രാജ്യത്തിനിത് ചരിത്ര ദിവസം; ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമായി

keralanews historic day for the country the biggest vaccine drive in the world started in india

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവിന് രാജ്യത്ത് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ നടപടികള്‍ക്കുള്ള ഉദ്ഘാടനം നിര്‍വഹിച്ചു.കൊവിന്‍ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റ് നടപടികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അപ്ലിക്കേഷനാണ് കൊവിന്‍ ആപ്പ്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യും. വാക്‌സിനേഷന്‍ ഘട്ടത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്‌സിന്‍ വിതരണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ജനുവരി 30നുള്ളില്‍ വാക്‌സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങള്‍ മാസ്‌ക് ധരിക്കണം.രണ്ടാംഘട്ടമാകുമ്പോൾ 30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ വാക്‌സിന്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് രാജ്യത്ത് ഉപയോഗിക്കുക.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

അതേസമയം കേരളത്തിലും 133 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന്‍ ആരംഭിച്ചു. വാക്സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം വാക്സിനേഷന്‍ നടന്നത് എറണാകുളം ജില്ലയിലാണ്. ഒരാള്‍ക്ക് വാക്സിന്‍ നല്‍കാന്‍ നാലു മുതല്‍ അഞ്ചു മിനിറ്റുവരെയാണ് സമയമെടുക്കുന്നത്.ഇടതു കൈയ്യിലാണ് വാക്സിനേഷന്‍ എടുക്കുന്നത്. ഓരോ വാക്സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്നു മുറികളുണ്ട്. ഓരോ ആള്‍ക്കും 0.5 എംഎല്‍ കൊവിഷീല്‍ഡ് വാക്സിനാണ് കുത്തിവെപ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. വാക്സിന്‍ എടുത്തുകഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം.

കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കേരളം;ഇന്ന് 13300 പേര്‍ വാക്‌സിന്‍ സ്വീകരിക്കും; കുത്തിവെയ്‌പ്പെടുക്കുന്നത് ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം

keralanews kerala ready for covid vaccine distribution 13300 persons receive vaccine today

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കേരളം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13300 പേരാണ് ഇന്ന് വാക്‌സിന്‍ സ്വീകരീക്കുന്നത്. രാവിലെ 10.30ഓടെയാണ് രാജ്യ വ്യാപകമായി വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.സംസ്ഥാനത്ത് 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകള്‍ ജില്ലകളില്‍ വിതരണം ചെയ്തിട്ടുണ്ട്. ശീതീകരണ സംവിധാനത്തില്‍ കൊവിഷീല്‍ഡ് വാക്‌സില്‍ ഇവിടെ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെയ്പ്പ് എടുക്കുന്നത്. കൈയ്യിലെ മസിലിലാണ് കൊവിഷീല്‍ഡ് കുത്തിവയ്ക്കുക. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് 21 ദിവസം മുതല്‍ ഭാഗിക പ്രതിരോധ ശേഷി, 28 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞ് പൂര്‍ണ പ്രതിരോധം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. ഞായറാഴ്ച മുതല്‍ കോവിന്‍ ആപ്പ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്ദേശം വന്ന തുടങ്ങും.കോവിഡ് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കാന്‍ എത്തേണ്ട കേന്ദ്രം, സമയം എല്ലാം സന്ദേശത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ദിവസവും വാക്‌സിനേഷന്‍ നടക്കും. എന്നാല്‍ തിരുവനന്തപുരം അടക്കം ചില ജില്ലകളില്‍ സ്വകാര്യ ആശുപത്രികളില്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.അതേസമയം കോവിഡിന്റെ കടുത്ത ലക്ഷണങ്ങളുള്ളവര്‍, പ്ലാസ്മ തെറാപ്പി സ്വീകരിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസ്സില്‍ താഴെയുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. കുത്തിവെയ്പ് എടുത്തവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള അലര്‍ജി പോലും ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കും. രണ്ടാം ഘട്ടത്തിലേക്കുള്ള കൊവിഡ് വാക്‌സിന്‍ ഫെബ്രുവരി ആദ്യവാരത്തോടെ വീണ്ടുമെത്തിക്കും.

വാക്‌സിൻ 18 വയസിന് മുകളിലുളളവര്‍ക്ക് മാത്രം,ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പാടില്ല, അഞ്ച് മണിക്ക് ശേഷം ആര്‍ക്കും നല്‍കരുത്;കൊവിഡ് വാക്‌സിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

keralanews vaccine is only for people over 18 years of age not for pregnant or lactating mothers and should not be given to anyone after 5 pm covid vaccine guidelines

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയക്ക് നാളെ രാജ്യത്ത് തുടക്കം. വാക്‌സിനേഷന്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.

പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  • 18 വയസിന് മുകളിലുളളവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ പാടുളളൂ
  • ഒരാള്‍ക്ക് ആദ്യഡോസില്‍ ഏത് വാക്‌സിന്‍ നല്‍കിയോ, അതേ വാക്‌സിന്‍ മാത്രമേ    രണ്ടാമതും നല്‍കാവൂ. മാറി നല്‍കരുത്.
  • എന്തെങ്കിലും തരത്തില്‍ രക്തസ്രാവമോ, പ്ലേറ്റ്‍ലെറ്റ് സംബന്ധമായ അസുഖങ്ങളോ, രക്തം കട്ടപിടിക്കുന്നതോ, രക്തസംബന്ധമായ അസുഖങ്ങളോ ഉളള ആളുകള്‍ക്ക് വാക്‌സിൻ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.
  • ആദ്യഡോസില്‍ ഏതെങ്കിലും തരത്തില്‍ അലര്‍ജി റിയാക്ഷനുണ്ടായ ആള്‍ക്ക് പിന്നീട് വാക്‌സിന്‍ നല്‍കരുത്.
  • ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കരുത്
  • വൈകീട്ട് അഞ്ച് മണിക്ക് ശേഷം നല്‍കരുത്
  • പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം
  • വാക്‌സിനേഷന്‍ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രം
  • വാക്‌സിനുകള്‍ നിര്‍ബന്ധമായും രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കണം. അവ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ വയ്‌ക്കണം. തണുത്ത് ഉറയാന്‍ പാടില്ല.

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

keralanews last budget of the Pinarayi government presenting today

തിരുവനന്തപുരം:സംസ്ഥാന ബജറ്റ് ഇന്ന്. ഈ സര്‍ക്കാരിന്‍റെ ആറാമത്തെയും അവസാനത്തെയും ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുക. നാലുമാസത്തേക്കുള്ള വോട്ടോണ്‍ അക്കൗണ്ട് അവതരിപ്പിച്ചാല്‍ മതിയെങ്കിലും സമ്പൂർണ്ണ ബജറ്റായിരിക്കും തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്. കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്നാണ് സൂചന.നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും. റബര്‍ വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി അടിസ്ഥാനവില 150 രൂപയില്‍ നിന്ന് 175 രൂപയോ 200 രൂപയോ ആക്കി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.നെല്ലിന്‍റെയും തേങ്ങയുടെയും താങ്ങുവിലയും വര്‍ധിപ്പിച്ചേക്കും. തൊഴില്‍ സൃഷ്ടിക്കുള്ള കൃത്യമായ പദ്ധതി ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് പുതിയ പദ്ധതികള്‍ പ്രതീക്ഷിക്കാം. മദ്യത്തിന്‍റെ വില വര്‍ധിപ്പിക്കാനുള്ള ബിവറേജസ് കോര്‍പറേഷന്‍ ശുപാര്‍ശ അംഗീകരിച്ചതിനാല്‍ നികുതിവര്‍ധന ഉണ്ടാവില്ല. രാവിലെ 9നാണ് ബജറ്റ് അവതരണം.

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; യുകെയില്‍ നിന്ന് വന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ്;4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 5490 covid cases confirmed in the state today test results in 4337 negative

