രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

keralanews challenge to national security center bans popular front of india

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വർഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്നീ സംഘടനകളേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.ഇതോടെ ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. പിഎഫ്ഐയെ നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. നിരോധിത സംഘടനയുടെ പട്ടികയിലേക്ക് പിഎഫ്ഐയെ ഉൾപ്പെടുത്തി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഭീകരപ്രവർത്തനം, ഭീകര പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കൽ, ക്രമസമാധാനം തകർക്കൽ, തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു തുടങ്ങി കുറ്റങ്ങളാണ് കേന്ദ്രം പിഎഫ്ഐക്കെതിരെ ആരോപിച്ചിരിക്കുന്നത്. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപകമായി എൻഐഎ റെയ്ഡ് നടത്തി നേതാക്കൾ അടക്കം അറസ്റ്റിലായതന് ശേഷമാണ് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഹർത്താൽ ദിനത്തിലെ അക്രമം;പാലക്കാടും വയനാടും പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്

keralanews violence in hartal day police raided offices of popular front in palakkad and wayanad

പാലക്കാട്:പോപ്പുലര്‍ ഫ്രണ്ടിന്റെ പാലക്കാട്, വയനാട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ്.ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലുമാണ് പരിശോധന. വയനാട്ടില്‍ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പി എപി ചന്ദ്രന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്.പോപ്പുലര്‍ ഫ്രണ്ടിനൊപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകള്‍ സ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ തെരഞ്ഞാണ് പൊലീസ് തിരച്ചിലെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു.ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് നടപടി. റെയ്ഡില്‍ ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കണ്ണൂർ പുല്ലൂപ്പിക്കടവ് പുഴയിൽ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു;ഒരാളെ കാണാതായി

keralanews 2 dead 1 missing after boat capsizes in kannur pullupikadav river

കണ്ണൂർ: പുല്ലൂപ്പിക്കടവ് പുഴയിൽ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു.പുല്ലുപ്പിക്കടവ് സ്വദേശികളായ റമീസ് , അഷ്‌കർ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സഹദിനായുള്ള തെരച്ചിൽ തുടരുകയാണ്.ഇന്നലെ വൈകിട്ടാണ് മീൻ പിടിക്കുന്നതിനായി ഇവർ പുഴ കടവിൽ എത്തിയത്. രാത്രി വൈകിയും ഇവർ തിരിച്ചെത്താത്തതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. പിന്നാലെയാണ് രണ്ട് പേരുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തത്.

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

keralanews senior congress leader aryadan muhammad passed away

മലപ്പുറം :മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 7.30ഓടെയാണ് അന്ത്യം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുർന്ന് കുറച്ച് നാളായി രാഷ്‌ട്രീയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.മൂന്ന് മന്ത്രി സഭകളിൽ അംഗമായിരുന്നു . എട്ട് തവണ നിലമ്പൂരിൽ നിന്ന് നിയമസഭയിൽ എത്തി. നായനാർ മന്ത്രിസഭയിലെ തൊഴിൽ – വനം മന്ത്രിയായും, എകെ ആന്റണി മന്ത്രിസഭയിലെ തൊഴിൽ – ടൂറിസം മന്ത്രിയായും ,ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചിരുന്നു.കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകനും കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്ത് മകനാണ്.

ഹർത്താലിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം അക്രമികൾ നൽകണം; മുടങ്ങിയ സർവീസുകൾക്കുള്ള തുകയും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

keralanews attackers must pay for the losses incurred by ksrtc in the hartal high court order to collect amount for interrupted services

കൊച്ചി: വെള്ളിയാഴ്ച നടന്ന പോപ്പുലർ ഫ്രന്റ് ഹർത്താലിൽ കെഎസ്ആർടിസിയ്‌ക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് തന്നെ ഈടാക്കണമെന്ന് ഹൈക്കോടതി.ബസുകൾ നന്നാക്കാനുള്ള ചിലവുകൾക്ക് പുറമെ, സർവീസ് മുടങ്ങിയതിനെത്തുടർന്നുണ്ടായ വരുമാന നഷ്ടവും അക്രമികളിൽ നിന്നും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടത്.പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. നിരവധി കെ.എസ്.ആർ.ടി.സി. ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.ഹർത്താൽ നിയമവിരുദ്ധമായി നേരത്തെ തന്നെ കോടതി പ്രഖ്യാപിച്ചതാണ്. അത്തരത്തിൽ നിയമവിരുദ്ധമായ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവർക്ക് തന്നെയാണ്. അത് നേരത്തെ തന്നെ കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ശക്തമായ നടപടി ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തവിൽ വ്യക്തമാക്കി. സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ച് കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും കോടതി നിർദ്ദേശിച്ചു.ഷെഡ്യൂൾ മുടങ്ങിയതും പരുക്കേറ്റ ജീവനക്കാരുടെ ചികിത്സ ചെലവുൾപ്പെടെയുള്ള കണക്കുകളും അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹെൽമറ്റ് വെച്ച് ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ അവസ്ഥ ദുഃഖകരമെന്നും കോടതി പറഞ്ഞു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ആഭ്യന്തര സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോർട്ട് തേടി.നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പൊതുമുതലിൽ ഉണ്ടായ നഷ്ടത്തുക കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കുക. ഈ രണ്ട് മാർഗങ്ങളാണ് സർക്കാരിന് മുമ്പിലുള്ളത്. ഇതിൽ ഏത് നടപടിയാണ് സ്വീകരിക്കുക എന്നാണ് അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കോടതിയിൽ അറിയിക്കേണ്ടത്.ഹർത്താലിൽ കെഎസ്ആർടിസി ബസുകൾ തകർന്നു.സൗത്ത് സൗത്ത് സോണിൽ 30,സെൻട്രൽ സോണിൽ 25,നോർത്ത് സോണിൽ 15 ബസ്സുകളുമാണ് കല്ലേറിൽ തകർത്തത്. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. 11 കെഎസ്ആർടിസി ജീവനക്കാർക്ക് കല്ലേറിൽ പരിക്കേറ്റിരുന്നു.

