തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ്.ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതിയാക്കിയത്.സ്വപ്‌നയും സരിത്തും സന്ദീപും യൂണിടാക്കും സെയ്‌ന്‍ വെഞ്ചേഴ്‌സും കേസിലെ മറ്റ് പ്രതികളാണ്.നേരത്തെ കേസുമായി ബന്ധപ്പെട്ട് വ്യക്തികളെ പ്രതി ചേര്‍ത്തിരുന്നില്ല. ശിവശങ്കറിനെതിരെ എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയുണ്ടായിരുന്നു. യുനിടാകിനായി ശിവശങ്കര്‍ ഇടപെട്ടെന്നാണ് വിജിലന്‍സിന്‍റെ നിഗമനം. ഇത് സംബന്ധിച്ച മൊഴി വിജിലന്‍സിന് ലഭിച്ചു.ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ സിബിഐയും ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ നീക്കം നടത്തിയിരുന്നു. ഇപ്പോള്‍ വിജിലന്‍സിന്‍റെ ഭാഗത്ത് നിന്നുണ്ടായത് സുപ്രധാനമായ നീക്കമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഏജന്‍സി തന്നെ ശിവശങ്കരനെ പ്രതിചേര്‍ത്തതോടെ സര്‍ക്കാര്‍ ശരിക്കും വെട്ടിലായി.സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒരെണ്ണം ഉപയോഗിച്ചിരുന്നത് ശിവശങ്കരനായിരുന്നു. ഇതാണ് കോഴയായി വിലയിരുത്തിയത്. ഇതോടെ പ്രത്യക്ഷത്തില്‍ വിജിലന്‍സ് കേസില്‍ പ്രതിയാക്കുകയും ചെയ്തു. ലൈഫ് മിഷന്‍ പദ്ധതി കിട്ടാന്‍ വേണ്ടിയായിരുന്നു സ്വപ്നക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങി നല്‍കിയത്. ഫോണ്‍ കൈപ്പറ്റിയവരുടെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
തനിക്കെതിരെയുള്ളത് കള്ളക്കേസ്;ശാരീരിക അവശതകൾ ഉണ്ടെന്നും ബിനീഷ് കോടിയേരി
ബെംഗളൂരു:തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതകൾ ഉണ്ടെന്നും ബിനീഷ് ഓഫീസിന് മുന്നില്‍ വെച്ച് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ബംഗളൂരുവിലെ ഇ.ഡി ഓഫീസില്‍ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്‍റെ പ്രതികരണം.തുടര്‍ച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും.ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ബിനീഷിനെ ഞായറാഴ്ച ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സ്കാനിങിന് വിധേയനാക്കി. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ ആശുപത്രി വിട്ടു. കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ ബിനീഷ് ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്.ഇ.ഡിക്കൊപ്പം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന അപേക്ഷ നല്‍കും. താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ബിനീഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7330 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പർക്കര്‍ 1104, കോഴിക്കോട് 797, തിരുവനന്തപുരം 643, മലപ്പുറം 719, കൊല്ലം 735, ആലപ്പുഴ 635, കോട്ടയം 580, പാലക്കാട് 287, കണ്ണൂര്‍ 248, പത്തനംതിട്ട 152, കാസര്‍ഗോഡ് 143, വയനാട് 139, ഇടുക്കി 41 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, കണ്ണൂര്‍ 10, തിരുവനന്തപുരം, മലപ്പുറം 7 വീതം, എറണാകുളം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 4, പത്തനംതിട്ട 3, പാലക്കാട് 2, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 562, കൊല്ലം 510, പത്തനംതിട്ട 259, ആലപ്പുഴ 571, കോട്ടയം 743, ഇടുക്കി 279, എറണാകുളം 853, തൃശൂര്‍ 582, പാലക്കാട് 458, മലപ്പുറം 994, കോഴിക്കോട് 789, വയനാട് 88, കണ്ണൂര്‍ 480, കാസര്‍ഗോഡ് 162 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്ബന്നൂര്‍ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂര്‍ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്
ബെംഗളൂരു:മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്.പണത്തിന്റെ സ്രോതസ് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഇദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. ചോദ്യം ചെയ്യല്‍ നീളാന്‍ ഇതാണ് കാരണമാകുമെന്നും ഇ ഡി പറയുന്നു.ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നീളാന്‍ കാരണം ബിനീഷിന്‍റെ നിസ്സകരണമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.ഇഡിയുടെ ബംഗലുരുവിലെ ആസ്ഥാനത്താണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടയില്‍ ബിനീഷിനെ കാണാനാകുന്നില്ലെന്ന് ബിനീഷിന്റെ അഭിഭാഷകരും പരാതിപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു എന്നാണ് വിവരം. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ രേഖകളില്‍ ഒപ്പിടുവിക്കാനുള്ളതിനാല്‍ ചീഫ് ജസ്റ്റീസിനെ നേരില്‍ കണ്ട് ഇക്കാര്യം ബോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടു ദിവസം അവധിയായതിനാല്‍ തിങ്കളാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്ന് ബിനീഷും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ സഹോദരന്‍ ബിനോയ് കര്‍ണാടകാ ചീഫ് ജസ്റ്റീസിനെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് കര്‍ണാടകാ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സ്വപ്‌ന സുരേഷിനേയും ശിവശങ്കറിനേയും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി;കോടതിയെ സമീപിച്ചു