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5490 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂർ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂർ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസർകോഡ് 72 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന് പോസിറ്റീവായി തുടർ പരിശോധനയ്ക്കായി എന്‌ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരിൽ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേർക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാൾക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്മാരാണ്. ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,712 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3392 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ  സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4911 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 681, എറണാകുളം 605, കോഴിക്കോട് 549, പത്തനംതിട്ട 490, കൊല്ലം 454, കോട്ടയം 418, തൃശൂർ 432, ആലപ്പുഴ 343, തിരുവനന്തപുരം 203,കണ്ണൂർ 192, വയനാട് 217, പാലക്കാട് 82, ഇടുക്കി 179, കാസർകോഡ് 66 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.52 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, പത്തനംതിട്ട 9, കണ്ണൂർ  7, തൃശൂർ 5, എറണാകുളം, വയനാട് 4 വീതം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, തിരുവനന്തപുരം, മലപ്പുറം, കാസർകോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 296, കൊല്ലം 263, പത്തനംതിട്ട 317, ആലപ്പുഴ 485, കോട്ടയം 429, ഇടുക്കി 41, എറണാകുളം 599, തൃശൂർ 402, പാലക്കാട് 194, മലപ്പുറം 395, കോഴിക്കോട് 482, വയനാട് 171, കണ്ണൂർ 195, കാസർകോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,01,293 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഇന്ന് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 420 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കോവിഡ് വാക്‌സിന് ചെറിയ തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം;തെറ്റിദ്ധാരണ പരത്തരുത്;ഫലം ലഭിക്കണമെങ്കിൽ ഉറപ്പായും രണ്ട് ഡോസ് വാക്‌സിൻ എടുക്കണം;നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി

keralanews covid vaccine may have minor side effects do not spread misunderstandings be sure to take two doses of vaccine to get results health minister with instructions

തിരുവനന്തപുരം: കോവിഡ് വാക്‌സിന് ചെറിയ തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ക്ക് പനി പോലുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാൽ പാര്‍ശ്വഫലങ്ങളില്‍ ഭയക്കേണ്ടതില്ല. ആദ്യ ഡോസ് എടുത്ത് കഴിയുമ്പോൾ തന്നെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അറിയാനാകും. നിലവില്‍ വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളിലൊന്നും ഗുരുതര പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തുമ്പോൾ തന്നെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിൻ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന് എടുത്തിരിക്കേണ്ടത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്‌സിന് എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം മുന്‍ഗണന രീതിയില്‍ മറ്റുള്ളവര്‍ക്ക് നല്‍കും. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ തയ്യാറെടുപ്പുകളും എടുത്ത ആരോഗ്യപ്രവര്‍ത്തകരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് മന്ത്രിയുടെ പ്രതികരണം.

ജില്ലകളില്‍ അതത് മന്ത്രിമാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. വാക്‌സിന്‍ വിജയകരമായി നടപ്പിലാക്കാന്‍ എല്ലാവരുടേയും പിന്തുണ തേടുന്നതായും മന്ത്രി വ്യക്തമായി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിഷയാവതരണം നടത്തിയ ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പർ ഡോ. ബി. ഇക്ബാല്‍, മുഖ്യമന്ത്രിയുടെ കോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദന്‍, ഡബ്ല്യൂ.എച്ച്‌.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്‌. ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.കോവിഡ് വാക്‌സിന്‍ അടിസ്ഥാന വിവരങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, കോവിഡ് വാക്‌സിനും ആരോഗ്യവും എന്ന വിഷയത്തില്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാര്‍, അസി. പ്രൊഫസര്‍ ഡോ. റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹ്യ ആരോഗ്യവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അസോ. പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ്., വാക്‌സിന്‍ വിതരണ സംവിധാനം എന്ന വിഷയത്തില്‍ എന്‍.എച്ച്‌.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതവും കേരള എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്‌ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് നന്ദിയും പറഞ്ഞു.

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

keralanews distribution of covid vaccine to various centers in the state has started

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു.പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ തിരുവനന്തപുരം എറണാകുളം കോഴിക്കോട് റീജീയണൽ വാക്സിൻ സെന്‍ററുകളിലാണ് എത്തിച്ചത് .കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകള്‍ എറണാകുളം റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിക്കുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. എറണാകുളം കോഴിക്കോട് റീജീയണിൽ നിന്നുള്ള വാക്സിൻ വിതരണം സമീപ ജില്ലകളിലേയ്ക്ക് ഇന്നലെ തന്നെ ആരംഭിച്ചു. തിരുവനന്തപുരം റീജീയണിൽ നിന്ന് കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേയ്ക്കുള്ള വാക്സിൻ വിതരണം ഇന്ന് ആരംഭിക്കും.ജില്ല കോവിഡ് വാക്സിൻ സെന്‍ററുകളിൽ നിന്നാണ് ബന്ധപ്പെട്ട വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം വാക്‌സിന്‍ എത്തിക്കുന്നത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 ഡോസ് വാക്സിനുകളാണ് ജില്ലകളില്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നത്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.കോവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നെയ്യാറ്റിന്‍കരയിലെ വിവാദഭൂമി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

keralanews vasantha purchased the controversial land in neyyattinakara by violating rules says investigation report

