍ കയറിയത്. എവിടെയാണ് ഇറങ്ങുന്നത് എന്ന് വെട്ടിയ ആളോട് ഭുവനചന്ദ്രന്‍ ചോദിച്ചിരുന്നു. ചാക്കുപാലത്ത് ഇറങ്ങിയപ്പോള്‍ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ഭുവനചന്ദ്രന്‍ പറയുന്നത്.പമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാജ്യത്തെ മുഴുവന്‍ കംപ്യൂട്ടറുകളും ഇനി മുതല്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കംപ്യൂട്ടറുകളും ഇനി മുതല്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍. കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗമായ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സിബിഐ, എന്‍ഐഎ, ഡല്‍ഹി പോലീസ് മുതലായ പത്ത് ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള അനുമതി നല്‍കിയത്. ഈ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും അധികാരമുണ്ട്.നേരത്തെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയശേഷം മാത്രമേ അന്വേഷണ എജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ പരിശോധിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും സാധിച്ചിരുന്നുള്ളൂ. പുതിയ ഉത്തരവോടെ ഇതിന് മാറ്റം വന്നിട്ടുണ്ട്. അതേസമയം, കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
കെഎസ്ആർടിസിയിൽ ഇന്നും സർവീസുകൾ മുടങ്ങുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ഇന്നും സർവീസുകൾ മുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ.സർവീസുകൾ സാധാരണ നിലയിലാക്കാൻ രണ്ടുദിവസം കൂടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാര്‍രെ ഇന്നലെ നിയമിച്ചിരുന്നു.എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ല. അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്ബാദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.പി.എസ്.സി പട്ടികയില്‍നിന്ന് ആവശ്യത്തിനു ജീവനക്കാരെ കിട്ടിയില്ലെങ്കില്‍ എം പാനലുകാരെ പരിഗണിക്കണമെന്നു പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ നിയമനം സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.പിഎസ്‍സി വഴിയുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാകും വരെ തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് താത്കാലിക കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹരജിയും കോടതി ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
കെഎസ്‌ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി
കൊച്ചി:കെഎസ്‌ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി.മതിയായ ജീവനക്കാര്‍ പിഎസ് സി വഴി വന്നില്ലെങ്കില്‍ താൽക്കാലിക ജീവനക്കാരെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.കെഎസ്‌ആര്‍ടിസി നിയമനം സംബന്ധിച്ച കേസില്‍ കക്ഷി ചേരാന്‍, പിരിച്ചുവിടപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുമ്ബോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.കണ്ടക്ടര്‍മാരായി പിഎസ് സി അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കിയതായി കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.നേരത്തെ മുഴുവന്‍ എംപാനല്‍ഡ് ജീവനക്കാരെയും പിരിച്ചുവിടാനും പിഎസ് സി ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
കെഎസ്ആർടിസിയിൽ പിഎസ്സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടര്‍മാരെ ഇന്ന് നിയമിക്കും
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട എം പാനൽ കണ്ടക്റ്റർമാർക്ക് പകരമായി പിഎസ്സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടര്‍മാരെ ഇന്ന് നിയമിക്കും.പിഎസ്സി നിയമനോപദേശം കിട്ടി രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കെഎസ്‌ആര്‍ടിസിയിലെ പുതിയ കണ്ടക്ടര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കുന്നത്. 4051 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തവരോടും തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കും. ഇതിനിടെ പിരിച്ചുവിടപ്പെട്ട 94 താല്‍കാലിക കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.