ശബരിമല:യുവതികൾ സന്നിധാനത്ത് പ്രവേശിച്ചത് സ്ഥിതീകരിച്ചതിനെ തുടർന്ന് ശുദ്ധികലശത്തിനായി അടച്ച ശബരിമല നടതുറന്നു.ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് നട അടച്ചിരുന്നു. തുടര്‍ന്ന് സന്നിധാനത്തു നിന്നും തീര്‍ത്ഥാടകരെ മാറ്റുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ബിന്ദുവും കനകദുർഗയും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഈ മാസം 24ന് കനകദുർഗയും ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന് അന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെയാണ് ഇവര്‍ തിരിച്ചുപോകാന്‍ തയ്യാറായത്.ഡിസംബര്‍ 30നാണ് ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ വീണ്ടും പൊലീസിനെ സമീപിച്ചത്. പൊലീസ് സുരക്ഷ നല്‍കിയതോടെയാണ് ഇരുവരും ശബരിമലയിലെത്തിയത്.
ശബരിമല നടയടച്ചു
സന്നിധാനം:യുവതികൾ സന്നിധാനത്ത് ദർശനം നടത്തിയെന്ന് സ്ഥിതീകരിച്ചതിനു പിന്നാലെ ശബരിമല നടയടച്ചു.തന്ത്രിയും മേൽശാന്തിയും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നടയടച്ചത്.പരിഹാരക്രിയകൾക്കായി ശുദ്ധികലശം നടത്താനാണ് നടയടച്ചിരിക്കുന്നത്. ഒരുമണിക്കൂർ നേരം ശുദ്ധിക്രിയകൾ നടത്തിയതിനു ശേഷം നടതുറക്കുമെന്നാണ് സൂചന.ഭക്തരെ പതിനെട്ടാം പടിക്ക് താഴെ വടം കെട്ടി നിയന്ത്രിച്ചിരിക്കുകയാണ്.
ശബരിമലയിൽ യുവതികൾ ദർശനം നടത്തി;ദർശനം നടത്തിയത് ബിന്ദുവും കനകദുർഗയും
ശബരിമല:ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തി. കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് പൊലീസ് സ്ഥീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. നേരത്തെ ദർശനത്തിനെത്തിയ ഇവർക്ക് പ്രതിഷേധം കാരണം തിരിച്ചുപോകേണ്ടി വന്നിരുന്നു.ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പുതിയ വഴിത്തിരിവായാണ് സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ബിന്ദുവും കനകദുര്‍ഗയും രംഗത്ത് വന്നിരിക്കുന്നത്. ന്യൂസ് 24 ചാനലിനോടാണ് ബിന്ദു ഇക്കാര്യം വെളിപ്പെടുത്തിയത്. ശബരിമലയില്‍ നിന്നുളള യുവതികളുടെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. പോലീസ് സുരക്ഷയിലാണ് ശബരിമല ദര്‍ശനം നടത്തിയത് എന്ന് യുവതികള്‍ അവകാശപ്പെടുന്നു. മഫ്തിയിലാണ് പോലീസ് യുവതികള്‍ക്ക് സുരക്ഷയൊരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 1 മണിയോടെയാണ് ബിന്ദുവും കനക ദുര്‍ഗയും പമ്പയിൽ എത്തിയത്. മൂന്ന് മണിക്ക് ഇവര്‍ സന്നിധാനത്ത് എത്തി. 3.45ന് ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. തുടര്‍ന്ന് 4.10ന് ബിന്ദുവും കനക ദുര്‍ഗയും മലയിറങ്ങിയെന്നും ന്യൂസ് 24 വാര്‍ത്തയില്‍ പറയുന്നു.പുലര്‍ച്ചെ നാല് മണിയോടെ വാട്‌സ്‌ആപ്പിലാണ് തങ്ങള്‍ക്ക് യുവതികള്‍ കയറിയെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത് എന്ന് ചാനല്‍ പറയുന്നു. തുടര്‍ന്ന് ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പതിനെട്ടാം പടി ഒഴിവാക്കിയാണ് യുവതികള്‍ സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ടും യുവതികള്‍ എടുത്തിരുന്നില്ല. 5 മണിയോടെ ഇവര്‍ തിരിച്ച് പമ്ബയില്‍ എത്തി.
