സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1017 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോ​ഗം

keralanews 1298 covid cases confirmed in kerala today 1017 cases through contact

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍  136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 58 പേര്‍ക്കും, വയനാട് ജില്ലയില്‍ 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍  33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരം ജില്ലയിലെ 210 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 139 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 128 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 109 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 94 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 62 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 61 പേര്‍ക്കും, എറണാകുളം ജില്ലയിലെ 54 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 36 പേര്‍ക്കും, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 23 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 11 പേര്‍ക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്‌എസ് ജീവനക്കാരനും രോഗം ബാധിച്ചു.അതേസമയം രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. എറണാകുളം ജില്ലയില്‍ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 137 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 20 പേരുടെ വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7),കീരമ്പാറ  (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.൧൬ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വെള്ളാങ്കല്ലൂര്‍ (18, 19), കടവല്ലൂര്‍ (12), ചാഴൂര്‍ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 511 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ശക്തമായ മഴയ്ക്ക് സാധ്യത;കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്ക് പ്ര‌ളയമുന്നറിയിപ്പുമായി കേന്ദ്രം

keralanews chance for heavy rain center issues flood warning to six states including kerala

തിരുവനന്തപുരം:കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ പ്രളയസാധ്യതാ മുന്നറിയിപ്പ്. 4 ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജല കമ്മീഷന്‍റെ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി മുന്നറിയിപ്പ് നൽകി.ബാംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഞായറാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.കേരളം, മാഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, അടക്കം 10 സംസ്ഥാനങ്ങളിൽ വരുന്ന നാല് ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സെൻട്രൽ ജല കമ്മീഷൻ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി ഇറക്കിയത്. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായി മഴ പെയ്യുന്നതിനാല്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പെരിയാറിന്റെ വനമേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. തമിഴ്നാട്ടിലെ നീലഗിരിയിൽ ശക്തമായ മഴ തുടരുമെന്നതിനാൽ പാലക്കാട് ഭവാനിയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കാമെന്നും ജല കമ്മീഷൻ അറിയിച്ചു.അതിനാല്‍ പാലക്കാട് ജില്ലയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ കടല്‍ത്തീരങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി. 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ അഞ്ചര അടി ഉയരത്തില്‍ തിരമാല ഉയരുമെന്നും കടലില്‍ പോകരുതെന്നും അറിയിച്ചു.

കേരളത്തിന് പുറമേ മഹാരാഷ്ട്ര,ഗുജറാത്ത്,ഗോവ, കർണാടക,തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്. അതേസമയം മഹാരാഷ്ട്രയിലും ഗുജറാത്തിലും താഴ്ന്ന പ്രദേശങ്ങളും നഗര മേഖലകളും വെള്ളതിനടിയിലാണ്.മഹാരാഷ്ട്രയിൽ വരുന്ന മണിക്കൂറുകളിൽ 70 കിലോമീറ്റർ വേഗതയുള്ള കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാറ്റിന് 107 കിലോമീറ്റർ വരെ വേഗത വർദ്ധിക്കാം. മുംബൈയിലെ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് പൊലീസ് നിർദ്ദേശിച്ചു. മസ്ജിദ്, ഭയ്ഖാല സ്റ്റേഷനുകളിൽ രണ്ട് ലോക്കൽ ട്രെയിനുകളിലായി കുടുങ്ങിയ 40 പേരെ പുറത്തെത്തിച്ചു.

