സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 209 പേര്‍ രോഗമുക്തി നേടി

keralanews 240 covid cases in kerala today and 209 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 37 പേര്‍ക്കും, കണ്ണൂര്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍  2 പേർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും(സൗദി അറേബ്യ- 52, യു.എ.ഇ. – 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- 1, മാള്‍ഡോവ- 1, നെജീരിയ- 1, സൗത്ത് ആഫ്രിക്ക- 1, ഐവറികോസ്റ്റ് – 1) 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (കര്‍ണാടക- 20, തമിഴ്‌നാട്- 12, മഹാരാഷ്ട്ര- 7, ഡല്‍ഹി- 6, തെലുങ്കാന – 5, ഉത്തര്‍പ്രദേശ് – 1, ജമ്മുകാശ്മീര്‍- 1)വന്നവരാണ്.17 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 38 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും (ഒരു മലപ്പുറം, ഒരു കോഴിക്കോട്), തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (3 കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, മലപ്പുറം (ഒരു കോട്ടയം), കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5, 8), രാജകുമാരി (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 135 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു

keralanews man under covid observation died in kannur

കണ്ണൂര്‍: കുവൈത്തില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി പുനത്തില്‍ ശംസുദ്ദീനാ(48)ണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.ജൂണ്‍ 24നു കുവൈത്തില്‍ നിന്നു നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവേ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തലശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ഖബറടക്കം സ്രവ പരിശോധന ഫലം ലഭിച്ച ശേഷം നടക്കും.

കണ്ണൂർ ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 18 പേർക്ക്;11 പേര്‍ക്ക് രോഗമുക്തി;ഏഴു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

keralanews 18 covid cases confirmed in kannur yesterday 11 cured seven more wards in containment zone

കണ്ണൂര്‍: ജില്ലയില്‍ 18 പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു.ഇവരിൽ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരാണ് ബാക്കിയുള്ള ആറു പേര്‍. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് റിയാദില്‍ നിന്നുള്ള ജെ9 1405 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 62കാരന്‍, 19ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 1746 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 34കാരന്‍, 24ന് ഒമാനില്‍ നിന്നുള്ള 6ഇ 8704 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 28കാരി, 26ന് ദുബൈയില്‍ നിന്നുള്ള എസ്‌സെഡ് 4717 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 65കാരി, അതേദിവസം ഖത്തറില്‍ നിന്നുള്ള 6ഇ 9381 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 34കാരന്‍, 30ന് ഒമാനില്‍ നിന്നുള്ള ഒവി 1682 വിമാനത്തിലെത്തിയ തളിപ്പറമ്പ് സ്വദേശി 42കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 18ന് ഷാര്‍ജയില്‍ നിന്നുള്ള എസ്ജി 9024 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 42കാരന്‍, 19ന് ഒമാനില്‍ നിന്നുള്ള എംവൈ 2291 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 43കാരന്‍, 24ന് ബഹറിനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ 7274 വിമാനത്തിലെത്തിയ കോളയാട് സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് അബൂദബിയില്‍ നിന്നുള്ള ഐഎക്‌സ് 1715 വിമാനത്തിലെത്തിയ മുംബൈ സ്വദേശിയായ വിമാന ജീവനക്കാരന്‍ 30കാരന്‍, കൊച്ചി വിമാനത്താവളം വഴി ജൂണ്‍ 10ന് ദുബൈയില്‍ നിന്നുള്ള ഇകെ 9834 വിമാനത്തിലെത്തിയ പിണറായി സ്വദേശി 38കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.പെരിങ്ങോം സ്വദേശി 36കാരന്‍ ജൂണ്‍ 21ന് മംഗള എക്‌സ്പ്രസിലാണ് ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തിയത്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരില്‍ മൂന്ന് കേരള സ്വദേശികള്‍ക്കും ആസാം, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കു വീതവുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കോവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന 11 പേര്‍ ഇന്നലെ രോഗമുക്തരായി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുട്ടം സ്വദേശി 26കാരി, കടന്നപ്പള്ളി സ്വദേശി 55കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 49കാരി, എരമം കുറ്റൂര്‍ സ്വദേശി 43കാരി, മാട്ടൂല്‍ സ്വദേശി 40കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 63കാരന്‍, കണിച്ചാര്‍ സ്വദേശി 65കാരി, കൊളശ്ശേരി സ്വദേശി 58കാരന്‍, ചൊക്ലി സ്വദേശി 45കാരന്‍, മുണ്ടേരി സ്വദേശി 49കാരന്‍, എട്ടിക്കുളം സ്വദേശി 44കാരന്‍ എന്നിവരാണ് ഇന്നലെ ഡിസ്ചാര്‍ജ് ആയത്.നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22609 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 75 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 277 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 44 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22183 പേരുമാണ് നിരീക്ഷണത്തിലുള്ളത്.ജില്ലയിലെ ഏഴു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കോളയാട്-14, മയ്യില്‍-11, പെരളശ്ശേരി-6, പാനൂര്‍- 33, പിണറായി-9, മുഴപ്പിലങ്ങാട്-2, പെരിങ്ങോം വയക്കര- 12 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;201 പേർക്ക് രോഗമുക്തി

keralanews 211 covid cases confirmed in kerala today and 201 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7,പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 4964 ആയി. ഇതില്‍ 2894 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അതേസമയം ഇന്ന് 201 പേർ രോഗമുക്തി നേടി.തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമൂഹവ്യാപന ആശങ്കയുണര്‍ത്തി കേരളത്തില്‍ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന;തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും നിയന്ത്രണം കടുപ്പിച്ചു

keralanews the number of covid patients through social spreading increasing in kerala high alert in thiruvananthapuram and kochi

തിരുവനന്തപുരം:സമൂഹവ്യാപന ആശങ്കയുണര്‍ത്തി ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നെയ്യാറ്റിന്‍കര വഴുതൂര്‍, ബാലരാമപുരം തളയല്‍, പൂന്തുറ, വഞ്ചിയൂര്‍ അത്താണി ലൈന്‍, പാളയം മാര്‍ക്കറ്റും പരിസരവും കണ്ടെയ്ന്‍മെന്‍ സോണാക്കി.പാളയം മാര്‍ക്കറ്റും സാഫല്യം സമുച്ചയവും ഒരാഴ്ച അടച്ചിടാനാണ് തീരുമാനം.ചെല്ലാനം വെട്ടയ്ക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ ഭാര്യ കോവിഡ് പോസിറ്റീവായടെ എറണാകുളം ചെല്ലാനം ഹാര്‍ബര്‍ അടച്ചു. മല്‍സ്യത്തൊഴിലാളിയുടെ ഭാര്യ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയാണ്. അതേസമയം കൊച്ചിയില്‍ ആറ് ദിവസത്തിനകം സമ്പർക്കത്തിലൂടെ കോവിഡ് രോഗികളായവരുടെ എണ്ണം ഇരുപതായി.ഉറവിടം കണ്ടെത്താനാകാത്ത രണ്ടു രോഗികളില്‍ നിന്ന് അഞ്ചുപേര്‍ക്കാണ് രോഗം പിടിപെട്ടതോടെ കായംകുളവും കടുത്ത ആശങ്കയിലാണ്. കായംകുളം നഗരസഭ പരിധിയിലും തെക്കേക്കര പഞ്ചായത്തിലും മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു

keralanews bus charge increased in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും. നിരക്കുവര്‍ധന വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെയും എന്നാല്‍, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറച്ചുമാണ് വര്‍ധന. ഇതോടെ മിനിമം നിരക്കായ എട്ടുരൂപയില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്ററില്‍ നിന്ന് 2.5 കിലോമീറ്ററായി ചുരുങ്ങും.കിലോമീറ്റര്‍ ചാര്‍ജ് നിലവിലെ 70 പൈസ എന്നത് 90 പൈസയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ രണ്ടര കിലോമീറ്റര്‍ കഴിഞ്ഞുള്ള സഞ്ചാരത്തിന് പുതിയ സ്‌റ്റേജും നിരക്കുമാകും.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാർശ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം ഭേദഗതികളോടെ അംഗീകരിക്കുകയായിരുന്നു. നിരക്കുവര്‍ധന കോവിഡ് കാലത്തേക്ക് മാത്രമായിരിക്കും. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങി മുകളിലേക്കുള്ള സര്‍വിസുകളില്‍ മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം കുറച്ചിട്ടില്ല.മിനിമം ചാര്‍ജ് എട്ടില്‍നിന്ന് 10 രൂപയാക്കണമെന്ന രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചില്ല. മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്ററാക്കി ചുരുക്കണമെന്നും ഈ ദൂരപരിധിയിലെ നിരക്ക് 10 രൂപയാക്കണമെന്നുമായിരുന്നു ശുപാർശ.ഇതോടൊപ്പം വിദ്യാര്‍ഥികളുടെ നിരക്ക് ആദ്യത്തെ സ്‌റ്റേജിന് അഞ്ചു രൂപയും തുടര്‍ന്നുള്ള സ്‌റ്റേജുകള്‍ക്ക് വര്‍ധിപ്പിച്ച ചാര്‍ജിന്റെ അഞ്ചു രൂപയും ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇതും അംഗീകരിച്ചില്ല.

വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതകച്ചോര്‍ച്ച; രണ്ടു ജീവനക്കാര്‍ മരിച്ചു

keralanews two died in gas leakage in visakhapattanam pharmaseutical company

ആന്ധ്രാ:വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതകച്ചോര്‍ച്ചയെ തുടർന്ന് രണ്ടു ജീവനക്കാര്‍ മരിച്ചു.നരേന്ദ്ര, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്.പരവാഡ സൈനർ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിലാണ് വാതക ചോര്‍ച്ചയുണ്ടായത്. ബെൻസിമിഡാസോളാണ് ചോർന്നത്. നാലു ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായാണ് അപകടമുണ്ടായത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് മരിച്ച രണ്ട് പേരും. അപകടം നടക്കുമ്പോള്‍ ആറ് ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.വാതകം മറ്റൊരിടത്തേക്കും വ്യാപിച്ചിട്ടില്ലെന്ന് പരവാഡ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ.യോടു പറഞ്ഞു.വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല. സാങ്കേതിക പിഴവാണ് അപകടം വരുത്തിവച്ചതെന്നാണ് പ്രാഥമിക നിഗമനം.തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായതെന്നും മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഫാക്ടറി അടച്ചുവെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;79 പേർക്ക് രോഗമുക്തി

keralanews 121 covid cases confirmed today in kerala 79 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം 5, തൃശൂർ 26, കൊല്ലം 11, പാലക്കാട് 12, കാസർകോട് 4, ആലപ്പുഴ 5, പത്തനംതിട്ട 13, ഇടുക്കി 5, കണ്ണൂർ 14, മലപ്പുറം 13 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകള്‍.രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തു നിന്നു 26 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പർക്കം വഴി 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാർക്കും രോഗം സ്ഥിരീകരിച്ചു.24ന് മഞ്ചേരി മെഡിക്കൽ കോളജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പൊസിറ്റീവ് ആണെന്ന് ഫലം വന്നു.അതേസമയം 79 പേർ ഇന്ന് രോഗമുക്തി നേടി.തിരുവനന്തപുരം -3, കൊല്ലം- 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം-4, തൃശ്ശൂര്‍-5, പാലക്കാട്-3, കോഴിക്കോട്-3, മലപ്പുറം-7, കണ്ണൂര്‍- 13, കാസര്‍കോട്-2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.2057 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് 281 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.180617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളിലാണ്.

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി

keralanews jose k mani group expelled from u d f

കോട്ടയം:ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി.യുഡിഎഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു.കോട്ടയം ജില്ലാപ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച യുഡിഎഫ് നേതൃത്വത്തിന്‍റെ തീരുമാനത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാന്‍ തയ്യാറായില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ മുന്നണിയില്‍ വേണ്ട. യുഡിഎഫ് യോഗത്തില്‍ നിന്നും ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും ബെന്നി ബെഹ്നാന്‍ അറിയിച്ചു.കോട്ടയം ജില്ലാപ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന ആവശ്യം ജോസ് വിഭാഗം അംഗീകരിക്കാതിരുന്നതോടെയാണ് യുഡിഎഫ് നിലപാട് കടുപ്പിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് സ്ഥാനം രാജിവയ്ക്കില്ലെന്നും അത്തരം ഒരു കരാറോ ധാരണയോ ഇല്ലെന്നും പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ അടിച്ചേൽപ്പിക്കാൻ നോക്കുന്നത്  അംഗീകരിക്കാൻ ആകില്ലെന്നുമായിരുന്നു ജോസ് വിഭാഗത്തിന്‍റെ നിലപാട്. അംഗീകരിക്കാത്ത നിർദേശത്തെ ധാരണ എന്നു പറയാൻ കഴിയില്ല. തങ്ങൾ പങ്കാളിയായ ഒരു ഉഭയകക്ഷി ചർച്ചയിലും പദവി പങ്കുവയ്ക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തൊട്ടു മുൻപ് യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ചയിൽ പ്രസിഡന്റ് പദവി സംബന്ധിച്ച് ജോസഫ് വിഭാഗം മുന്നോട്ടുവച്ച അവകാശവാദങ്ങള്‍ തള്ളിയതാണ്. ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആൾക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാനാകില്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കിയിരുന്നു.തീരുമാനത്തെ പി.ജെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. എന്ത് കാരണത്താലാണ് തങ്ങളെ പുറത്താക്കിയതെന്ന് പറയേണ്ടേ എന്നാണ് ജോസ് വിഭാഗത്തിന്‍റെ ചോദ്യം. ഏറെ ഖേദകരമായ തീരുമാനമാണിത്. നടപടി ഏകപക്ഷീയമാണ്. ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിലാണ് യുഡിഎഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം പ്രതികരിച്ചു.

രാജ്യത്ത് 24 മണിക്കൂറില്‍ 19,459 പേര്‍ക്ക് കൊവിഡ് രോഗബാധ;380 മരണം

keralanews 19459 covid cases and 380 death reported in the country in 24 hours

ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 19,459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി 380 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5.48 ലക്ഷമായി. ഇതില്‍ 3.21 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു.നിലവില്‍ 2.10 ലക്ഷം ജനങ്ങളാണ് ചികിത്സയിലുളളത്. രാജ്യത്ത് ഇതുവരെ 16,475 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചതെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. ഇന്നലെ മാത്രം 1.70 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.ഇതുവരെ 83.98 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി,തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ ഏറെയും. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 5,496 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 156 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 1.64 ലക്ഷം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 70,670 പേരാണ് ചികിത്സയിലുളളത്.

ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80,000കടന്നു. ഇന്നലെ 2,889 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 65പേര്‍ മരിച്ചു. 83,077പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 27,847പേര്‍ ചികിത്സയിലുണ്ട്. 52,607പേര്‍ രോഗമുക്തരായി. ആകെ 2,623 പേർ മരിച്ചു.കര്‍ണാടകയില്‍ ആദ്യമായി ഒരു ദിവസത്തെ രോഗബാധിതരുടെ എണ്ണം 1,000 കടന്നു. ഇന്നലെ 1,267പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.16 പേര്‍ മരിക്കുകയും ചെയ്തു.ആകെ രോഗികള്‍ 13,190. ഇതില്‍ 207പേര്‍ മരിച്ചു.തമിഴ്നാട്ടില്‍ ഇന്നലെ 3,940 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ 54 പേര്‍ മരിക്കുകയും ചെയ്തു. ആകെ രോഗബാധിതര്‍ 82,275 ആയി. ചെന്നൈയില്‍ മാത്രം 1,992 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രോഗബാധിതര്‍ 53,762 ആയി. തമിഴ്നാട്ടില്‍ ഇതുവരെ 1,079 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.