സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

keralanews 301 covid cases confirmed in the state today 90 infected through contact

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 15 പേര്‍ക്കും, വയനാട് ജില്ലയില്‍ 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും(സൗദി അറേബ്യ- 34, യു.എ.ഇ.- 24, കുവൈറ്റ്- 19, ഖത്തര്‍- 13, ഒമാന്‍- 6, ബഹറിന്‍- 2, കസാക്കിസ്ഥാന്‍ -1) 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും(കര്‍ണാടക- 25, തമിഴ്‌നാട്- 21, പശ്ചിമ ബംഗാള്‍- 16, മഹാരാഷ്ട്ര- 12, ഡല്‍ഹി- 11, തെലുങ്കാന- 3, ഗുജറാത്ത്- 3, ഛത്തീസ്ഘഡ്- 2, ആസാം- 1, ജമ്മു കാശ്മീര്‍- 1) വന്നതാണ്.

90 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 7 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 3 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേരുടേയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (കണ്ണൂര്‍ 1), തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 11 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് (മലപ്പുറം 1), കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (പത്തനംതിട്ട 1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.ഇതോടെ 2605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3561 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,409 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3137 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 421 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (5), കാങ്കോല്‍-ആലപ്പടമ്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതല്‍ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷന്‍ വരെയുള്ള ഇരുവശത്തേയും കടകളും സ്ഥാപനങ്ങളും), പത്തനംതിട്ട ജില്ലയിലെ റാന്നി (1, 2), ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ (12), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 31), പുല്‍പ്പറ്റ (7), കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം (6, 7, 9), കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (36, 43) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

keralanews thiruvananthapuram gold smuggling case a woman was taken into custody

തിരുവനന്തപുരം:സ്വര്‍ണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായരുടെ ഭാര്യയാണ് കസ്റ്റഡിയിലായത്. അതേസമയം സന്ദീപ് നായര്‍ ഒളിവിലാണ്. ഇവര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല.കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് കാര്‍ബണ്‍ ഡോക്ടര്‍. നെടുമങ്ങാട് അടക്കം വിവിധയിടങ്ങളില്‍ വര്‍ക്ക് ഷോപ്പുകളുള്ള കാര്‍ബണ്‍ ഡോക്ടര്‍ കമ്പനിയില്‍ സ്വപ്നയ്ക്കും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനും പങ്കാളിത്തമുള്ളതായി കസ്റ്റംസ് സംശയിക്കുന്നു. അടുത്തിടെ സന്ദീപ് ഒരു ആഡംബര കാറും വാങ്ങിയിരുന്നു. സന്ദീപിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യാനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ ബിനാമിയാണ് സന്ദീപ് എന്നാണ് സംശയം.കാര്‍ബണ്‍ ഡോക്ടര്‍ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് നിര്‍വഹിച്ചത്. സ്വപ്‌നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഒളിവില്‍ കഴിയുന്ന സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചില്‍ തുടരുന്നു. കേരളം വിട്ടതായാണ് സംശയിക്കുന്നത്. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയുടെ ഫ്‌ലാറ്റില്‍ കസ്റ്റംസ് ചൊവ്വാഴ്ച പകലുടനീളം റെയ്ഡ് നടത്തി.

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;68 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ

keralanews 272 covid cases confirmed in the state today 68 cases through contact

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 68 സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സി.ഐ.എസ്.എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.അതേസമയം ഇന്ന് 111 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂര്‍ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍വന്നു. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി.

ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം കേരളത്തിലേക്ക് ഇതുവരെ 4,99529 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്നും 3,14,94 പേരും വിദേശത്ത് നിന്നും 1,85,435 പേരുമാണ് തിരിച്ചെത്തിയത്. ആഭ്യന്തരയാത്രക്കാരില്‍ 64.35 ശതമാനും പേരും വന്നത് റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്.ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. ഇതുവരെ 51707 പേരാണ് ജില്ലയിലേക്ക് തിരിച്ചെത്തിയത്. കണ്ണൂര്‍ 49653, എറണാകുളം- 47990 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയ ജില്ലകള്‍. കുറവ് ആളുകള്‍ എത്തിയത് വയനാട്ടിലേക്കാണ്. 12652 പേര്‍.ആഭ്യന്തരയാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഇതുവരെ 97570 പേരാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയത്. കര്‍ണാടക-88031, മഹാരാഷ്ട്ര- 47970 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയ മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍.

സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.അശ്രദ്ധ കാണിച്ചാല്‍ ഏതു നിമിഷവും കോവിഡ് 19-ന്റെ സൂപ്പര്‍ സ്‌പ്രെഡ്ഡും തുടര്‍ന്ന് സമൂഹ വ്യാപനവും ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കാന്‍ പാടില്ല.സമ്പര്‍ക്കം വഴി 68 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 15 എണ്ണം ഉറവിടം അറിയാത്ത കേസുകളാണ്. രോഗം ബാധിച്ചവരുടെ എണ്ണവും ഇന്ന് ഏറ്റവും കൂടുതലാണ്. 272 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.സാധാരണയില്‍ നിന്ന് വ്യത്യസ്തമായ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറെക്കൂടി ഗൗരവമായി കാര്യങ്ങള്‍ കാണേണ്ടതായിട്ടുണ്ട്, ഇപ്പോഴുള്ള നിയന്ത്രണങ്ങളും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനും ക്വാറന്റൈനും റിവേഴ്‌സ് ക്വാറന്റൈനും ശക്തിപ്പെടുത്തി മാത്രമെ ഇതിനെ നേരിടാന്‍ കഴിയൂ, സമ്പര്‍ക്ക വ്യാപനം രോഗിയുമായി പാലിക്കേണ്ട എല്ലാ കാര്യങ്ങളും പാലിക്കണം, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ശിവശങ്കറിനെ മാറ്റി;മിര്‍ മുഹമ്മദ് പുതിയ സെക്രട്ടറി

keralanews m sivasankar removed from cm secretary position mir mohammed as new secretary

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കർ ഐ.എ. എസിനെ മാറ്റി. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. നേരത്തെ സ്പ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും പ്രതിക്കൂട്ടിലാക്കിയപ്പോള്‍ മുതല്‍ ഐടി സെക്രട്ടറി കൂടിയായ എം ശിവശങ്കര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇന്നലെ യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കും അദ്ദേഹത്തിനും അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതോടെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരുന്നു.ഇതോടെയാണ് കടുത്ത നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും ഐടി വകുപ്പ് സെക്രട്ടറിയായി എം ശിവശങ്കര്‍ തുടരും.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ്;മുഖ്യ ആസൂത്രക സ്വപ്നയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്

keralanews thiruvananthapuram gold smuggling case customs intensifies probe against main suspect swapna

തിരുവനന്തപുരം:വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌നയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. സ്വപ്നയ്ക്ക് കണ്‍സുലേറ്റില്‍ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച്‌ വിവരം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു.ഇവരുടെ  തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്ലാറ്റ് വിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.റെയ്ഡ് നാല് മണിക്കൂറിലധികം നീണ്ടു. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്ലാറ്റ് വിട്ടതെന്ന് സിസിടിവി പരിശോധിച്ചതില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിന് പുറത്തേക്ക് സ്വപ്ന പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചു.സ്വപ്നയെ ഐടി വകുപ്പില്‍ നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്. കരാര്‍ നിയമനമായിരുന്നു സ്വപ്നയുടേത്. സ്പെയ്സ് പാര്‍ക്കിന്റെ ചുമതലയായിരുന്നു സ്വപ്ന സുരേഷിന് നല്‍കിയിരുന്നത്.കെഎസ്‌ഐടിഎല്ലിന് കീഴില്‍ സ്പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലെയ്സണ്‍ ഓഫീസര്‍ ആയിരുന്നു സ്വപ്ന. താല്‍ക്കാലിക നിയമനം ആയിരുന്നു ഇവരുടേത്. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച്‌ 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്നയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായിരുന്നു. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വര്‍ണം ആര്‍ക്കെല്ലാമാണ് നല്‍കിയത് എന്നതും അന്വേഷണ പരിധിയിലാണ്.
Dailyhunt

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;167 പേര്‍ രോഗമുക്തി നേടി

keralanews 193 covid cases confirmed in kerala today and 167 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 35,കൊല്ലം 11, ആലപ്പുഴ 15, തൃശ്ശൂ‍ര്‍ 14, കണ്ണൂ‍ര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15,കാസ‍ര്‍കോട് 6,പത്തനംതിട്ട 26‌, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. കോവിഡ് മൂലം രണ്ട് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജില്‍ 62 വയസുള്ള യുസഫ് സെയ്ഫൂദിനുമാണ് മരിച്ചത്. വിവിധ ജില്ലകളിലായി 167 പേര്‍ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂര്‍ 10, കാസര്‍ഗോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്;പിന്നിൽ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോ​ഗസ്ഥ;വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്‌

keralanews employee from uae consulate is behind gold smuggling via trivandrum airport customs released informations