ഹർത്താൽ;സംസ്ഥാനത്ത് വ്യാപക അക്രമം; കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്; സ്വകാര്യ വാഹനങ്ങൾക്ക് നേരെയും അക്രമം

keralanews hartal widespread violence in the state stone pelting on ksrtc buses violence against private vehicles

തിരുവനന്തപുരം:പോപ്പുലർ ഫ്രണ്ട് ആഹ്വനം ചെയ്ത ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമം.പലയിടത്തും വാഹനങ്ങൾക്ക് നേരെ വ്യാപകമായ കല്ലേറ് ഉണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി.കൊച്ചിയിൽ ആലുവ കമ്പനിപ്പടി ഗ്യാരേജ് ബസ് സ്റ്റോപ്പിന് മുന്നിൽ പോപ്പുലർ ഫ്രണ്ടുകാർ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്തു. ചേർത്തലയ്‌ക്ക് പോവുകയായിരുന്ന ബസാണ് തകർത്തത്. പന്തളത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് നടന്നത്. കല്ലേറിൽ ബസിന്റെ ഫ്രണ്ട് ഗ്ലാസ് തകർന്നു. ഡ്രൈവറുടെ കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്.കൊല്ലം അയത്തിലിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. കുളത്തുപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസിന് നേരെയാണ് കല്ലേറുണ്ടായത്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം ബസിന് നേരെ കല്ലേറ് കല്ലേറ് ഉണ്ടായി. ചില്ല് തകർന്ന ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും കെഎസ്ആർടിസി ബസ് തകർത്തു. ബസിന്റെ പിറകിലെ ചില്ല് തകർന്നു.കോഴിക്കോട് നാലിടത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി. സിവിൽ സ്റ്റേഷന് സമീപത്തും, ചെറുവണ്ണൂരിലും, നടക്കാവിലും കെഎസ്ആർ്ടിസി ബസ് സ്റ്റാൻഡിന് സമീപത്തു വച്ചുമാണ് കല്ലേറുണ്ടായത്. അതേസമയം ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. കടകൾ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാർ പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതൽ തടങ്കലിനും നിർദ്ദേശം നൽകി.

ദേശീയ, സംസ്ഥാന നേതാക്കളുടെ അറസ്റ്റ്; സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു

keralanews arrest of national and state leaders popular front called for hartal tomorrow in the state

തിരുവനന്തപുരം:ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.ദേശീയ, സംസ്ഥാന നേതാക്കളെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത് അന്യായമായിട്ടാണെന്നും ഇത് ഭരണകൂട ഭീകരതയാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം.ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കമുള്ള 22 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡൽഹിയിലേക്ക് കൊണ്ടു പോയി.

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിനു പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം

keralanews student commits suicide after posting confiscation notice at home family to intensify protest

കൊല്ലം :വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം.കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയെ (18)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അഭിരാമി.ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വീട്ടിൽ ജപ്തി നോട്ടീസ് കണ്ട കോളേജ് വിദ്യാർത്ഥിയായ അഭിരാമി മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയായിരുന്നു. തുടർന്ന് ഏറെ നേരം വിളിച്ചിട്ടും മുറി തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടി പൊളിച്ച് അകത്ത് കയറി. അപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ബാങ്കിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് വിവിധ സംഘടനകൾ ഇന്ന് മാർച്ച് നടത്തി. അഭിരാമിയുടെ പോസ്റ്റ് മോർട്ടവും ഇന്ന് നടക്കും.നാല് വർഷം മുൻപാണ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ കേരള ബാങ്കിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ ലോൺ എടുത്തത്. കൊറോണ കാലത്ത് അച്ഛന്റെ ജോലി പോയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നര ലക്ഷം രൂപ അടച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്. എന്നാൽ ബാക്കി തുക ഉടൻ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് നോട്ടീസ് നൽകി. തുടർന്നാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്.