ഗുജറാത്തില്‍ കോവിഡ് ആശുപത്രിക്ക് തീ പിടിച്ച് എട്ട് രോഗികൾ മരിച്ചു

keralanews eight patients died when fire broke out in covid hospital in gujrath

അഹമ്മദാബാദ്:ഗുജറാത്തില്‍ കോവിഡ് ആശുപത്രിക്ക് തീ പിടിച്ച് എട്ട് രോഗികൾ മരിച്ചു. അഹമ്മദാബാദിലെ നവരംഗപുര ശ്രേയ് ആശുപത്രിയിലാണ് ഇന്ന് രാവിലെ തീ പിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരണപ്പെട്ടതെന്ന് അഹമ്മദാബാദ് ഫയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. മരിച്ച എല്ലാവരെയും കോവിഡ് വാര്‍ഡില്‍ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. അപകടത്തില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ 3.30ഓടെയാണ് ആശുപത്രിയുടെ ഐ.സി.യുവില്‍ തീ പിടുത്തമുണ്ടായത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന 4.30 ഓട് കൂടി തന്നെ തീ നിയന്ത്രണവിധേമാക്കി.അപകടത്തിന് ശേഷം ആശുപത്രിയിലുണ്ടായിരുന്ന 40ഓളം കോവിഡ് രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 50ഓളം കോവിഡ് രോഗികളായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. തീ പിടുത്തത്തിന് പിന്നിലെ കാരണം ഇത് വരെയും വ്യക്തമല്ല.അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. സ്ഥിതി സംബന്ധിച്ച്‌ മുഖ്യമന്ത്രിയോടും മേയറോടും സംസാരിച്ചു. ദുരിതബാധിതര്‍ക്ക് ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം അടിയന്തര ധനസഹായം നല്‍കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു.പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.

ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം;പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി

<img class="alignnone size-medium wp-image-45512" src="http://keralanewspress.com/wp-content/uploads/2020/08/keralanews-wide-spread-damage-in-heavy-rain-and-wind-in-kannur-power-supply-disrupted-300×167.jpg" alt="keralanews wide spread damage in heavy rain and wind in kannur power sup

എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി;സ്വകാര്യ ഭാഗങ്ങളിലടക്കം ആഴത്തില്‍ മുറിവ്;വൃദ്ധ നേരിട്ടത് ക്രൂര പീഡനം

keralanews 75 years old lady brutally gang raped in ernakulam kolenchery

എറണാകുളം: എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.വന്‍കുടലിന് അടക്കം പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ് എഴുപത്തിയഞ്ചുവയസുള്ള വൃദ്ധയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം. ബലാത്സംഗ ശേഷം പ്രതികള്‍ കത്തി ഉപയോഗിച്ച്‌ വൃദ്ധയുടെ ശരീരം മുഴുവന്‍ കീറിയിട്ടുണ്ട്. സ്വകാര്യഭാഗത്ത് കത്തി ഉപയോഗിച്ച്‌ ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശരീരമാസകലം മാരകായുധം ഉപയോഗിച്ച്‌ മുറിപ്പെടുത്തിയായിരുന്നു പീഡനം.വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോഴഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ കോലഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.വൃദ്ധയ്ക്ക് വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വൃദ്ധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിട്ടുണ്ട്.നിലവില്‍ ഇവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയ കേസെടുത്തു.

സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം; മരിച്ചത് കാസര്‍കോട്, തിരുവനന്തപുരം സ്വദേശികള്‍

keralanews kasarkode and thiruvananthapuram natives died of covid in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസര്‍കോടും, തിരുവനന്തപുരത്തുമാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി പി. ഷംസുദ്ദീനാണ്(53) മരിച്ചത്.പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഗുരുതര വൃക്കരോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫാണ്(70) മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. കണ്ടയ്ന്‍മെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും.നിലവില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഇതില്‍ മാറ്റം വരുകയാണ്. പോസിറ്റീവ് ആയ ആളുടെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലവും കണ്ടയ്ന്‍മെന്‍റ് സോണാക്കും. ഈ മേഖലകളില്‍ നിയന്ത്രങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കി.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് കണ്ണൂർ ഇരിക്കൂർ സ്വദേശിനി

Positive blood test result for the new rapidly spreading Coronavirus, originating in Wuhan, China

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇരിക്കൂര്‍ മാങ്ങോട് സ്വദേശി യശോധ(59) ആണ് മരിച്ചത്. യശോധ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുൻപാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇന്ന് രാവിലെയാണ് യശോധ മരിച്ചത്.ആന്‍റിജന്‍ പരിശോധന നടത്തിയപ്പോള്‍ ആണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂലം ഇന്ന് സംസഥാനത്ത് മരിക്കുന്ന നാലാമത്തെ ആളാണ് യശോധ.

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായി ;ഇനിയെങ്കിലും ഇതിനെ തടയാന്‍ ഒരേ മനസോടെ എല്ലാവരും നീങ്ങണമെന്നും മുഖ്യമന്ത്രി

keralanews chief minister said that there was negligence in preventing the spread of kovid in the state

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.നല്ല മാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്പോൾ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമായിരുന്നുവെന്നതുകൊണ്ടാണ്. മഹാമാരിയെ നേരിടുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായി. അത് രോഗം പടരുന്നതിന് ഇടയാക്കി. മഹാമാരിയെ നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിന് ഏറ്റവും പ്രധാനം ക്വാറന്റീനില്‍ കഴിയേണ്ടവര്‍ കൃത്യമായി കഴിയണമെന്നുള്ളതാണ്. ശാരീരിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഒരു വിട്ടുവീഴ്ചയും ഇതിലുണ്ടാകരുത്. കുറച്ച്‌ വിട്ടുവീഴ്ചയും അലംഭാവവും പലസ്ഥലങ്ങളിലുമുണ്ടായി. ഇതില്‍ മാറ്റം വരുത്തണം. കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റു. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനമാണ്. ഈ മുന്‍കരുതല്‍ മുൻപ് നല്ലരീതിയില്‍ സ്വീകരിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് ഇതൊന്നും സാരമില്ലെന്ന സന്ദേശം ഉണ്ടാകുന്നതിന് ഇടയാക്കി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് നാം കുറ്റബോധത്തോടെ ഓര്‍ക്കണമെന്നും മുഖ്യന്ത്രി പറഞ്ഞു.ഇനിയെങ്കിലും ഇതിനെ തടയാന്‍ ഒരേ മനസോടെ നീങ്ങാന്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മഴ കനക്കുന്നു;ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

keralanews rain getting strong in kerala chance for low pressure in bengal sea tomorrow

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ കനക്കുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിൽ ഇന്ന് മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴപെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വടക്കന്‍ ജില്ലകളിലാണ് മഴ കൂടുതല്‍ ശക്തമാവുക.കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട്, ഇടുക്കി ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 20 സെന്‍റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെടുമെന്നുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അതീവജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. നാളെ ഒന്‍പത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം കൊങ്കന്‍, ഗോവ പ്രദേശങ്ങളിലാകും അതിതീവ്ര മഴക്ക് കാരണമാകുകയെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മുന്‍കരുതലെടുക്കണം.കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉള്‍പ്പെടെ ദുരന്ത സാധ്യതമേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം;അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

keralanews in the incident of three year old boy dies with out getting treatment after swallowing coin department of health announced the investigation

ആലുവ:നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്.മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് മരിച്ചത്.അബദ്ധത്തില്‍ നാണയം വിഴുങ്ങി അത്യാസന്ന നിലയിലായ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധചികിത്സ നല്‍കിയില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. അവശനായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നും വിഴുങ്ങിയ നാണയം തനിയെ പൊയ്‌ക്കൊള്ളും എന്നുമാണ് ആശുപത്രി അധികൃതര്‍ അയച്ചതെന്നും അമ്മ നന്ദിനി പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. കുട്ടി നാണയം വിഴുങ്ങി എന്ന് അറിഞ്ഞ വീട്ടുകാര്‍ അപ്പോള്‍ തന്നെ ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ ശിശു ചികിത്സാ വിദഗ്ധന്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെയും വിദഗ്ധചികിത്സ ലഭ്യമായിരുന്ന വീട്ടുകാര്‍ പറയുന്നു. ഇവിടെയും ശിശുരോഗ വിദഗ്ധന്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പഴവും വെള്ളവും കൊടുത്താൽ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞതെന്നും കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു.സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടു.ആലുവ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് എതിരെ ഉൾപ്പെടെ രൂക്ഷമായ ആരോപണങ്ങൾ കുട്ടിയുടെ ബന്ധുക്കൾ ഉന്നയിച്ച സാഹചര്യത്തിലാണു നടപടി.ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് ചികിത്സ നിഷേധിച്ചോ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.