മംഗളൂരു: മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളും തുടര്‍ന്നുള്ള അക്രമസംഭവങ്ങളും മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് പോലീസ്. സമരത്തിന് മുൻപും ഇടയിലുമായി മുഖം മറച്ചെത്തിയ സമരക്കാര്‍ വ്യാപകമായ ആക്രമണം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സിസിടിവി നശിപ്പിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.പ്രതിരോധത്തിന്‍റെ ഭാഗമായാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നായിരുന്നു പൊലീസ് വാദം.ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പോലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളില്‍ അക്രമികള്‍ റാവു ആന്‍ഡ് റാവു സര്‍ക്കിലില്‍ ഒത്തുചേര്‍ന്നു. ഇത് ഡിസി ഓഫീസിന് പുറത്താണ്. ഇവിടെ നിന്നാണ് മംഗളൂരു നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്. ഈ സ്‌റ്റേഷനിലേക്കുള്ള നാല് പ്രധാന റോഡുകള്‍ ഇവര്‍ അടച്ച് കളഞ്ഞു. ഇതോടെ കൂടുതല്‍ സേനയ്ക്ക് ഇവിടേക്ക് എത്താന്‍ സാധിക്കാതെയായി. സ്‌റ്റേഷന് സമീപമുള്ള ഒരു ടെമ്ബോയ്ക്ക് സമീപം കല്ല് നിറച്ച ചാക്കുകള്‍ ഇറക്കി വെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് പിന്നീടേക്ക് റോഡിലേക്ക് കൊണ്ടുവന്നാണ് പോലീസിനെ എറിഞ്ഞത്.ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ട് പോയത്. മുഖംമൂടി ധരിച്ച അക്രമികള്‍ പോലീസിനെ കല്ലെറിയാന്‍ തുടങ്ങി. പോലീസ് ബസ് ഇവിടേക്ക് എത്താന്‍ ശ്രമം തുടങ്ങിയതോടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അക്രമികള്‍ റോഡ് ബ്ലോക്ക് ചെയ്തു. കല്ലേറ് രൂക്ഷമായതോടെ പോലീസ് ബസിന് വരാനാവാതെയായി. ഇതിനിടെ കുറച്ച് പേര്‍ ചേര്‍ന്ന് സിസിടിവി ക്യാമറകള്‍ ഓഫാക്കാന്‍ ശ്രമം തുടങ്ങി. വടി ഉപയോഗിച്ച് റെക്കോര്‍ഡിംഗ് തടയാനും ശ്രമം നടന്നു. വൈകീട്ട് 4.30നും 4.45നും ഇടയില്‍ അക്രമികള്‍ പോലീസ് സ്‌റ്റേഷനടുത്തേക്ക് എത്തി. ഇവര്‍ കല്ലേറ് ശക്തമാക്കുകയും ചെയ്തു. ഇതിനിടെ പാഴ് വസ്തുക്കളും ടയറുകളും റോഡില്‍ കൂട്ടിയിട്ട് കത്തിക്കാനും തുടങ്ങി. സമീപത്ത് തോക്കുകള്‍ വില്‍പ്പന നടത്തുന്ന കട തകര്‍ത്ത് അകത്ത് കയറാനും അക്രമികള്‍ ശ്രമിച്ചിരുന്നു.ആ സമയത്ത് വെടിക്കോപ്പുകള്‍ വരെ കടയിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ലോക്ക് തകര്‍ക്കാന്‍ സാധിച്ചില്ല.അക്രമികള്‍ സ്റ്റേഷന്‍ പിടിച്ചെടുക്കുമെന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു പോലീസ്. സ്‌റ്റേഷനില്‍ തോക്കുകളും ആയിരത്തലധികം വെടിയുണ്ടകളും ഉണ്ടായിരുന്നു. അക്രമികള്‍ ഒരുപക്ഷേ ഇത് പിടിച്ചെടുത്തേനെ. എന്നാല്‍ കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും പ്രശ്‌നം ശാന്തമാകാതെ വന്നപ്പോള്‍ റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിക്കുകയായിരുന്നു പോലീസ്. ഇതും അക്രമത്തെ തണുപ്പിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ വെടിവെച്ചത്. ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയവരെ പിടികൂടാനാണ് ആശുപത്രിയില്‍ കയറിയത്. അവിടെ ഒളിച്ചിരുന്നവരെ പിടികൂടാനാണ് ഡോര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്.അത്തരത്തില്‍ ഇടപെട്ടില്ലെങ്കില്‍ ചോരപ്പുഴ ഒഴുക്കാനായിരുന്നു അക്രമികളുടെ നീക്കമെന്നും പോലീസ് വിശദീകരിക്കുന്നു. പൊലീസ് വെടിവയ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്തിച്ച ഫല്‍നീറിലെ സ്വകാര്യ ആശുപത്രിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആശുപത്രിക്കുള്ളില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുന്നതും വാതിലുകള്‍ തകര്‍ക്കുന്നതുമെല്ലാം ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം
കണ്ണൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം.കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് യദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടികൊണ്ടടിച്ചു.ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തതോടെ ഇവര്‍ കൈയിലിരുന്ന വടികൊണ്ട് വാഹനത്തെ തല്ലുകയായിരുന്നു.കര്‍ണാടക മുഖ്യമന്ത്രിക്ക് കേരളത്തില്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. ഡിവൈഎഫ്‌ഐയുടെ കൊടികെട്ടിയ വലിയ വടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അക്രമ സാധ്യതയുണ്ടായിട്ടും കേരള പോലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലന്ന് ബിജെപി പറഞ്ഞു. വന്‍ സുരക്ഷാ വിഴ്ചയാണ് ഉണ്ടായത്. നാമമാത്രമായ പോലീസ് മാത്രമേ അകമ്പടിയായുണ്ടായിരുന്നുള്ളു.നേരത്തെ പഴവങ്ങാടിയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടികാണിച്ചു.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യെദ്യൂരപ്പയ്ക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായാണ് യെദ്യൂരപ്പ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിക്കുള്ള പ്രത്യേക വിമാനത്തിലാണ് യെദ്യൂരപ്പ കേരളത്തിലെത്തിയത്.
ജാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും
റാഞ്ചി: ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരത്തിലേക്ക്. ഇന്ന് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ജെഎംഎം നേതാവ് ഹേമന്ദ് സോറന്‍ ഗവര്‍ണറെ കണ്ടേക്കും. മുഖ്യമന്ത്രി രഘുബര്‍ ദാസ് ഇന്നലെ തന്നെ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചിരുന്നു.81 അംഗ നിയമസഭയില്‍ 47 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്. 30 സീറ്റുകള്‍ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിന് 16 സീറ്റുകളാണ് ലഭിച്ചത്. ആര്‍ജെഡി ഒരു സീറ്റിലും വിജയിച്ചു. ഹേമന്ദ് സോറന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഇന്നലെ കോണ്‍ഗ്രസ് ഹൈമക്കമാന്‍റ് വ്യക്തമാക്കിയിരുന്നു. ഇത്തവണ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സീറ്റ് വിഭജനത്തെ ചൊല്ലി എജെഎസ്യു, ജെഡിയു, എല്‍ജെപി കക്ഷികള്‍ സഖ്യം ഉപേക്ഷിച്ചത്. കാശ്മീര്‍, അയോധ്യ, പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആയുധമാക്കിയായിരുന്നു ബിജെപിയുടെ പ്രചരണം. 65 സീറ്റുകള്‍ വരെ പാര്‍ട്ടിക്ക് നേടാനാകുമെന്നായിരുന്നു നേതൃത്വത്തിന്‍റെ വെല്ലുവിളി. എന്നാല്‍ 27 സീറ്റില്‍ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. 2014 ല്‍ 37 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി അധികാരത്തില്‍ ഏറിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;എംകെ മുനീറും പികെ ഫിറോസും അറസ്റ്റില്‍
കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയ എം കെ മുനീര്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും അറസ്റ്റില്‍.കൂടാതെ നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ഇടപ്പെട്ടത്.ശേഷം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രക്ഷോഭം കടുപ്പിച്ചത്തോടെയാണ് കൂടുതല്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എം കെ മുനീര്‍ എത്തി ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
ബിജെപിക്ക് തിരിച്ചടി;ജാര്‍ഖണ്ഡില്‍ മഹാസഖ്യം കേവലഭൂരിപക്ഷം കടന്നു
റാഞ്ചി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു.മഹാസഖ്യം ഇപ്പോള്‍ 43 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 27 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പിയാണ് നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു. ചെറുകക്ഷികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി.സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പു നടന്നത്. 237 സ്ഥാനാര്‍ത്ഥികളാണ് ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടിയത്. നവംബര്‍ 30, ഡിസംബര്‍ 16, ഡിസംബര്‍ 20 എന്നീ തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരിക്കും. 81 മണ്ഡലങ്ങളിലേക്ക് അഞ്ച് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാബറി മസ്ജിദ് രാമജന്മഭൂമി സുപ്രീംകോടതി വിധിയും ദേശീയ പൗരത്വ ഭേദഗതി നിയമവുമൊക്കെ സജീവ പ്രചാരണ വിഷയങ്ങളായിരുന്നു ഇവിടെ.നിലവില്‍ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും അഭിപ്രായപ്പെട്ടത്.
