തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ ഭാഗികമായി സ്കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു സ്കൂളുകള്‍ തുറക്കാന്‍ ധാരണയായത്.എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടക്കും. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണു തീരുമാനം. കോവിഡ് മാനദണ്ഡം അനുസരിച്ചാകും പരീക്ഷ നടത്തുക.ജനുവരി ഒന്നു മുതല്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു സ്കൂളിലെത്താം. ജനുവരി ഒന്നു മുതല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.ഒന്‍പത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വണ്‍ ക്ലാസുകളുടെ കാര്യവും പിന്നീടു തീരുമാനിക്കും. അതേസമയം, ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൊതു പരീക്ഷയുണ്ടാകില്ലെന്നാണു സൂചന.ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ കോളജുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. അവസാന വര്‍ഷ ബിരുദ ക്ലാസുകളാണ് നിലവില്‍ ആരംഭിക്കുക.
സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരായി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി. ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് സി.എം രവീന്ദ്രന്‍ ഹാജരായത്. രവീന്ദ്രന്‍റെ ഹരജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. നേരത്തെ ഈ മാസം പതിനേഴിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം.രവീന്ദ്രൻ പല പ്രാവശ്യം വിളിച്ചതായി നേരത്തെ സ്വപ്നയുടെ മൊഴിയുള്ളതായി ഇ.ഡി കണ്ടെത്തിയിരുന്നു. നാലാമത്തെ നോട്ടീസിലാണ് രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലിന് എത്താതിരുന്നത്.കൊറോണ ബാധിതനാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി ഒഴിയുകയായിരുന്നു.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ രവീന്ദ്രനെ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സംഘമെത്തി പരിശോധിക്കുകയും മരുന്ന് കഴിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.രവീന്ദ്രന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനും ഇ.ഡി.ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വടകരയിൽ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങിൽ ഇ.ഡി.പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സി.എം.രവീന്ദ്രന്‍റെ സ്വത്ത് വിവരങ്ങൾ തേടി രജിസ്ട്രേഷൻ വകുപ്പിന് ഇ.ഡി. കത്തയക്കുകയും ചെയ്തു.
പത്ത് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് കൊച്ചി കോര്‍പ്പറേഷൻ ഒടുവിൽ ഇടത് മുന്നണിക്ക്