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ വിവാദഭൂമി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതേ തുടർന്ന് ഭൂമി പോക്കുവരവ് ചെയ്തതില്‍ ജില്ലാ കലക്റ്റർ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി വസന്തയുടേതാണെന്ന് നേരത്തേ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി വസന്ത വാങ്ങിയതില്‍ നിയമപരമായി പ്രശ്‌നങ്ങളുണ്ടെന്നും ഈ ഭൂമി ലക്ഷം വീട് പദ്ധതിയില്‍ പട്ടയമായി ലഭിച്ചതാണെന്നും അതിയന്നൂര്‍ വില്ലേജ് ഓഫിസുകളിലെ രേഖകളിലുണ്ട്. നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ ഈ വസ്തു 1989ല്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് ലഭിച്ചതാണ്. 12 വര്‍ഷം കഴിഞ്ഞേ ഭൂമി കൈമാറാന്‍ പാടൂ എന്ന പദ്ധതിയുടെ ചട്ടം ലംഘിച്ച്‌ സുകുമാരന്‍ നായരുടെ അമ്മ വനജാക്ഷി ഭൂമി സുഗന്ധി എന്നയാള്‍ക്ക് കൈമാറുകയായിരുന്നു.സുഗന്ധിയില്‍ നിന്നാണ് 2007ല്‍ വസന്ത ഭൂമി വാങ്ങുന്നത്. വീണ്ടും പന്ത്രണ്ട് വര്‍ഷം കഴിയുന്നതിന് മുന്‍പേ ആണ് വസന്തയ്ക്ക് ഭൂമി കൈമാറിയത്. അതുകൊണ്ട് വസന്തയുടെ കൈവശം ഭൂമി വന്നത് നിയമവിരുദ്ധമായാണെന്ന് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ കണ്ടെത്തിയിരുന്നു.നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച്‌ വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലിസും എത്തിയപ്പോൾ കുടിയൊഴിപ്പിക്കലിനെതിരെ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റാണ് രാജനും ഭാര്യയും മരണപ്പെടുന്നത്.

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5158 പേര്‍ക്ക്‌ രോഗമുക്തി

keralanews 6004 covid cases confirmed in the state today 5158 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 477 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 914, കോഴിക്കോട് 642, കോട്ടയം 541, കൊല്ലം 525, പത്തനംതിട്ട 399, തൃശൂര്‍ 424, ആലപ്പുഴ 424, മലപ്പുറം 385, തിരുവനന്തപുരം 285, ഇടുക്കി 268, കണ്ണൂര്‍ 215, വയനാട് 234, പാലക്കാട് 63, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 9, തിരുവനന്തപുരം 7, പത്തനംതിട്ട, കണ്ണൂര്‍ 6 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5158 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 335, കൊല്ലം 230, പത്തനംതിട്ട 336, ആലപ്പുഴ 487, കോട്ടയം 548, ഇടുക്കി 51, എറണാകുളം 906, തൃശൂര്‍ 518, പാലക്കാട് 212, മലപ്പുറം 447, കോഴിക്കോട് 573, വയനാട് 179, കണ്ണൂര്‍ 301, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,373 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.ഇന്ന് 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 427 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്;ഇനി മുതൽ ശനിയാഴ്ച അവധി ഇല്ല

keralanews government offices in the state return to normal saturday is no longer a holiday

തിരുവനന്തപുരം:സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തുന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല.കോവിഡ് കേരളത്തില്‍ രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തിയത്.ആദ്യം 50 ശതമാനം ജീവനക്കാര്‍ ഹാജരാകാനായിരുന്നു തീരുമാനം. പിന്നീട് കോവിഡ് വ്യാപനം കൂടിയതോടെ ഇതില്‍ മാറ്റം വരുത്തി പ്രവര്‍ത്തി ദിവസം അഞ്ചാക്കി ചുരുക്കി. ഇതോടെയാണ് ശനിയാഴ്ച അവധിയായത്. ഈ തീരുമാനം ആണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രണ്ടാം ശനിയാഴ്ച ഒഴികെ ജനുവരി പതിനാറാം തിയ്യതി മുതലുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കും.