സ്ത്രീലക്ഷങ്ങൾ അണിനിരന്നു;വൻ മതിലായി വനിതാമതിൽ ഉയർന്നു
തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വനിതാ മതില്‍ ഉയര്‍ന്നു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതിലില്‍ വലിയ സ്ത്രീ പങ്കാളിത്തമാണുണ്ടായത്.നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍ ആരംഭിച്ചത്. ദേശീയപാതയില്‍ റിഹേഴ്സലിന് ശേഷമാണ് വനിതാ മതില്‍ തീര്‍ത്തത്. മതേതര, നവോത്ഥാന പ്രതിജ്ഞ ചൊല്ലി റോഡിന്‍റെ ഇടതുവശത്തു സ്ത്രീകള്‍ അണിനിരന്നു. പതിനഞ്ചു മിനിറ്റ് ആണ് മതില്‍ നില്‍ക്കുക.ഇതിനുശേഷം ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുസമ്മേളനം നടക്കും.മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകരടക്കം തലസ്ഥാനത്തുണ്ട്.ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും.വയനാട്,ഇടുക്കി, കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിൽ വനിതാമതിൽ ഇല്ല.കാസർകോഡ്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശൂർ, എറണാകുളം,ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൂടെയുള്ള ദേശീയപാതയിലാണ് വനിതാമതിൽ അണിചേർന്നത്.മറ്റുജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ വനിതാമതിൽ തീർക്കുന്ന ജില്ലകളിലേക്ക് എത്തിക്കുകയായിരുന്നു.
വനിതാമതിൽ ഇന്ന്;50 ലക്ഷം സ്ത്രീകൾ അണിനിരക്കും
തിരുവനന്തപുരം:നവോധാനമൂല്യങ്ങൾ സംറക്കുന്നതിനായി വിവിധ സംഘങ്ങളുടെ സഹകരണത്തോടെ സർക്കാർ ഒരുക്കുന്ന വനിതാമതിൽ ഇന്ന്.കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്ബലംവരെ ദേശീയപാതയിലാണ് വനിതാമതില്‍.ദേശീയ പാതയുടെ ഇടത് വശത്ത് കൂടെ നീളുന്ന മതിൽ 10 ജില്ലകളിലൂടെ കടന്നു പോകും. 620 കി.മീ നീളുന്ന മതിലില്‍ 50 ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.മതിലില്‍ കാസര്‍കോട്ട് ആദ്യകണ്ണി മന്ത്രി കെ കെ ശൈലജയും തിരുവനന്തപുരത്ത് അവസാന കണ്ണി ബൃന്ദ കാരാട്ടുമായിരിക്കും.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് മതിലില്‍ പങ്കെടുക്കാനെത്തുന്നവര്‍ ട്രയലിനായി ദേശീയപാതയില്‍ അണിനിരക്കും. 3.45നായിരിക്കും ട്രയല്‍ നടക്കുന്നത്. നാലുമുതല്‍ 4.15 വരെ മതില്‍ തീര്‍ക്കും.തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും.കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും. വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യമുണ്ടാവും. നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ ഉൾപ്പെടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും.മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും.
കോഴിക്കോട് ബോംബ് നിർമാണത്തിനിടെ സ്ഫോടനം;മൂന്നുപേർക്ക് പരിക്കേറ്റു,യുവാവിന്റെ രണ്ടു കൈപ്പത്തികളും അറ്റു
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറമ്പത്ത് അബ്‌ദുള്ള മുസ്‌ലിയാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനം ഉണ്ടായത്.അബ്‌ദുള്ള മുസ്‌ലിയാരുടെ മകന്‍ സാലിമിന്റെ ഇരുകൈകളും അറ്റ് പോയ നിലയിലാണ്. കൂടെയുണ്ടായിരുന്ന മുനീർ,ആരിഫ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.അതേസമയം പരിക്കേറ്റവര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് വിവരം. രാത്രി പന്ത്രണ്ട് മണിയോടെയുണ്ടായ സംഭവം ഇവര്‍ മറച്ച് വച്ചതായും പൊലീസ് പറയുന്നു. രാവിലെ സംഭവം അറിഞ്ഞ് പൊലീസ് ഇവിടേക്ക് എത്തുമ്ബോഴേക്കും സ്ഥലം വൃത്തിയാക്കി തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. സംഭവത്തില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു
കാസര്‍ഗോഡ്:കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു.ഗുരുതരമായി പരിക്കേറ്റ ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം നടന്നത്. പട്രോളിംഗിനായി കളനാട് ജംഗ്ഷനിൽ എത്തിയപ്പോൾ ജീപ്പിൽ എസ്‌ഐയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തി എട്ടംഗ സംഘം റോഡിൽ നൃത്തം ചെയ്യന്നത് കണ്ട് ഇവരെ പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് പോലീസുകാർക്ക് നേരെ യുവാക്കൾ അക്രമമഴിച്ചുവിട്ടത്.അക്രമത്തിൽ നിന്നും പരിക്കുകളോടെ ഓടിരക്ഷപ്പെട്ട പോലീസ് ജീപ്പ് ഡ്രൈവർ ഇൽഷാദ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ബേക്കൽ എസ്‌ഐ കെ.പി വിനോദ് കുമാറും സംഘവും സ്ഥലത്തുമ്പോൾ വെട്ടേറ്റ് ചോരയിൽകുളിച്ച് കിടക്കുകയായിരുന്നു ജയരാജൻ.ഉടൻതന്നെ ഉദുമയിലെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അവിടെ നിന്നും കാസർകോട്ടെ ആശുപത്രിയിലേക്ക് മാറ്റി.എന്നാൽ പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സിപിഎം നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു
തൃശൂർ:സിപിഎം നേതാവും മുന്‍ വിദ്യാര്‍ഥി നേതാവുമായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അന്തരിച്ചത്.എസ്ഫ്‌ഐയിലെ ശക്തമായ സാന്നിധ്യമായിരിക്കുന്ന സമയത്താണ് അദ്ദേഹം ആക്രമണത്തിനിരയാകുന്നത്. അരയ്ക്ക് താഴെ തളര്‍ന്നിട്ടും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയായിരുന്നു. 1983ലാണ് അദ്ദേഹം എസ്‌എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റാവുന്നത്. രാഷ്ടീയത്തിന് പുറമേ സാഹിത്യത്തിലും ബ്രിട്ടോ തിളങ്ങിയിരുന്നു.എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിന്‍ റോഡ്രിഗ്സിന്റെയും മകനായി 1954 മാര്‍ച്ച് 27നായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ ജനനം. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വനിതാ മതിൽ നാളെ;ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
കോഴിക്കോട്:നാളെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന വനിതാമതില്‍ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അവലോകന യോഗങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുമ്ബോള്‍ കണക്ക് കൂട്ടിയതിനേക്കാള്‍ വനിതകള്‍ പരിപാടിയില്‍ അണിനിരക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ മാത്രം 76 കിലോമീറ്റര്‍ ദൂരത്തില്‍ ഉയരുന്ന വനിതാ മതിലില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.കോഴിക്കോട് ജില്ലയ്ക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള വനിതകളും ജില്ലയിലെ ദേശീയ പാതയില്‍ മതില്‍ തീര്‍ക്കാന്‍ എത്തുമെന്നും കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്ററില്‍ മതില്‍ തീര്‍ക്കുമ്ബോള്‍ ഗിന്നസ് റെക്കോര്‍ഡ് നിരീക്ഷണത്തിനായി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറവും കേരളത്തിലെത്തിയിട്ടുണ്ട്. വൈകുന്നേരം 3.45 ന് ട്രയല്‍ മതില്‍ തീര്‍ത്ത് നാല് മണിക്കായിരിക്കും മതില്‍ സൃഷ്ടിക്കുക. ചുരുങ്ങിയത് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഓരോ ഏരിയാ കമ്മിറ്റികളും മതിലിനായി അണിനിരത്താനുള്ള വനിതകളെ എത്തിക്കേണ്ടത്. ചിലയിടങ്ങളില്‍ അക്രമസാധ്യതയടക്കം ഇന്റലിജന്‍സ് വിംഗ് മുന്നറിയിപ്പ് നല്‍കിയതോടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഇവിടങ്ങളില്‍ ഒരുക്കുന്നുണ്ട്.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ വലിയ തോതില്‍ തെരുവിലേക്കിറങ്ങിയതാണ് വനിതാ മതില്‍ എന്ന ആശയത്തിന് വഴിയൊരുക്കിയത്.ഹൈന്ദവ വിശ്വാസികളായ സ്ത്രീകളാണ് വലിയ തോതില്‍ വിശ്വാസത്തിന്‍റെ പേരില്‍ ദുരാചാരത്തിന് ഇരയാവുന്നത് എന്നത് കൊണ്ടാണ് ഹൈന്ദവസംഘടനാ നേതാക്കളെ വനിതാ മതിലിന്‍റെ വിജയത്തിനായി നിയോഗിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.എതായാലും പുതുവര്‍ഷത്തിലെ വനിതാ മതില്‍ സംഘാടകര്‍ കരുതിയത് പോലെ വിജയിക്കുകയാണെങ്കില്‍ സി.പി.എം നേതൃത്വത്തിന്‍റെ സംഘാടന മികവിന്‍റെ വിജയം കൂടിയായിരിക്കും അത്.
തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
കണ്ണൂർ:തളിപ്പറമ്പ് ദേശീയപാതയിൽ ബക്കളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.ബൈക്ക് യാത്രക്കാരായ അജീര്‍, ഷാനവാസ്. അസ്ലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍.പരിക്കേറ്റവരെ ആദ്യം തളിപ്പറമ്പ് സഹകരണാശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി.