കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂരിൽ തുടരുന്നു.. കൊളശേരിയില്‍ വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.അക്രമവിവരം അറിഞ്ഞ ഉടന്‍ തന്നെ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. സ്ഥലത്ത് ഇപ്പോഴും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്നലെത്തേക്കാള്‍ അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട രീതിയിലുള്ള അക്രമസംഭവങ്ങള്‍ തുടരുന്നത് പോലീസിനെ വലയ്ക്കുന്നുണ്ട്.കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.അതേ സമയം സംസ്ഥാനത്ത് അക്രമ സംഭവങ്ങളെ തുടര്‍ന്നുള്ള അറസ്റ്റുകള്‍ തുടരുന്നുണ്ട്. ഇതുവരെ 3,282 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. ഇവരില്‍ 487 പേര്‍ റിമാന്‍ഡില്‍ ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1,286 കേസുകളിലാണ് അറസ്റ്റുകള്‍ തുടരുന്നുത്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.
കണ്ണൂരിൽ വ്യാപക അക്രമം;എ.എൻ ഷംസീറിന്റെയും പി.ശശിയുടെയും വീടിനു നേരെ ബോംബേറ്;ചെറുതാഴത്ത് ആർഎസ്എസ് ഓഫീസിന് തീയിട്ടു
കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ സംഘർഷം കണ്ണൂർ ജില്ലയിൽ തുടരുന്നു.എ.എന്‍.ഷംസീര്‍ എംഎല്‍എ, എം.പി. വി.മുരളീധരന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടിന് നേരെ ബോംബേറുണ്ടായി.എ എന്‍ ഷംസീര്‍ എംഎല്‍എയുടെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒമ്ബതരയോടെയാണ് ബൈക്കിലെത്തിയ ആര്‍ എസ്‌എസ് ക്രിമിനല്‍ സംഘം കോടിയേരി മാടപ്പീടികയിലെ വീടിനു ബോംബെറിഞ്ഞത്. മുറ്റത്താണ് ബോംബ് വീണു പൊട്ടിയത്. ഷംസീര്‍ ഈ സമയം തലശേരി എഎസ‌് പി ഓഫീസില്‍ ജില്ലാ പൊലീസ് മേധാവി വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. ഷംസീറിന്റെ ഉപ്പയും ഉമ്മയും സഹോദരിയും അവരുടെ മക്കളും വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വാട്ടര്‍ ടാങ്കും മുറ്റത്തെ ചെടിച്ചട്ടികളും തകര്‍ന്നു.ബിജെപി എം പി വി മുരളീധരന്റെ തലശേരി എരഞ്ഞോളി വാടിയില്‍ പീടികയിലെ തറവാട് വീടിനു നേരെയാണ് ബോംബേറുണ്ടായത്.കണ്ണൂരില്‍ പി ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി. ബൈക്കില്‍ എത്തിയ ആളുകള്‍ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി ശശി വീട്ടില്‍ ഉണ്ടായിരുന്നില്ല.കണ്ണൂരില്‍ സിപിഎം- ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ കണ്ണൂരിലെ ചെറുതാഴത്ത് ആര്‍എസ്‌എസ് ഓഫീസിന് തീയിട്ടു.
ശബരിമല നടയടച്ച സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നല്കണമെന്ന് തന്ത്രിക്ക് ദേവസ്വം ബോർഡ് നിർദേശം
ശബരിമല:യുവതികൾ സന്നിധാനത്ത് പ്രവേശിച്ചതിനെ തുടർന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്തതിന് തന്ത്രി 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ദേവസ്വം ബോർഡ് നിർദേശം.തന്ത്രി നടയടച്ച സംഭവം സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് ദേവസ്വം ബോർഡ് പ്രെസിഡന്റ് പദ്മകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഭരണഘടന സ്ഥാപനമായ സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെന്നും അക്കാര്യത്തില്‍ യാതൊരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനത്തിന് പിന്നാലെ നടയടച്ച തന്ത്രി ശുദ്ധിക്രിയ നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.