ജാർഖണ്ഡിൽ വോട്ടെണ്ണൽ ആരംഭിച്ചു;ബിജെപി-മഹാസഖ്യം ഇഞ്ചോടിഞ്ച് പോരാട്ടം
റാഞ്ചി:നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി.24 ജില്ലാ ആസ്ഥാനങ്ങളിലായി രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.മഹാസഖ്യവും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.ആദ്യ ഫലസൂചനകളില്‍ ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന് നേരിയ മുൻതൂക്കമുണ്ട്.വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോൾ കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന് 37ഉം എന്‍ഡിഎയ്ക്ക് 34 ഉം സീറ്റുകളിലാണ് ലീഡ് ഉള്ളത്. മറ്റുള്ളവര്‍ 10 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്ര, ഹരിയാ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി ജാര്‍ഖണ്ഡില്‍ ഭരണം നിലനിര്‍ത്തി മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. എന്നാല്‍, പൗരത്വനിയമത്തിനെതിരെയുളള പ്രതിഷേധത്തില്‍ ജനവിധി എത്തരത്തിലാകുമെന്ന ആശങ്കയിലാണ് പാര്‍ട്ടി.ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ മുന്‍തൂക്കം ഈ മുന്നണിക്കാണ്.81 അംഗ നിയമസഭയില്‍ 41 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തൂക്ക് മന്ത്രിസഭയാകുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായകമാകും.
ജനുവരി എട്ടിന് ബാങ്ക് പണിമുടക്ക്
ന്യൂഡല്‍ഹി:ജനുവരി എട്ടിന് ദേശീയതലത്തില്‍ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകള്‍. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അന്നേദിവസം നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കി.എഐബിഇഎ, എഐബിഒഎ,ബെഫി, തുടങ്ങിയ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കില്‍ പങ്കെടുക്കുക. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു, ഐഎന്‍ടിയുസി, എച്ച്‌എംഎസ്, എഐടിയുസി ഉള്‍പ്പെടെയുളള ട്രേഡ് യൂണിയന്‍ പാര്‍ട്ടികള്‍ സംയുക്തമായി ജനുവരി എട്ടിന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് ബാങ്ക് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നത്.വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, ജോലി സുരക്ഷിതത്വം ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.കുറഞ്ഞ ശമ്പളം 21,000 രൂപയാക്കുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ബാങ്കുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ബാങ്ക് ലയനം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ബാങ്ക് യൂണിയനുകള്‍ മുഖ്യമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍.
പൗരത്വ ബില്ലിനെതിരായ പ്രതിഷേധം;ഡല്‍ഹിയില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുന്നു
: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചതിനു ഡല്‍ഹി ജുമ മസ്ജിദ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുന്നു.കസ്റ്റഡിയിലെടുത്ത ഒന്‍പത് കുട്ടികളെയും വിട്ടയച്ചു.ഇന്നലെ ദാരിയഗഞ്ചിലുണ്ടായ സംഘര്‍ഷത്തില്‍ 42 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ 14 മുതല്‍ 16 വയസുവരെയുള്ള ഒൻപത് കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ഇവരെയാണ് വിട്ടയക്കുന്നത്. ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ജുമ മസ്ജിദിനു സമീപം പ്രതിഷേധം അരങ്ങേറിയത്. നൂറുകണക്കിനു ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജുമാ മസ്ജിദിനു മുന്നില്‍നിന്ന് ജന്തര്‍മന്തറിലേക്കു നീങ്ങിയ സമരത്തെ പോലീസ് ഡല്‍ഹി ഗേറ്റില്‍ തടഞ്ഞിരുന്നു.പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ചന്ദ്രശേഖര്‍ ആസാദ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെ കീഴടങ്ങിയിരുന്നു. കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയക്കാമെങ്കില്‍ കീഴടങ്ങാമെന്ന നിബന്ധന ആസാദ് മുന്നോട്ടു വെച്ചിരുന്നു. ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കുട്ടികളെ പൊലീസ് വിട്ടയക്കുന്നത്. മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷം അവര്‍ക്കൊപ്പമാണ് കുട്ടികളെ വിട്ടയക്കുക.