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം സ്വർണ്ണം പിടികൂടിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്.സ്വര്‍ണ്ണക്കടത്ത് കേസിന് പിന്നില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായ സ്വപ്‌ന സുരേഷാണെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇവർക്കായി തെരച്ചില്‍ തുടരുകയാണ്. 15 കോടിയുടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് രാവിലെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.സ്വപ്‌ന നിലവിൽ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണ്.കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോണ്‍സുലേറ്റ് പിആര്‍ഒയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സരിത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.സരിത്തിനെ കൂടാതെ സ്വപ്ന ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെക്കുറിച്ച്‌ കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.സംഭവത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന ഐ ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയാണ്. ഇന്‍ഫര്‍മേഡന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഓപ്പറേഷന്‍സ് മാനേജരായ ഇവര്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നും കസ്റ്റംസ് അധികൃതര്‍ പറയുന്നു. കേസില്‍ കസ്റ്റഡിയിലായ സരിത്ത് സ്വപ്‌നയ്‌ക്കൊപ്പം കോണ്‍സുലേറ്റില്‍ നേരത്തേ ഒരുമിച്ച ജോലിചെയ്തിരുന്നു. പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരേയും പുറത്താക്കി. അന്നും കള്ളക്കടത്ത് നടത്തിയെന്നാണ് കണ്ടെത്തിയിട്ടുണ്ട്. പുറത്തായ ശേഷവും ഇവര്‍ തട്ടിപ്പ് തുടര്‍ന്നു. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന വ്യാജേനെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കോണ്‍സുലേറ്റിലേക്കുള്ള ഇടപാടുകള്‍ സരിത്ത് വഴിയാണ് നടത്തിയിരുന്നത്.നയതന്ത്ര ഓഫീസിലേക്കുള്ള ബാഗ് ആയതിനാല്‍ കസ്റ്റംസിന്റെ പരിശോധനകള്‍ ഉണ്ടാകില്ല. വിമാനത്താളവത്തില്‍ സ്വര്‍ണ്ണം എത്തിയാല്‍ സരിത്ത് ഐഡി കാര്‍ഡുമായി ചെന്ന് ബാഗ് കൈപ്പറ്റും.

രാജ്യത്ത് തന്നെ ആദ്യമായാണു ഡിപ്ലോമാറ്റിക്ക് കാര്‍ഗോ വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത്. ജൂണില്‍ ഡിപ്ളോമാറ്റിക് ബാഗില്‍ സ്വര്‍ണ്ണം വരുന്നതായി കസ്റ്റംസിന് വിവരം കിട്ടിയതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുൻപ് എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ ബാഗ് മാറ്റി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തിയതോടെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്നലെ ബാഗേജുകള്‍ തുറന്നു പരിശോധിക്കുകയായിരുന്നു. കോണ്‍സുലേറ്റിലേക്കുള്ള ടോയ്‌ലറ്റ് ഉപകരങ്ങള്‍ക്കൊപ്പമാണു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.പല പെട്ടികളിലായി ഒളിപ്പിച്ചിരുന്ന 35 കിലോയോളംവരുന്ന സ്വര്‍ണത്തിന് 15 കോടിയോളം രൂപ വിലവരും. കോണ്‍സുലേറ്റിലേക്കു വരുന്ന കാര്‍ഗോ ബാഗേജുകള്‍ കാര്‍ഗോ ഏജന്റ് വഴിയാണു പുറത്തെത്തിക്കുന്നത്. സ്വര്‍ണം പിടികൂടിയതോടെ ക്‌ളിയറിങ് ഏജന്റിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിച്ചതായും വിവരമുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് മൂന്നുതവണ സ്വര്‍ണ്ണം കടത്തിയെന്നു സരിത്ത് സമ്മതിച്ചു

തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തി;നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു

keralanews triple lockdown in thiruvananthapuram corporation all roads except one entrance closed

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു.ഒരാഴ്ചത്തേക്കാണ് നിയന്ത്രണം, പൊതുഗതാഗതമില്ല, മരുന്ന് കടകൾ മാത്രം പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. അവശ്യസാധനങ്ങൾ പൊലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.പുതിയ സമ്പർക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ തീരുമാനമെടുത്തത്.ബാങ്കുകളും എടിഎമ്മുകളും ഡാറ്റാ സെൻററകളും ഉണ്ടാകും. മാധ്യമപ്രവർത്തകർക്ക് അനുമതി ഉണ്ട്. വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും പോകാൻ അനുമതി ഉണ്ട്.ട്രിപ്പിൾ ലോക്ക് ഡൌൺ നിലവിൽ വന്നതോടെ നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു.ഇവിടെ പൊലീസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. ഇന്ന് രാവിലെ 6 മുതലാണ് ട്രിപ്പിള്‍ ‍ലോക്ഡൌണ്‍ പ്രാബല്യത്തില്‍ വരുന്നത്. പൊലീസ്, പ്രതിരോധ സ്ഥാപനങ്ങള്‍, റവന്യു ഓഫീസുകള്‍, നഗരസഭ ഓഫീസുകള്‍, ഒഴികെ ഒരു സര്‍ക്കാര്‍ ഓഫീസും പ്രവര്‍ത്തിക്കില്ല. സെക്രട്ടറിയേറ്റും അടക്കുന്നതിനാല്‍ മുഖ്യമന്ത്രി ക്ലിഫ് ഹൌസിലിരുന്നാകും പ്രവര്‍ത്തിക്കുക. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇളവുണ്ട്. മെഡിക്കൽ അടിയന്തര സേവനങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. മെഡിക്കൽ ഷോപ്പുകൾ, മറ്റ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ രാവിലെ ഏഴുമണി മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം. എന്നാൽ ഈ സേവനങ്ങൾക്കായി ജനങ്ങള്‍ പുറത്തുപോകരുത്. ജില്ലാഭരണകൂടം നിശ്ചയിച്ച ഫോണ്‍ നമ്പരുകളില്‍ വിളിച്ചാല്‍ അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കും.കോർപ്പറേഷൻ പരിധിക്കു പുറത്ത് നിലവിലുള്ള കണ്ടെയിൻമെന്‍റ് സോണുകൾ അതുപോലെത്തന്നെ തുടരും. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് എറണാകുളം തോപ്പുംപടി സ്വദേശി

keralanews ernakulam thoppumpadi native died of covid yesterday

എറണാകുളം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളം തോപ്പുംപടി സ്വദേശി യുസുഫ് സെയ്ഫുദ്ദീന്‍ ആണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു മരണം.കഴിഞ്ഞ മാസം 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ 28 ആം തീയതിയാണ് തോപ്പുംപ്പടി സ്വദേശിയായ യൂസഫിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ദീര്‍ഘനാളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. യൂമോണിയ ബാധിച്ചതിനാല്‍ 28 ആം തീയതി മുതല്‍ തന്നെ ഇദ്ദേഹം ശ്വസനസഹായിയുടെ സഹായത്തോടെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനവും വഷളായി. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും. ഇന്നലെ സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ രോഗബാധയുണ്ടായത്.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

keralanews one more covid death in kerala

മലപ്പുറം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മഞ്ചേരിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ്(84)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.റിയാദിൽ നിന്നും ജൂൺ 29ന് ഭാര്യക്കൊപ്പം തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന മുഹമ്മദ് ഹാജിയെ പനിയെ തുടർന്ന് ജൂലൈ 1ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ന്യൂമോണിയ കണ്ടെത്തിയതോടെ 3ആം തീയതി ഐസിയുവിലേക്കും സ്ഥിതി ഗുരുതരമായതോടെ വെന്‍റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയായിരുന്നു മരണമെങ്കിലും ഇന്ന് ശ്രവ പരിശോധനാ ഫലം വന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.2019 മുതൽ അർബുദത്തിന് ചികിത്സയിലായിരുന്നു.വാർദ്ധക്യ സഹജമായ മറ്റു രോഗങ്ങൾക്കും ചികിത്സ തേടുന്ന വ്യക്തിയാണ്. ഫെബ്രുവരിയിലാണ് ഭാര്യയുമൊത്ത് സന്ദർശന വിസയിൽ സൗദിയിലെ മക്കളുടെ അടുത്ത് എത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരിച്ച് വരവ് വൈകുകയായിരുന്നു. മരിച്ച മുഹമ്മദ് ഹാജിക്ക് ആശുപത്രിയിൽ നിന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും അധികൃതരുടെ ഭാഗത്ത്‌ നിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നും വണ്ടൂർ എംഎല്‍എ എ പി അനിൽകുമാർ ആരോപിച്ചു.