ഓപ്പറേഷൻ ഗുരുകുലം പദ്ധതി മാതൃകയിൽ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധ പ്രവർത്തനത്തിന് നിർദ്ദേശം

keralanews operation-gurukulam by kerala police for tackling drugs
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗശീലം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലയിൽ നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ ഗുരുകുലം പദ്ധതി എല്ലാജില്ലകളിലും ആവിഷ്‌ക്കരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ.ടി പി സെൻകുമാർ നിർദേശം നൽകി.കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം.ലഹരി വസ്തുക്കളുടെ വില്പന തടയുക,ലഹരിക്കടിമപ്പെടുന്ന കുട്ടികളെ ലഹരിമുക്തി നേടുന്നതിന് സഹായിക്കുക,ലഹരിക്കടിമപ്പെടാതെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തുക എന്നിവയാണ് ഓപ്പറേഷൻ ഗുരുകുലം പദ്ധതി പ്രകാരമുള്ള പ്രധാന പ്രവർത്തനങ്ങൾ.കുട്ടികളിലെ കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങളായ മൊബൈൽ ഫോൺ,ഇന്റർനെറ്റ് എന്നിവയുടെ ദുരുപയോഗം തടയുന്നതിനുള്ള നടപടികളും ഈ പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.