തോമസ് ചാണ്ടി എംഎൽഎ അന്തരിച്ചു
കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു.72 വയസായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.വിദേശത്തും നാട്ടിലുമായി ചികില്‍സ തുടര്‍ന്നു വരികയായിരുന്നു. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതോടെ ചികില്‍സയുടെ ഭാഗമായി എറണാകുളത്തെ വീട്ടിലായിരുന്നു താമസം.അടുത്തിടെയും വിദേശത്ത് പോയി ചികില്‍സ നടത്തിയ ശേഷം മടങ്ങിയെത്തിയതായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കുട്ടനാട് എംഎല്‍എ ആയിരുന്നു.കഴിഞ്ഞ മൂന്നു തവണയായി കുട്ടനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന തോമസ് ചാണ്ടി പിണറായി വിജയന്റെ നേതൃതത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നുവെങ്കിലും പിന്നീട് ആലപ്പുഴയില്‍ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു വരികയായിരുന്നു.കെഎസ്‌യു വിലൂടെയാണ് തോമസ് ചാണ്ടി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു.വിദേശത്ത് അടക്കം വ്യവസായങ്ങള്‍ നടത്തിവന്നിരുന്ന തോമസ് ചാണ്ടി സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്.കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി ഐ സി എന്ന പാര്‍ടി രൂപീകരിച്ചതോടെയായിരുന്നു. കെ കരുണാകരനുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത്.ഡി ഐ സി കെ പിന്നീട് എന്‍സിപിയില്‍ ലയിച്ചതോടെയാണ് തോമസ് ചാണ്ടി എന്‍സിപിയില്‍ എത്തുന്നത്.2006 ല്‍ കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിന്നാണ് തോമസ് ചാണ്ടി ആദ്യമായി നിയമ സഭയില്‍ എത്തുന്നത്.സിറ്റിംഗ് എംഎല്‍എയായിരുന്ന കെ സി ജോസഫിനെ പരാജയപ്പെടുത്തിയാണ് തോമസ് ചാണ്ടി വിജയിച്ചത്. പിന്നീട് 2011 ല്‍ നടന്ന തിരഞ്ഞെടുപ്പിലും കെ സി ജോസഫിനെ തോമസ് ചാണ്ടി പരാജയപ്പെടുത്തി.2016 ല്‍ വീണ്ടും കുട്ടനാട് തന്നെ മല്‍സരിച്ച തോമസ് ചാണ്ടി തിരഞ്ഞെടുപ്പെട്ടു.പിന്നീട് പിണറായി വിജയന്‍ മന്ത്രി സഭയില്‍ നിന്നും ആരോപണത്തെ തുടര്‍ന്ന് എന്‍ സി പിയിലെ തന്നെ എ കെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും ആലപ്പുഴയിലെ റിസോട്ടിനായി കായല്‍ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് 2017 നവംബര്‍ 15 ന് തോമസ് ചാണ്ടിയും മന്ത്രി സ്ഥാനം രാജിവെച്ചു. തുടർന്നാണ് തോമസ് ചാണ്ടി എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.1947 ഓഗസ്റ്റ് 29 നാണ് ജനനം. വിസി തോമസ്- ഏലിയാമ ദമ്പതികളുടെ മകനാണ്. എഞ്ചിനീയറിംഗ് ബിരുദവും ചെന്നൈയ്യില്‍ നിന്നും ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും അദ്ദേഹം നേടിയിരുന്നു.2006 മുതല്‍ കുട്ടനാട് മണ്ഡലത്തിലെ പകരം വെയ്ക്കാനില്ലാത്ത ജനപ്രതിനിധിയാണ് തോമസ് ചാണ്ടി
മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു
മംഗളൂരു:മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്.പൊലീസ് വാനിൽ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്.ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇവരുടെ വാഹനങ്ങള്‍ കര്‍ണാടക പോലിസ് വിട്ടു കൊടുത്തിട്ടില്ല. നാളെ വിട്ടുനല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിടെ എട്ടരയോടെയാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പോലിസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ്, മീഡിയ വണ്‍, 24×7 ചാനലുകളുടെ റിപോര്‍ട്ടര്‍മാരെയും കാമറാമാന്‍മാരെയുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.പോലിസ് മോശമായാണ് പെരുമാറിയതെന്ന് റിപ്പോർട്ടർമാർ ആരോപിച്ചു. സീറ്റ് ഉണ്ടായിട്ടും ബസ്സിലെ തറയിലിരുത്തിയതായി മീഡിയാ വണ്‍ റിപോര്‍ട്ടര്‍ റഷീദ് ആരോപിച്ചു.കനത്ത പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനും ഒടുവില്‍ ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ പോലിസ് തയ്യാറായത്.കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമപ്രവര്‍ത്തകരെയാണെന്നും ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നും മംഗലാപുരത്തെ പോലീസും കേരളത്തിലെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രചരിപ്പിച്ചിരുന്നു. ഇതിനിടെ കേരളാ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. എന്നാല്‍ ഇവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.ഒടുവില്‍ മൂന്നരയോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ ഇവരെ പോലീസ് വാഹനത്തില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു.