കണ്ണൂരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 44 പേര്‍ക്ക്;സമ്പർക്കത്തിലൂടെ 10 പേര്‍ക്ക് കോവിഡ്

keralanews 44 covid cases confirmed in kannur yesterday 10 cases through contact

കണ്ണൂര്‍: ജില്ലയില്‍ 44 പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ഒൻപത് പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. നാലുപേര്‍ അഗ്നി-രക്ഷാ സേനാംഗങ്ങളും 10 പേര്‍ ഡിഎസ്സി ഉദ്യോഗസ്ഥരുമാണ്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്ന് ജി8 7096 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 35കാരന്‍, 24ന് ഒമാനില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 53കാരന്‍, 27ന് ഖത്തറില്‍ നിന്ന് ജി8 7164 വിമാനത്തിലെത്തിയ പാട്യം സ്വദേശി 23കാരന്‍, ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 35കാരി, ജൂലൈ ഏഴിന് റിയാദില്‍ നിന്ന് എഐ 1934 വിമാനത്തിലെത്തിയ മൊകേരി സ്വദേശി 50കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 21ന് ദുബൈയില്‍ നിന്ന് എസ്ജി 9040 വിമാനത്തിലെത്തിയ മൊകേരി സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്ന് എസ്ജി 9026 വിമാനത്തിലെത്തിയ പന്ന്യന്നൂര്‍ സ്വദേശി 39കാരന്‍, ജൂലൈ നാലിന് റിയാദില്‍ നിന്ന് എഐ 1942 വിമാനത്തിലെത്തിയ കേളകം സ്വദേശി 36കാരി, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്ന് ജി9 0425 വിമാനത്തിലെത്തിയ ചേലോറ സ്വദേശി 38കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

ജൂണ്‍ 28ന് കര്‍ണ്ണാടകയില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 31കാരന്‍, വിമാനമാര്‍ഗം ഡല്‍ഹിയില്‍ നിന്നെത്തിയ തില്ലങ്കേരി സ്വദേശി 34കാരന്‍, ജൂലൈ മൂന്നിന് നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയില്‍ നിന്നെത്തിയ രാമന്തളി സ്വദേശി 42കാരന്‍, ജൂലൈ എട്ടിന് തിരുനെല്‍വേലിയില്‍ നിന്നെത്തിയ കടമ്പൂർ സ്വദേശികളായ 61കാരന്‍, 64കാരന്‍, ജൂലൈ 10ന് ഗുജറാത്തില്‍ നിന്നെത്തിയ കോളയാട് സ്വദേശികളായ 47കാരി, 23കാരി, 18കാരി, ഒൻപത് വയസുകാരി, ബെംഗളൂരുവില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി 34കാരന്‍, മുണ്ടേരി സ്വദേശി 19കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. കുന്നോത്തുപറമ്പ് സ്വദേശികളായ 63കാരി (ഇവര്‍ ജൂലൈ 12ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരണപ്പെട്ടു), 43കാരി, ചൊക്ലി സ്വദേശികളായ 52കാരി, 22കാരന്‍, പാനൂര്‍ സ്വദേശികളായ 48കാരന്‍, 13കാരി, 18കാരന്‍, 40കാരി, 31കാരി, 24കാരന്‍ എന്നിവര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്., കോളയാട് സ്വദേശി 42കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 32കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 32കാരന്‍,കൂത്തുപറമ്പ് സ്വദേശി 45കാരന്‍ എന്നിവരാണ് കൂത്തുപറമ്പ് ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനിലെ രോഗബാധ സ്ഥിരീകരിച്ച നാലു പേര്‍.  കണ്ണൂര്‍ ഡിഎസ് സി സെന്ററില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചവര്‍ ഹിമാചല്‍ പ്രദേശ് സ്വദേശി 41കാരന്‍, ഹരിയാന സ്വദേശി 41കാരന്‍, നേപ്പാള്‍ സ്വദേശികളായ 38കാരന്‍, 37കാരന്‍, ജമ്മു കശ്മീര്‍ സ്വദേശികളായ 44കാരന്‍, 39കാരന്‍, ഉത്തര്‍ പ്രദേശ് സ്വദേശി 37കാരന്‍, ബീഹാര്‍ സ്വദേശികളായ 45കാരന്‍, 42കാരന്‍, 44കാരന്‍ എന്നിവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 748 ആയി.

കണ്ടോണ്‍മെന്റ് ഏരിയയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുപ്രകാരം സര്‍ക്കാര്‍ ഓഫീസുകള്‍, മില്‍മ ബൂത്തുകള്‍, പാചകവാതകം, പത്രം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലാബുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന പലചരക്ക് കടകള്‍, ബേക്കറി, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മില്‍ക്ക് ബൂത്തുകള്‍ എന്നിവ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാം.കണ്ടെയിന്‍മെന്റ് ഏരിയയില്‍ താമസിക്കുന്നവര്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലെന്നും പ്രദേശത്തു നിന്ന് പുറത്തേക്കും അകത്തേക്കും യാത്ര അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കണ്ടോണ്‍മെന്റ് ഏരിയയില്‍ കര്‍ശനമായ രാത്രികാല കര്‍ഫ്യൂ ഉണ്ടായിരിക്കും. ഡിഎസ്സി ഉദ്യോഗസ്ഥര്‍ പ്രദേശം വിട്ട് പുറത്ത് പോകുന്നില്ലെന്ന് ഡിഎസ്സി സ്റ്റേഷന്‍ കമാന്‍ണ്ടന്റ് ഉറപ്പ് വരുത്തേണ്ടതാണ്. മെഡിക്കല്‍ സഹായത്തിനായി ഡിഎസ്സി ഉദ്യോഗസ്ഥര്‍ മിലിട്ടറി ആശുപത്രിയുടെ കമാന്‍ഡിങ് ഓഫീസറുമായി ബന്ധപ്പെട്ട് വേണ്ട സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, ഐപിസി എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ;അപകട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി ജോര്‍ജ്ജ്

keralanews kalabhavan soby with new revelation on balabhaskers death he saw sarith in accident place

തിരുവനന്തപുരം : ബാലഭാസ്‌ക്കറുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സോബി . ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായി കലാഭവന്‍ സോബി പറയുന്നു. മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്ത് സരിത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞതെന്നും സോബി പറയുന്നു. ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി പോയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറ‍ഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആര്‍ഐ ചില സ്വര്‍ണക്കടത്തുകാരുടെ ഫോട്ടോകള്‍ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തില്‍ ഇല്ലായിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നായിരുന്നു സോബിയുടെ ആരോപണം. ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്നും മുന്‍പേ കലാഭവന്‍ സോബി ആരോപിച്ചിരുന്നു. വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആര്‍ഐ അന്വേഷണം നടത്തിവരികയാണ്.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

keralanews one more covid death in kerala man under treatment in kottayam medical college died

കോട്ടയം: കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഒരു മരണം കൂടി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണ് മരിച്ചത്.കോട്ടയം പാറത്തോട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്ന അബ്ദുള്‍ സലാം (71) ആണ് മരിച്ചത്.ഇന്നു രാവിലെയാണ് അബ്ദുള്‍ സലാം മരണപ്പെട്ടത്. ഇയാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അബ്ദുള്‍ സലാമിനു കടുത്ത വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ഇദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക.ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;206 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ;132 പേർക്ക് രോഗമുക്തി

keralanews 435 covid cases confirmed in kerala today 206 cases through contact and 132 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സ്വര്‍ണക്കടത്ത് കേസ്;സ്വപ്‌നയെയും സന്ദീപിനെയും കേരളത്തിലെത്തിച്ചു

keralanews gold smuggling case swapna and sandeep brought to kerala

പാലക്കാട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐഎ സംഘം കേരളത്തിലെത്തിച്ചു. രാവിലെ 11.40ഓടെ ഇവരെ കൊണ്ടുവന്ന വാഹനം വാളയാര്‍ അതിര്‍ത്തി പിന്നിട്ടു.പ്രതികളുടെ വാഹനവ്യൂഹം കടന്നുപോവുന്നതിനിടെ വാളയാറിലും മറ്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലിസ് ഏറെ പാടുപെട്ടു. ഇരുവരെയും ആദ്യം കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ച്‌ വിശദമായി ചോദ്യംചെയ്യും. കൊച്ചി, തിരുവനന്തപുരം കസ്റ്റംസ് ഓഫിസുകളില്‍ സിഐഎസ്‌എഫ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.കൊച്ചിയിലേക്കുള്ള യാത്രക്കിടെ സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റി.റോഡ് മാര്‍ഗം കാറോടിച്ചാണ് ഇരുവരും ബംഗളൂരുവിലേക്ക് പോയത്. ആദ്യം താമസിച്ചത് ബിടിഎം ലേഔട്ടിലുള്ള ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. എന്‍ഐഎ നടത്തിയ റെയ്ഡിലാണ് സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. പാസ്പോര്‍ട്ട്, മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ടര ലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു.ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും പിടികൂടാന്‍ കസ്റ്റംസ് കേരള പൊലീസിന്‍റെ സഹായം തേടിയതിനിടെയാണ് നാടകീയ നീക്കത്തിലൂടെ എന്‍ഐഎ ഇരുവരെയും പിടികൂടിയത്. കേസില്‍ ആകെയുള്ള നാലു പ്രതികളില്‍ തിരുവനന്തപുരം സ്വദേശി പി എസ് സരിത്തിനെ നേരത്തേ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. യുഎഇയില്‍ നിന്ന് പാഴ്‌സല്‍ അയച്ചെന്നു കരുതുന്ന കൊച്ചി സ്വദേശി ഫാസില്‍ ഫരീദിനെയാണ് ഇനി പിടികൂടാനുള്ളത്.