മകൾക്ക് കൺസെഷൻ ആവശ്യപ്പെട്ട് എത്തിയ അച്ഛനെ മർദ്ദിച്ച സംഭവം;കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്

keralanews incident of beating father who came to demand concession for daughter case against ksrtc employees

തിരുവനന്തപുരം : വിദ്യാർഥിനിയുടെ കൺസഷൻ സംബന്ധിച്ചുള്ള വാക്ക് തർക്കത്തിൽ തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛന് മർദനമേറ്റ സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്.കാട്ടാക്കട ഡിപ്പോയിലെ അഞ്ചിലധികം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.മർദ്ദനമേറ്റേ പ്രേമന്റെ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്.ആശുപത്രിയിൽ കഴിയുന്ന പ്രേമന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്‌ക്ക് കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.കൂടാതെ സംഭവത്തിൽ സംസ്ഥാന ഹൈക്കോടതിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. വിഷയം നാളെ കഴിഞ്ഞ് പരിഗണിക്കും.ആമച്ചൽ സ്വദേശി പ്രേമനെയാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ജീവനക്കാർ തല്ലിയത്. മകളുടെ കൺസെഷൻ പുതുക്കാനായാണ് ഇയാൾ കാട്ടാക്കട ഡിപ്പോയിലെത്തിയത്. പഴയ കാർഡും ഫോട്ടോയും നൽകി. എന്നാൽ കൺസെഷൻ അനുവദിക്കണമെങ്കിൽ കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.മൂന്ന് മാസം മുൻപാണ് കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയത്. മൂന്നു വർഷത്തെ ഡിഗ്രി കോഴ്‌സിന് പഠിക്കുന്നയാളോട് ഇടയ്‌ക്ക് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പിതാവ് പറഞ്ഞു. ഇതാണ് ഇവിടുത്തെ നിയമം എന്നായിരുന്നു ജീവനക്കാരുടെ മറുപടി.പരീക്ഷ നടക്കുന്നതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കൺസെഷൻ നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഇത്തരം പെരുമാറ്റങ്ങളാണ് കെഎസ്ആർടിസിയുടെ പ്രതിസന്ധിയ്‌ക്ക് കാരണമെന്ന് പ്രേമൻ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. പിന്നാലെ സിഐടിയു പ്രവർത്തകർ മകളുടെ മുന്നിലിട്ട് മർദ്ദിക്കുകയായിരുന്നു. വാക്കേറ്റത്തിനിടെയിൽ പിതാവിനെ പിടിച്ച് മാറ്റാൻ എത്തിയ രണ്ട് മക്കളെയും ജീവനക്കാർ പിടിച്ച് ഉന്തുകയും വലിച്ചഴിക്കുകയും ചെയ്തു. അച്ഛനെ പിടിച്ച് മാറ്റാൻ ശ്രമിച്ച തന്നെയും കെഎസ്ആർടിസി ജീവനക്കാർ പിടിച്ച് തള്ളിയെന്ന് പ്രേമന്റെ മകൾ രേഷ്മ പറഞ്ഞു. ആ സംഭവത്തെ തുടർന്ന് തനിക്ക് പരീക്ഷ നന്നായി എഴുതാൻ സാധിച്ചില്ല. ഒരു പെൺകുട്ടിയെന്ന പരിഗണന പോലും കെഎസ്ആർടിസി ജീവനക്കാർ നൽകിയില്ല. പോലീസ് സ്റ്റേഷനിൽ സ്വയമെത്തിയാണ് പരാതി നൽകിയെന്നും രേഷ്മ പറഞ്ഞു.

കണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി; ദയാവധത്തിനിരയാക്കി

keralanews another cow tests raies positive in kannur euthanised

കണ്ണൂർ: കണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി.അഴീക്കൽ ഭാഗത്താണ് പേയിളകിയ പശു വിരണ്ടോടി പരിഭ്രാന്തി പരത്തിയത്. അഴിച്ചുവിട്ട് വളർത്തുന്ന പശുവാണിത്. ഇതിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു.അക്രമവാസന കാണിച്ചിരുന്ന പശുവിനെ പിന്നീട് ദയാവധത്തിനിരയാക്കി.രാത്രിയിൽ പശുവിരണ്ടോടി കൂടുതൽ ആളുകൾക്ക് പരിക്കേൽക്കാതിരിക്കാനാണ് ദയാവധം നടത്തിയത്. പശുവിന്റെ ശരീരത്ത് പലയിടത്തും മുറിവുകളുണ്ട്. പേപ്പട്ടി കടിച്ചതിന് സമാനമാണ് മുറിവുകളെന്ന് ഡോക്ടർമാർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്പും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു. തുടർച്ചയായി പട്ടികൾക്കും പശുക്കൾക്കും പേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തുന്നുണ്ട്. മൂന്നാമത്തെ പശുവിനാണ് പശുവിനാണ് കണ്ണൂർ ജില്ലയിൽ അജ്ഞാതകാരണങ്ങൾ കൊണ്ടു പേയിളകുന്നത്.