ശ്രീലങ്കൻ സ്വദേശിനിയായ യുവതി ശബരിമലയിൽ ദർശനം നടത്തിയതായി പോലീസ് സ്ഥിതീകരണം
സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തിയതിന് സ്ഥിരീകരണം. യുവതി പ്രവേശിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കൈരളി പീപ്പിൾ ചാനലാണ് പുറത്തുവിട്ടത്.പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് 47കാരിയായ ശശികല സന്നിധാനത്തെത്തിയത്. ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്ന് മാത്രമാണ് പൊലീസ് മറുപടി നല്‍കിയിരുന്നത്.വ്യാഴാഴ്ച രാത്രി ഹരിവരാസനം പാടി നടയടയ്ക്കുന്നതിന് തൊട്ടു മുൻപാണ് ശശികല ദർശനം നടത്തിയത്.സന്നിധാനത്തെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസിന്റെ അറിവോടെയാണ് ശശികലയും സംഘവും പമ്പയിലെത്തുന്നത്.രാത്രി പത്തുമണിയോടെ സന്നിധാനത്തെത്തിയ സംഘം പിന്നീട് വഴിപിരിയുകയായിരുന്നു.എന്നാൽ താൻ മാത്രമാണ് ദർശനം നടത്തിയതെന്നും ശശികലയ്‌ക്ക് ദർശനം നടത്താൻ സാധിച്ചില്ലെന്നുമാണ് ശശികലയുടെ ഭർത്താവ് ശരവണമാരൻ പറഞ്ഞത്.തുടർന്ന് ശരവണമാരനും മകനും മലയിറങ്ങി.പമ്പയിലെ ഔട്പോസ്റ്റിൽ ഇവർ വിശ്രമിച്ചു.അപ്പോഴൊന്നും ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാൻ ശരവണമാരൻ തയ്യാറായില്ല.അല്പസമയത്തിനു ശേഷം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ശശികലയും പമ്പയിലെത്തി. ഇവിടെവെച്ച് ശശികലയെ തിരിച്ചറിഞ്ഞ് പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് തനിക്ക് ദർശനം നടത്താൻ സാധിച്ചില്ലെന്നാണ് ശശികല പ്രതികരിച്ചത്.പമ്പയിൽ നിന്നും മടങ്ങിയ ഇവർക്ക് പത്തനംതിട്ടവരെ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്.ഇവർ എവിടേക്കാണ് പോയതെന്ന വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല.
സംഘർഷം തുടരുന്നു;മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്:ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറുണ്ടായി.കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്.പുലർച്ചെ രണ്ടുമണിയോടു കൂടിയാണ് ബോംബേറുണ്ടായത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു. ഒന്ന് നിലത്ത് വീണ് പൊട്ടി.പേരാമ്പ്ര പൊലീസ് കേസെടുത്തു. അതേസമയം സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാനും കരുതല്‍ നടപടി സ്വീകരിക്കാനും ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങളെ എസ്പിമാരുടെ കീഴില്‍ രൂപീകരിക്കും. അക്രമികളുടെ വിവരങ്ങള്‍ ഇന്‍റലിജന്‍സ് തയ്യാറാക്കും, കുറ്റക്കാരുടെ ഫോട്ടോ പതിച്ച ഡേറ്റാ ആല്‍ബം തയ്യാറാക്കുകയും ചെയ്യും.അക്രമികളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ആയുധ ശേഖരമുണ്ടോയെന്ന് അറിയാനായി വീടുകളില്‍ പരിശോധന നടത്തുകയും വേണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം
ഹർത്താൽ;അക്രമികളെ കുടുക്കാന്‍ പോലീസിന്റെ ഓപ്പറേഷന്‍ ‘ബ്രോക്കൺ വിന്‍ഡോ’
തിരുവനന്തപുരം:ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം.പലയിടത്തും ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റമുട്ടി.മൂന്നിടങ്ങളിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.വ്യാപാരികള്‍ കടകള്‍ തുറന്നുവെങ്കിലും പ്രതിഷേധക്കാര്‍ കടകള്‍ അടിച്ചു തകര്‍ക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.സംസ്ഥാനത്തെ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്.അതിനിടെ ഹർത്താലിനെ നേരിടാൻ ‘ബ്രോക്കൺ വിൻഡോ’ എന്ന ഓപ്പറേഷൻ പദ്ധതിയുമായി പോലീസ് രംഗത്തെത്തി.സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.സംസ്ഥാനത്ത് വ്യാപക ആഅക്രമം ഉണ്ടായ സാഹചര്യത്തിലാണ് ബ്രോക്കന്‍ വിന്‍ഡോയ്ക്ക് തുടക്കമിടാന്‍ സംസ്ഥാന പോലീസ് മോധാവി തീരുമാനിച്ചത്. രണ്ടു ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ വിശദമായ അന്വേഷണം നടത്താല്‍ ഓരോ ജില്ലകളിലുമുള്ള പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചവരെയുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ 226 പേരെ കരുതല്‍ തടങ്കലിലും 334 പേര്‍ കരുതല്‍ തടങ്കലിലുമുണ്ട്.സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേഷം നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ന്നുള്ള അവരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണമെന്നും ഡിജിപി പറഞ്ഞു. അതേസമയം ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാപോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കരിങ്കൊടി കാട്ടാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് രണ്ടു കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്
