ഭീഷണിയൊഴിയുന്നു;’ബുറേവി’ കേരളത്തിലെത്തുക തീവ്രതയില്ലാത്ത ന്യൂനമര്‍ദ്ദമായി

keralanews threat decreases burevi reach kerala as non-extreme low pressure

തിരുവനന്തപുരം:കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റ് ഭീഷണിയൊഴിയുന്നു.തെക്കന്‍ തമിഴ്നാട് തീരം തൊട്ട അതിതീവ്ര ന്യൂനമര്‍ദം വീണ്ടും ദുര്‍ബലമായതോടെ കേരളത്തില്‍ സാധാരണ മഴ മാത്രമേ ഉണ്ടാകൂ.ഇതോടെ കേരളത്തിനുള്ള എല്ലാ ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും പിന്‍വലിച്ചു. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് നിലവിലുള്ള മുന്നറിയിപ്പ്. കേരളത്തില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് സാധ്യത. അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ശക്തമായ മഴ ഉണ്ടാവുക.എന്നാൽ ബുറേവി ചുഴലിക്കാറ്റ് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധിയില്‍ മാറ്റമില്ല.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വ്വീസുകള്‍, തെരഞ്ഞെടുപ്പ് ജോലികള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.അതേസമയം തിരുവനന്തപുരം വിമാനത്താവളം രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് അടച്ചിടും.ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. കേരള, എം ജി ആരോഗ്യ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നത്തെ പിഎസ്‍സി പരീക്ഷയും അഭിമുഖവും മാറ്റിവെച്ചു.

കീ​രി​യാ​ട് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ തീ​പ്പി​ടി​ത്തം

keralanews fire in keeriyad plywood factory

പുതിയതെരു:കീരിയാട് പ്ലൈവുഡ് ഫാക്ടറിയിൽ തീപ്പിടിത്തം.കെ.എസ്. സത്താർ ഹാജിയുടെ ഉടമസ്ഥതയിലുള്ള കീരിയാട് സെഞ്ച്വറി പ്ലൈവുഡിലാണ് ഇന്നലെ വൈകുന്നേരം നാലു മണിയോടെ തീപിടിത്തമുണ്ടായത്.തീപിടിത്തത്തിൽ ബ്ലോക്ക് ബോർഡ് ഡ്രൈയിംഗ് ചേംബർ പൂർണമായും കത്തിനശിച്ചു.ചേംബറിൽ നിന്നും പുക ഉയരുന്നതു കണ്ട തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല.കണ്ണൂരിൽ നിന്നും രണ്ടു യൂണിറ്റ് അഗ്നിശമനസേനാംഗങ്ങൾ ഒന്നര മണിക്കൂർ പാടുപെട്ടാണു തീയണച്ചത്.ഫാക്ടറിയുടെ മേൽക്കൂര ഭാഗികമായി കത്തി. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ പി.വി.പ്രകാശ് കുമാർ, കെ.വി.ലക്ഷമണൻ, എം. കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.

റംസാൻ പ്രമാണിച്ചു ശമ്പളം മുൻ‌കൂർ നൽകും

keralanews advance salary to govt employees

തിരുവനന്തപുരം:റംസാൻ പ്രമാണിച്ചു ആവശ്യപ്പെടുന്നവർക്കു ശമ്പളം മുൻ‌കൂർ നൽകുമെന്ന് സർക്കാർ അറിയിച്ചു.എല്ലാ വിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും നേരത്തെ ശമ്പളം വിതരണം നൽകാനാണ് സർക്കാർ തീരുമാനം.ഈ മാസം 23 മുതൽ ശമ്പള വിതരണം ആരംഭിക്കുന്നതാണ്.