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം;143 പേര്‍ക്ക് രോഗമുക്തി

keralanews 488 corona cases confirmed in kerala today 234 cases through contact and 143 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര്‍ രോഗമുക്തി നേടി. ഇന്ന് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നു രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തു നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 76 പേർ. സമ്പർക്കം വഴി 234 പേർക്കാണ് രോഗബാധ ഉണ്ടായത്. ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്‌സി 4 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക്.ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും , കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 18 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ആണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് നിലവില്‍ 195 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.പുതുതായി 16 ഹോട്ട് സ്‌പോട്ടുകള്‍ നിലവില്‍വന്നു. സംസ്ഥാനത്താകെ രോഗവ്യാപനം വർധിക്കുന്നതിന്റെ സൂചനയാണ് ഇന്ന് ലഭിക്കുന്ന കണക്കുകൾ. തിരുവനന്തപുരത്ത് 69 പേർക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേർക്ക് സമ്പർക്കം വഴി. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, ബഫർ സോണുകൾ ഇവിടങ്ങളിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസ്;മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം; കോഴിക്കോട് ലാത്തിച്ചാര്‍ജ്ജ്, കണ്ണൂരില്‍ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു

keralanews gold smuggling case protest against pinarayi vijayan violance in kozhikkode and kannur

കണ്ണൂര്‍ : തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ‌ മാര്‍ച്ചില്‍ സംഘര്‍ഷം.കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജില്‍ 15 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ സംഘടിപ്പിച്ചത്. മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡുകള്‍ വച്ച്‌ തടഞ്ഞു. ബാരിക്കേഡ് മറകടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് പോലീസ് ബലം പ്രയോഗിച്ചത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാല്‍, പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ വന്നതോടെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. പതിനൊന്ന് ഗ്രനേഡുകളും മുന്ന് തവണ കണ്ണീര്‍വാതകവും പോലീസ് പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കളക്‌ട്രേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസടക്കം 15 പേര്‍ക്ക് പരിക്കേറ്റു. ലാത്തിയടിയേറ്റ് തലയ്ക്ക് പരിക്കേറ്റ് പ്രവര്‍ത്തകര്‍ നിലത്ത് വീണു. നേരത്തെ മാര്‍ച്ച് കലക്ടറേറ്റിലേക്ക് എത്തിയപ്പോഴും പല തവണ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.കണ്ണൂർ പിണറായിയിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെയും പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. കൊല്ലത്തും ആലപ്പുഴയിലും പാലക്കാടും യു.ഡി.എഫ് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടികളുണ്ടായി. ആറ്റിങ്ങലിലും കോഴിക്കോടും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കോഴിക്കോട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുല്‍ കൃഷ്ണയടക്കമുള്ളവര്‍ക്ക് പരിക്കേറ്റു

സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക്; ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി

keralanews 339 covid cases confirmed today and 133 cases through contact

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം-95, മലപ്പുറം-55, പാലക്കാട്-50, തൃശ്ശൂര്‍-27, ആലപ്പുഴ-22, ഇടുക്കി-20, എറണാകുളം-12, കാസര്‍കോട്-11, കൊല്ലം-10, കോഴിക്കോട്-8, കോട്ടയം-7, വയനാട്-7, പത്തനംതിട്ട-7, കണ്ണൂര്‍-8 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.133 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 74 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇന്ന്  149 പേര്‍ കോവിഡ് മുക്തമായി ആശുപത്രി വിട്ടു.തിരുവന്തപുരം-9, കൊല്ലം-10, പത്തനംതിട്ട-7, ആലപ്പുഴ-7, കോട്ടയം-8, ഇടുക്കി-8, കണ്ണൂര്‍-16, എറണാകുളം-15, തൃശ്ശൂര്‍-29, പാലക്കാട്-17, മലപ്പുറം-6, കോഴിക്കോട്-1, വയനാട്-3, കാസര്‍കോട്-13 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ഇന്ന് ഏറ്റവും കൂടുതലാണ്.അതില്‍ തന്നെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത 7 പേരും ഉള്‍പ്പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ബിഎസ്‌ഇ, ബിഎസ്‌എഫ്, ഐടിബിപി വിഭാഗത്തിലുലുള്ള ഓരോരുത്തരും ഉൾപ്പെടുന്നു. രോഗബാധയുടെ തോത് വര്‍ധിക്കുന്നു. അതോടൊപ്പം സമ്പര്‍ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും സൂപ്പർ സ്പ്രെഡ് സ്ഥിതി വിശേഷം ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവി‍ഡിന്റെ കാര്യത്തിൽ വലിയ തോതില്‍ വർധിച്ചിരിക്കുന്നുവെന്നാണു പറയുന്നത്. അപ്പോൾ ആളുകൾ കൂട്ടം കൂടുന്നത് ഒരു കാരണവശാലം അനുവദിക്കാൻ പറ്റില്ല.കോവിഡ് 19 വ്യാപനത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നത്. വലിയ ആശങ്കയുള്ള ഘട്ടം. സമൂഹവ്യാപനത്തിലേക്ക് വലിയ തോതില്‍ അടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള നിയന്ത്രണങ്ങള്‍ സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. അത് കര്‍ശനമായി പാലിക്കേണ്ടതുണ്ട് അത് പാലിക്കുന്നില്ലായെങ്കില്‍ സൂപ്പര്‍ സ്പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും എത്തും. ഇതിന് അധികം സമയം വേണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കാന്‍ സാധിക്കണം. രോഗംബാധിച്ചവരുടെ സമ്ബര്‍ക്കപ്പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം. നിലവില്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കാനുള്ള ശേഷി നമുക്കുണ്ട്. എന്നാല്‍ സമ്പർക്കത്തിലൂടെ അനിയന്ത്രിതമായി രോഗം ബാധിച്ചാല്‍ വലിയ പ്രതിസന്ധിയാകും. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരില്‍ 88പേര്‍ക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വാ​ഹ​ന​പ​ണി​മു​ട​ക്ക്

keralanews motor vehicle strike in the state tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്ക്.ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്.പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കുക, പെ‌ട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

കോവിഡ് സമൂഹ വ്യാപന ആശങ്ക;തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍‍മെന്‍റ് സോണുകള്‍

keralanews kovid community spreading critical containment zones in trivandrum

തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നിവയാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍‍മെന്‍റ് സോണ്‍. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ എന്നിവ ബഫര്‍ സോണായും പ്രഖ്യാപിച്ചു.ഈ പ്രദേശങ്ങളില്‍ ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല. പാല്, പലചരക്ക്, റേഷന്‍ കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല. മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും ഉറപ്പാക്കും.പൂന്തുറയില്‍ കോവിഡ‌് സൂപ്പര്‍ സ്പ്രെഡ് ആണുണ്ടായത്. ഒരൊറ്റ രോഗിയില്‍ നിന്ന് അനേകം പേരിലേക്ക് രോഗം പകരുന്നതാണ് സൂപ്പര്‍ സ്പ്രെഡ്. പൂന്തുറ, പുത്തന്‍പള്ളി, മാണിക്കവിളാകം മേഖലകളില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്കാണ്. അഞ്ച് ദിവസത്തിനിടെ 119 പേര്‍ക്ക് രോഗം വന്നു. അതിഗുരുതരമാണ് സ്ഥിതി.രോഗികളുടെ സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കും. പരിശോധനക്ക് ആറ് സംഘങ്ങളെ നിയോഗിച്ചു. തമിഴ്നാട് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റിനും നിര്‍ദേശം നല്‍കി.റോഡുകളും വീടുകളും അണുവിമുക്തമാക്കും. വീടുകളില്‍ ബ്ലീച്ചിങ് പൌഡര്‍ വിതരണം ചെയ്യും. കുടുംബത്തിന് 5 കിലോ വീതം സൌജന്യ റേഷന്‍ നല്‍കും‍.പ്രദേശത്ത് കമാന്റോകളെയും വിന്യസിച്ചിട്ടുണ്ട്.