കൊച്ചി:പത്ത് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് കൊച്ചി കോര്‍പ്പറേഷൻ ഒടുവിൽ ഇടത് മുന്നണിക്ക്.സ്വതന്ത്രരായി ജയിച്ച നാലു സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ ഇടതു റിബല്‍ കെ.പി ആന്റണി പിന്‍തുണച്ചതോടു കൂടി കോര്‍പ്പറേഷന്‍ ഭരണം എല്‍ഡി.എഫ് സ്വന്തമാക്കുകയാണ്. കെ.പി ആന്റണിക്ക് പിന്നാലെ മറ്റൊരു വിമത സ്ഥാനാര്‍ത്ഥിയും ഇടതുപക്ഷത്തിന് പിന്‍തുണയുമായെത്തിയെന്നാണ് ലഭിക്കുന്ന സൂചന. എല്‍.ഡി.എഫ് 34 സീറ്റുകളിലാണ് വിജയം കൈവരിച്ച് ഒറ്റക്കക്ഷിയായത്. യു.ഡി.എഫ് 31 സീറ്റുകളിലും 5 സീറ്റുകളില്‍ ബിജെപിയും വിജയിച്ചു. കേവലഭൂരിപക്ഷത്തിന് വേണ്ടത് 38 ആണ്. അതിനിടെയാണ് എല്‍ഡിഎപിന് പിന്‍തുണയുമായി ആന്റണി എത്തിയത്. കൊച്ചിയില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയായെത്തിയ വിമതരില്‍ നാലു പേരാണ് ജയിച്ചത്. ഇതില്‍ യുഡിഎഫിന്റെ മൂന്നു വിമതരും എല്‍ഡിഎഫിന്റെ ഒരു വിമതനുമാണ് നേട്ടമുണ്ടാക്കിയത്. ഇടതു സ്വതന്ത്രരായി മല്‍സരിച്ച അഞ്ചു പേരും ഇടതു റിബലായ ഒരാളുമാണ് വിജയിച്ചത്. ഇവരില്‍ ഇടതു റിബല്‍ കെ.പി. ആന്റണി പിന്തുണച്ചതോടെ എല്‍ഡിഫിന് 35 ഡിവിഷനുകളുടെ പിന്തുണയായി. ബിജെപി പിടിച്ച അഞ്ചു സീറ്റുകളിലെ അംഗങ്ങള്‍ മാറി നില്‍ക്കുകയാണെങ്കില്‍ ഭരണത്തിലെത്താന്‍ എല്‍ഡിഎഫിന് ഈ പിന്തുണ മതിയാകും. മുസ്ലിം ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ച ടി.കെ. അഷറഫ്, പനയപ്പള്ളിയില്‍ സ്വതന്ത്രനായി ജയിച്ച സനില്‍ മോന്‍ ഇവരില്‍ ഒരാളുടെയെങ്കിലും പിന്തുണ എല്‍ഡിഎഫിനുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഒരേ വോട്ടുകള്‍ ലഭിച്ച കലൂര്‍ സൗത്ത് ഡിവിഷനില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന്റെ രജനിമണി വിജയിച്ചത്.യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ ഒരു വോട്ടിനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയോട് തോറ്റത്. ഐലന്റ് വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേവലം ഒരു വോട്ടിനാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥി ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്. അതേ സമയം കൊച്ചിയില്‍ വലിയ മുന്നേറ്റം നടത്തുമെന്ന് പ്രഖ്യാപനത്തോടു കൂടി മുന്നോട്ട് വന്ന ‘വി4’ കൊച്ചി എന്ന കൂട്ടായ്മയ്ക്ക് വന്‍ പരാജയം നേരിടേണ്ടിവന്നു. കിഴക്കമ്ബലം ‘ട്വന്റി20’ മോഡല്‍ കൊണ്ടുവരാനായിരുന്നു ശ്രമം.എന്നാല്‍ ജനങ്ങളിലേക്ക് വേണ്ട രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതിനാല്‍ വിജയം കാണാന്‍ കഴിഞ്ഞില്ല.
കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫ് നിലനിര്‍ത്തി
കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് 33 സീറ്റിൽ ജയിച്ചു. 17 ഇടത്താണ് എൽഡിഎഫ് വിജയിച്ചത്. കണ്ണൂര്‍ കോര്‍പറേഷനില്‍ ആദ്യമായി എന്‍ഡിഎ അക്കൌണ്ട് തുറന്നു. ഒരു സീറ്റാണ് ലഭിച്ചത്. അതേസമയം ആന്തൂർ നഗരസഭയിൽ ഇത്തവണയും പ്രതിപക്ഷമില്ലാതെ ഇടതുപക്ഷം ഭരിക്കും. 28 സീറ്റിലും എൽഡിഎഫ് വിജയിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ആറു സീറ്റുകളിൽ ഇടതുമുന്നണിക്ക് എതിരുണ്ടായിരുന്നില്ല.വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇടതു ഭരണ സമിതി കടുത്ത ആരോപണങ്ങൾ നേരിട്ടിരുന്നു. ഇതു രാഷ്ട്രീയമായി ഉപയോഗിക്കാൻ യുഡിഎഫിനായില്ല. 2015ലാണ് ആന്തൂർ നഗരസഭ രൂപീകരിച്ചത്. അന്നും മുഴുവൻ സീറ്റുകളും ഇടതിനായിരുന്നു.കല്യാശ്ശേരി പഞ്ചായത്തിൽ 18 സീറ്റും എൽഡിഎഫിന്. ഇവിടെയും പ്രതിപക്ഷമില്ലാതെ ഇടതു മുന്നണി ഭരിക്കും.
തദ്ദേശ തിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് എല്‍ ഡി എഫ് മുന്നേറ്റം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് എല്‍ ഡി എഫ് മുന്നേറ്റം.യു ഡി എഫിന് ശക്തി കേന്ദ്രങ്ങളില്‍ പലയിടത്തും തിരിച്ചടിയുണ്ടായി. ചില തദ്ദേശ സ്ഥാപനങ്ങളില്‍ എന്‍ ഡി എ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി.രാവിലെ 10.30 നുള്ള കണക്കനുസരിച്ച് കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും പഞ്ചായത്ത് തലത്തിലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. നഗരസഭകളില്‍ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിനു മുന്നിലാണ്.തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്,തൃശൂര്‍ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തുന്നു. കണ്ണൂരില്‍ യുഡിഎഫ് 2 സീറ്റുകള്‍ക്കു മുന്നില്‍. കൊച്ചിയില്‍ യുഡിഎഫിനാണ് ആധിപത്യം.മുനിസിപ്പാലിറ്റികളില്‍ 37 എണ്ണത്തില്‍ എല്‍ഡിഎഫും 39 എണ്ണത്തില്‍ യുഡിഎഫും മൂന്നിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തില്‍ 12 ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും. ബ്ലോക്ക് പഞ്ചായത്തില്‍ 97 ഇടത്ത് എല്‍ഡിഎഫും 52 ഇടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ഗ്രാമപഞ്ചായത്തില്‍ 409 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. യുഡിഎഫ് 350, ബിജെപി 28, സ്വതന്ത്രര്‍ 53.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍; ഉച്ചയോടെ ചിത്രം വ്യക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. 244 കേന്ദ്രങ്ങൡലായി കൊവിഡ് മാനദണ്ഡം പാലിച്ച് രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്. ആദ്യം തപാല്‍വോട്ടുകളാണ് എണ്ണിതുടങ്ങിയത്. കോര്‍പ്പറേഷനിലും നഗരസഭകളിലും രാവിലെ പത്ത് മണിയോടെ ഏകദേശ ഫലങ്ങള്‍ പുറത്തുവരും. ഗ്രാമപഞ്ചായത്തുകളില്‍ ത്രിതല സംവിധാനത്തിലെ വോട്ടുകള്‍ എണ്ണേണ്ടതിനാല്‍ ഫലം വൈകും.ഉച്ചയോടെ പൂര്‍ണ്ണമായ ഫലപ്രഖ്യാപനം നടത്താനാകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കി. കൗണ്ടിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കെല്ലാം കൈയുറ, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.കൗണ്ടിങ് ഹാളില്‍ എത്തുന്ന സ്ഥാനാത്ഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. കോവിഡ് സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ ഉള്‍പ്പെടെ 2,11,846 തപാല്‍ വോട്ടുകളുണ്ട്. വോട്ടെടുപ്പു ദിവസം സംഘര്‍ഷമുണ്ടായ മലപ്പുറം ജില്ലയിലും കോഴിക്കോട്ടെ വടകര, നാദാപുരം, കുറ്റിയാടി, വളയം, പേരാമ്ബ്ര എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് ആറു മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനമിടിച്ച് മരിച്ച സംഭവം;ലോറി ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ;വാഹനം നിർത്താതെ പോയത് ഭയന്നിട്ടെന്ന് ഡ്രൈവറുടെ മൊഴി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ച ലോറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജോയിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇടിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് ഭയന്നിട്ടാണെന്നാണ് ഡ്രൈവർ ജോയിയുടെ മൊഴി. അപകട സമയത്ത് വാഹനത്തിന്റെ ഉടമ മോഹനനും ഒപ്പമുണ്ടായിരുന്നു. വെള്ളയാണിയിൽ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരം വഴി പേരൂർക്കടയിലെത്തി. തുടർന്ന് വാഹനം ഈഞ്ചയ്ക്കലിലേക്ക് മാറ്റി. വാഹനത്തിന്റെ ഉടമയെയും വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. കരമന-കളിയിക്കവിള ദേശീയപാതയിൽ ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അപകടത്തിന് പിന്നിൽ ടിപ്പർ വിഭാഗത്തിൽപ്പെട്ട വാഹനമാണെന്ന് പോലീസ് സ്ഥിരീകരി ച്ചിരുന്നു. സംഭവത്തിൽ പ്രദീപിൻറെ അമ്മ വസന്തകുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായാണ് അമ്മ വസന്ത കുമാരി പറഞ്ഞത്.
മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം:കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. സംഭവത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പര്‍ ലോറി ഇതുവരെ കണ്ടെത്താനായില്ല.തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞ് 3.15 നും 3.30 നും ഇടയില്‍ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു.ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അപകട ശേഷം ടിപ്പര്‍ വേഗതയില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ടിപ്പര്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. സംഭവത്തില്‍ അന്വേഷണം വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.പ്രദീപിന്റെ ഭാര്യ ഹോമിയോ ഡോക്ടര്‍ ആണ്. ഒരു മകന്‍ ഉണ്ട് .നീണ്ട വര്‍ഷക്കാലം മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. കര്‍മ്മ ന്യൂസ്,മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ്;മൂന്നാം ഘട്ടത്തിലും കനത്ത പോളിംഗ്;ഉച്ചവരെ അൻപത് ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും കനത്ത പോളിംഗ്.കണ്ണൂർ കാസർകോട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടിങ് നടക്കുന്നത്.ഉച്ചവരെ 50 ശതമാനത്തിലധികം വോട്ടുകളാണ് എല്ലാ ജില്ലകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴുമണിക്ക് തന്നെ പല പോളിംഗ് ബൂത്തുകള്‍ക്കു മുന്നിലും നീണ്ടനിര രൂപപ്പെട്ടു.. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്‍മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാംഘട്ടത്തിലുള്ളത്. മലപ്പുറം ജില്ലയിലാണ് ഉച്ചവരെ ഏറ്റവുമധികം പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്നേകാല്‍ വരെ ലഭിച്ച കണക്കുകള്‍ അനുസരിച്ച് മലപ്പുറം 53.26%, കോഴിക്കോട് 52.7%, കണ്ണൂര്‍ 53.24%, കാസര്‍കോട് 52.45% എന്നിങ്ങനെയാണ് പോളിംഗ്. കണ്ണൂര്‍ ജില്ലയിലെ ആന്തൂരിലാണ് നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. മലപ്പുറം ജില്ലയിലെ ഗ്രാമീണ, തീരദേശ ജില്ലകളില്‍ രാവിലെ മുതല്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് കണ്ണൂര്‍ കോര്‍പറേഷനുകളില്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞു.
മലപ്പുറത്ത് രണ്ടിടത്ത് സംഘര്‍ഷമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. 25 ഇടങ്ങളില്‍ തുടക്കത്തില്‍ വോട്ടിംഗ് യന്ത്രണങ്ങള്‍ തകരാറിലായെങ്കിലും പിന്നീട് പരിഹരിച്ചു.ബേപ്പൂരില്‍ വോട്ട് ചെയ്തിറങ്ങിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. നഗര മേഖലകളില്‍ പോളിംഗ് കുറഞ്ഞുവെങ്കിലും ഗ്രാമീണ പ്രദേങ്ങളില്‍ കനത്ത പൊളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. കോഴിക്കോട് കോര്‍പറേഷന്‍, കോഴിക്കോട് ജില്ലയിലെ പയ്യോളി പോലുള്ള നഗരസഭകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് നാല്‍പത് ശതമാനത്തിന് താഴെവരെയേ എത്തിയുള്ളൂ. കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.ഞായറാഴ്ച വൈകിട്ട് മൂന്നുമണി മുതല്‍ തിങ്കളാഴ്ച വോട്ടെടുപ്പ് അവസാനിക്കും വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലാകുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് ആറുമണിക്കകം നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവര്‍ക്ക് അവസരം.
കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കൊവിഡ് വാക്‌സിന്‍ സാധാരണ ജനങ്ങള്‍ക്ക് വിതരണത്തിന് എത്തിയാല്‍ കേരളത്തില്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ എത്രത്തോളം ലഭ്യമാകും എന്നത് വേറെ ചിന്തിക്കേണ്ട കാര്യമാണ്. പക്ഷേ, ഇവിടെ നല്‍കുന്ന വാക്സിനെല്ലാം സൗജന്യമായി തന്നെയായിരിക്കും. വാക്സിനായി ആരില്‍ നിന്നും സര്‍ക്കാര്‍ പണം ഈടാക്കില്ല. അതില്‍ ഒരു സംശയവും ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.