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഇതിനായി സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു.സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് ചോദ്യം ചെയ്യാനാണ് സ്വപ്നയെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സ്വപ്നയെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും.സരിതിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്; 7828 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 715, കൊല്ലം 636, പത്തനംതിട്ട 145, ആലപ്പുഴ 722, കോട്ടയം 1007, ഇടുക്കി 105, എറണാകുളം 741, തൃശൂര്‍ 778, പാലക്കാട് 286, മലപ്പുറം 1106, കോഴിക്കോട് 959, വയനാട് 109, കണ്ണൂര്‍ 379, കാസര്‍ഗോഡ് 140 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.28 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി;കള്ളപ്പണം വെളുപ്പിച്ചെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്
ബംഗളുരു: ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി നിരവധി ബിസിനസ്സുകള്‍ ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപ് മുഹമ്മദിന്റെ ലഹരിമരുന്ന് ഇപാടുകള്‍ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. അനൂപിനെ കേരളത്തിലിരുന്നു കൊണ്ട് നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും ഇ.ഡി പറയുന്നു.അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. അനൂപും ബിനീഷും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് മുൻപ് അനൂപ് ബിനീഷുമായി സംസാരിച്ചിരുന്നു. ബിനീഷ് സ്ഥിരമായി ബംഗളുരുവില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ബംഗളുരുവില്‍ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷായിരുന്നു. സിനിമ-രാഷ്ട്രീയ മേഖലയില്‍ വന്‍ സ്വാധീനമുളളയാളാണ് ബിനീഷ്. വലിയ തോതില്‍ പണം കൈമാറിയിട്ടുണ്ട്. അനൂപിന് പണം വന്ന അക്കൗണ്ടുകളെല്ലാം ബിനീഷിന് നേരത്തേ അറിയാവുന്നവരുടേതാണെന്നും ഇ.ഡി.പറഞ്ഞു.വിവിധ അക്കൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ നിര്‍ജീവമാണ്.ഈ സാഹചര്യത്തില്‍ അനൂപ് മുഹമ്മദിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി.കോടതിയില്‍ പറഞ്ഞു.കളളപ്പണം വെളുപ്പിക്കല്‍ നിരോധിത നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.അനൂപിന്റെ അക്കൗണ്ടിലേക്കെത്തിയ പണത്തെ കുറിച്ചും ബംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. അതേസമയം മയക്കു മരുന്ന് ഇടപാടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുക്കും.
ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ;നാല് ദിവസം ഇഡി കസ്റ്റഡിയില്‍
മയക്കുമരുന്ന് കേസ്;ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ
ബെംഗളൂരു: ലഹരിമരുന്ന് കടത്തുകേസില്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണ ചോദ്യം ചെയ്യാനായി ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തിയിരുന്നു.മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമായി അന്വേഷിക്കുന്നത്.അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇതിന്റെ വസ്തുത തേടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.ഓഗസ്റ്റ് 21നാണ് ബിനീഷിനെ ആദ്യമായി ചോദ്യം ചെയ്തത്. രണ്ടാമത്തെ തവണ ചോദ്യം ചെയ്യാനായി ഒക്ടോബര്‍ 21ന് വീണ്ടും വിളിപ്പിച്ചെങ്കിലും ആരോഗ്യകാരണങ്ങളാല്‍ എത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വീണ്ടും വിളിപ്പിച്ചത്.
സ്വർണ്ണക്കടത്ത് കേസ്;എം. ശിവശങ്കറിനെ കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാംപ്രതിയാണ് ശിവശങ്കര്‍.രാവിലെ ഒൻപത് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ ശിവശങ്കറിനെ ചോദ്യംചെയ്യാവൂ എന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇ.ഡിയോട് നിര്‍ദേശിച്ചു.നടുവേദനയുണ്ടെന്നും ചികിത്സ വേണമെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണവുമായി താന്‍ സഹകരിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും ശിവശങ്കര്‍ പറഞ്ഞു. അഭിഭാഷകന്‍ എസ് രാജീവ് ആണ് ശിവശങ്കരന് വേണ്ടി ഹാജരായത്.ശിവശങ്കറിന് ചികിത്സ ഉറപ്പാക്കണമെന്ന് കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി അന്വേഷണ സംഘം നടത്തുന്ന ചോദ്യം ചെയ്യലാകും ഇനി നടക്കുക.