തിരുവനന്തപുരം:കരിങ്കൊടി കാട്ടാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് രണ്ടു കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്.കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് കൃഷ്ണകുമാറാണ് പരിക്കേറ്റവരില്‍ ഒരാള്‍. ഇയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ അദ്ദേഹത്തിന്‍റെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിവേഗത്തില്‍ എത്തിയ അകമ്പടി വാഹനം ഇടിക്കുകയായിരുന്നു.
ഹർത്താൽ;സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടരുന്നു;തലശ്ശേരിയിൽ ബോംബേറ്
കണ്ണൂർ:ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംഥാനത്ത് ബിജെപി പിന്തുണയോടെ കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ ആക്രമണം. തലശേരിയില്‍ ബോംബേറുണ്ടായി. സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും തലശേരി ദിനേശ് ബീഡി കമ്ബനിക്ക് സമീപം ബോംബേറുണ്ടാവുകയും ചെയ്തു.പലയിടത്തും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.കണ്ണൂരിൽ ഒൻപത് ഹർത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷമുണ്ടായി. പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെ കല്ലേറുണ്ടാവുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.സംഭവത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പരാതി നല്‍കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് രാവിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി.പാലക്കാട് മരുതറോഡില്‍ കല്ലേറിയില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെയും വ്യാപകമായി ഇന്ന് കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്.കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ് ആര്‍ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് മര്‍ദനമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരുക്കേറ്റു.
സംസ്ഥാനത്ത് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി;പലയിടത്തും അക്രമം
തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി പിന്തുണയോടെ ശബരിമല കർമസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. പ്രതിഷേധവും ഹര്‍ത്താല്‍ ആചരണവും സമാധാനപരമായിരിക്കണമെന്ന് ബി.ജെ.പി സംസ്ഥാനകമ്മിറ്റി അഭ്യര്‍ഥിച്ചിട്ടുണ്ട്. പാല്‍, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീര്‍ഥാടകരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്‌തംഭിച്ച നിലയിലാണ്. കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.കോഴിക്കോട് രാവിലെ തുറന്ന ഹോട്ടലിന് നേരേയും ഒരു സംഘം കല്ലെറിഞ്ഞു. മലപ്പുറത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു.നിരവധി സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേറുണ്ടായി. വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമാണ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. യുവതീപ്രവേശനത്തിന് പിന്നാലെ ഇന്നലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഡി.ജി.പിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നു യോഗം. ശബരിമല കര്‍മസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും ചീഫ് സെക്രട്ടറി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് നാളെ ഹർത്താൽ
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു.രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രി രാജി വെച്ച് ഹൈന്ദവ വിശ്വാസികളോട് ക്ഷമ പറയണമെന്ന് അയ്യപ്പകര്‍മ്മ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കാനുള്ള പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ കാണാമെന്നും അയ്യപ്പകര്‍മ്മ സമിതി മുന്നറിയിപ്പ് നല്‍കി.ശബരിമല കര്‍മ്മ സമിതിയെക്കൂടാതെ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനകീയ ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം.യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരണമുണ്ടായതോടെ നാമജപ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിട്ടുണ്ട്.അതേസമയം, ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിന് പിന്തുണയും അറിയിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.