കാസർകോഡ്:പെരിയ ഇരട്ടക്കൊലപാതകത്തിന്റെ കാരണം വ്യക്തി വൈരാഗ്യമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.സംഭവത്തിൽ സിപിഎം ജില്ലാ നേതാക്കളുടെയോ ഉദുമ മുന്‍ എംഎല്‍എയുടെയോ പങ്ക് കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മുന്‍ അംഗം പീതാംബരനെ ശരത്ലാൽ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.ശരത്ലാലിന്റെ കൂടെയുണ്ടായിരുന്ന കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകത്തിന്റെ സൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കാസര്‍കോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒൻപതായി.പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് വെട്ടിക്കൊലപ്പെടുത്തിയത്
പത്തനംതിട്ട ഒഴികെ പതിമൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാർനാർത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡൽഹി:പത്തനംതിട്ട ഒഴികെ പതിമൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാർനാർത്ഥികളെ പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ആലപ്പുഴയിൽ ഡോ.കെ.എസ് രാധാകൃഷ്ണനും ചാലക്കുടിയിൽ എ.എൻ രാധാകൃഷ്ണനും സ്ഥാനാർത്ഥികളാവും.കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്തും,ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിലും മത്സരിക്കും.
മറ്റുസ്ഥാനാർത്ഥികൾ:കൊല്ലം-സാബു വർഗീസ്,പാലക്കാട്-സി.കൃഷ്ണകുമാർ,പൊന്നാനി-വി.ടി രമ,മലപ്പുറം-വി.ഉണ്ണികൃഷ്ണൻ,കോഴിക്കോട്-കെ.പി പ്രകാശ് ബാബു,വടകര-വി.കെ സജീവൻ,കണ്ണൂർ-സി.കെ പദ്മനാഭൻ,കാസർകോഡ്-രവീശ തന്ത്രി കുണ്ടാർ.
പത്തനംതിട്ട മണ്ഡലത്തിന്റെ കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സെക്രെട്ടറി ജെ.പി നഡ്ഡ അറിയിച്ചു.ബിജെപി പരിഗണിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും ജനറൽ സെക്രെട്ടറി സുരേന്ദ്രനുമാണ് പത്തനംതിട്ടയിൽ സാധ്യതാപട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് പത്തനംതിട്ടയെ പ്രഖ്യാപനത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു.അതേസമയം അടുത്തിടെ ബിജെപിയിലെത്തിയ കോൺഗ്രസ് നേതാവ് ടോം വടക്കന് സീറ്റില്ല.എം.ടി രമേശ്,പി.കെ കൃഷ്ണദാസ് തുടങ്ങിയവരും സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടില്ല.സംസ്ഥാനത്തെ പതിനാലു സീറ്റുകളിൽ ബിജെപിയും അഞ്ചുസീറ്റുകളിൽ ബിജെഡിഎസും ഒരു സീറ്റിൽ പി.സി തോമസിന്റെ കേരള കോൺഗ്രസ്സും മത്സരിക്കാനാണ് ധാരണയായത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് പിന്തുണ നൽകാനാവില്ലെന്ന് ഐക്യദാർഢ്യ സമിതി
കണ്ണൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാനൊരുങ്ങുന്ന വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് പിന്തുണ നൽകാനാവില്ലെന്ന് ഐക്യദാർഢ്യ സമിതി.സിപിഎമ്മിന് ഏറെ സ്വാധീനമുള്ള കീഴാറ്റൂരിലെ ബൈപ്പാസ് സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണെന്നും പരിസ്ഥിതി വിഷയം മാത്രം പ്രചാരണ വിഷയമാക്കിയാല്‍ വിജയിക്കാനാകില്ലെന്നും ഐക്യദാര്‍ഢ്യ സമിതി വിലയിരുത്തുന്നു. പ്രാദേശിക വിഷയം ഉയര്‍ത്തികാണിച്ച് തെരഞ്ഞെടുപ്പില്‍ മതേസരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. കീഴാറ്റൂര്‍ മാതൃകയില്‍ സമരം തുടങ്ങിയ തുരുത്തി കോളനിവാസികളും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമരം ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ലഭിച്ചതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ജേക്കബ് തോമസ്
തൃശൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ജേക്കബ് തോമസ്.കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി- ട്വന്റി കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. ഇതിനായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ജേക്കബ് തോമസ് രാജിവെക്കും. കേരള കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ ഐ.പി.എസ് സ്ഥാനം രാജിവെക്കേണ്ടിവരും.നിലവില്‍ ട്വന്റി ട്വന്റി കൂട്ടായ്മയാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. പത്തൊല്‍പതില്‍ പതിനെട്ട് സീറ്റ് നേടിയാണ് ട്വന്റി ട്വന്റി കൂട്ടായമ അധികാരം പിടിച്ചെടുത്തത്. കിഴക്കമ്പലം പഞ്ചായത്തിലും സമീപ പഞ്ചായത്തിലും വലിയ സ്വാധീനമുള്ള ട്വന്റി ട്വന്റി കൂട്ടായ്മയുടെ നിലപാട് ചാലക്കുടി മണ്ഡലത്തിലെ വിജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവും.
ക്യാമ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊന്നു
കാശ്മീർ:ക്യാമ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊന്നു.ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിൽ ബുധനാഴ്ചയാണ് സംഭവം.രാത്രി 10 മണിയോടെ ഉദംപൂരിലെ 187 ബറ്റാലിയന്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ അജിത് കുമാര്‍ തന്‍റെ മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അജിത്തിനെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് അജിത് കുമാര്‍.സിആര്‍പിഎഫില്‍ ഹെഡ് കോൺസ്റ്റബിൾമാരായ രാജസ്ഥാനില്‍ നിന്നുള്ള പൊകര്‍മാല്‍ ആര്‍, ദില്ലിയില്‍ നിന്നുള്ള യോഗേന്ദ്ര ശര്‍മ, ഹരിയാനയില്‍ നിന്നുള്ള റെവാരി എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത്തിന്റെ കാരണം വ്യക്തമല്ല.സംഭവത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പിലെത്തി പരിശോധന നടത്തി.
തിരുവല്ലയിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു
പത്തനംതിട്ട:തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു.തിരുവല്ല സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്.വൈകിട്ട് 6 മണിക്കായിരുന്നു മരണം. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു കവിത. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ അറുപതുശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ആദ്യം പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലിലേക്ക് മാറ്റുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ യുവതി ക്ലാസിലേക്കു പോകുന്നതിനിടെയാണ് അക്രമമുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷമാണ് പ്രതി പെട്രോളൊഴിച്ചു തീകൊളുത്തിയത്. അജിന്‍ റെജി മാത്യുവിനെ സംഭവശേഷം നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
നീരവ് മോദി അറസ്റ്റില്‍
ലണ്ടൻ:13000 കോടി വ്യാജ രേഖകള്‍ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി നീരവ് മോദി ലണ്ടണില്‍ അറസ്റ്റ് ചെയ്തു. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്ന് കോടതിയുടെ ഉത്തരവിട്ടിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു കോടതി നടപടി.കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ 48കാരനായ നീരവ് മോദിയെ ഏത് ദിവസം വേണമെങ്കിലും അറസ്റ്റ് ചെയ്തേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യം വിട്ട് പതിനേഴ് മാസങ്ങള്‍ക്ക് ശേഷമാണ് നീരവ് മോദി അറസ്റ്റിലായിരിക്കുന്നത്. കോടതി നടപടികള്‍ക്ക് ശേഷം മോദിയെ ജാമ്യത്തില്‍ വിടാനാണ് സാധ്യത. നീരവ് മോദിയെ ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കില്ല.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിരൂപയുടെ തട്ടിപ്പ് നടത്തിയതാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. നീരവ് മോദിയുടെ സാന്നിധ്യം ബ്രിട്ടണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ ശക്തമായ നീക്കങ്ങളാണ് ഇന്ത്യ നടത്തിക്കൊണ്ടിരുന്നത്.
ഓച്ചിറയില്‍ നാടോടി പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ബംഗളൂരുവിലേക്ക് കടന്നതായി പോലീസ്
കൊല്ലം:ഓച്ചിറയില്‍ രാജസ്ഥാൻ സ്വദേശികളായ വഴിയോരക്കച്ചവടക്കാരുടെ മകളെ തട്ടിക്കൊണ്ടു പോയ സംഘം ബംഗളൂരുവിലേക്ക് കടന്നതായി പോലീസ്.പ്രതി ബംഗളുരുവിലേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് ലഭിച്ചുവെന്നും ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.നേരത്തെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായംകുളത്ത് നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.18 ന് രാത്രിയില്‍ പത്ത് മണിയോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷന്‍ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചു വലിച്ച് സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പെണ്‍കുട്ടിയുമായി സംഘം കടന്നു കളയുകയായിരുന്നു.പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്.
കൊല്ലത്ത് വഴിയോരകച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കി മകളെ തട്ടിക്കൊണ്ട് പോയതായി പരാതി
കൊല്ലം:ഓച്ചിറയിൽ വഴിയോരകച്ചവടക്കാരായ മാതാപിതാക്കളെ ഷെഡിൽ കയറി മര്‍ദിച്ച് അവശരാക്കിയ ശേഷം മകളെ തട്ടിക്കൊണ്ട് പോയതായി പരാതി.കച്ചവടം നടത്തുന്നതിന് അരികില്‍ തന്നെയുളള ഷെഡില്‍ കയറി ദമ്ബതികളെ മര്‍ദിച്ച് അവശരാക്കി അവരുടെ 13 വയസുളള മകളെ തട്ടിക്കൊണ്ട് പോയതായാണ് പാരാതി.നാലംഗ സംഘമാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.വഴിയോര കച്ചവടക്കാരായ ഇവര്‍ക്ക് നേരെ അക്രമം ഉണ്ടാകുന്നത് ആദ്യ സംഭവമല്ലെന്നും പരാതിയില്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം നാലംഗ മലയാളി സംഘമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ഇവരിൽ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും നാല് ദിവസം മുൻപും സമാനമായ സംഭവം ഉണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അന്ന് പെൺകുട്ടിയെ കൊണ്ടുപോയി നാല് ദിവസം കഴിഞ്ഞ് യുവാക്കൾ വിട്ടയച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ രാജസ്ഥാനിൽ നിന്നും പ്രതിമവിൽപ്പനയ്ക്കായി കേരളത്തിലെത്തിയതാണ്.യുവാക്കളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.പ്രതികളെ പെട്ടെന്ന് കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.
വടകരയിൽ കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥി
ന്യൂഡൽഹി:വടകരയിൽ കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയാകും.നിരവധി ചർച്ചകൾക്കൊടുവിലാണ് കെ.മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കാൻ അന്തിമതീരുമാനമെടുത്തത്.ഇതോടെ കേരളത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥിപട്ടിക പൂർത്തിയായി.നേരത്തെ കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍ കുമാറിനെയാണ് വടകരയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ വടകരയില്‍ ദുര്‍ബലനായ സ്ഥാനാര്‍ഥി ആവരുത്, ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു വന്നു.മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു്. ഈ സാഹചര്യത്തിലാണ് മുരളീധരനെ പരിഗണിച്ച