രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്; വിജയമുറപ്പിച്ച് ദ്രൗപദി മുര്‍മു;540 എംപിമാരുടെ പിന്തുണ

keralanews presidential election draupadi murmu confirms victory support of 540 m ps

ന്യൂഡല്‍ഹി : ഇന്ത്യയുടെ 15ാം രാഷ്ട്രപതിയെ ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പുരോഗമിക്കുന്നു.ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ആദ്യ റൗണ്ടില്‍ 540 പേരുടെ പിന്തുണ മുര്‍മുവിനാണ്. യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിനുപിന്നാലെ സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. പാര്‍ലമെന്‍റിലെ 63ാം നമ്പർ മുറിയിലാണ് വോട്ടെണ്ണല്‍. ആദ്യം എംഎല്‍എമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകള്‍ വേര്‍തിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുര്‍മുവിനും യശ്വന്ത് സിന്‍ഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകള്‍ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎല്‍എമാര്‍ക്ക് പിങ്ക് ബാലറ്റും എംപിമാര്‍ക്ക് പച്ച ബാലറ്റുമാണ് നല്‍കിയിരുന്നത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്റംഗ്പുരിലെ സന്താള്‍ ഗോത്ര വിഭാഗത്തില്‍നിന്നു പോരാടി ഉയര്‍ന്നുവന്ന ദ്രൗപദി മുര്‍മുവെന്ന പ്രിയപ്പെട്ടവരുടെ ദ്രൗപദി ദീദി രാഷ്ട്രപതിയാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇവിടെ ആഘോഷങ്ങള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രവും സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ കുറിക്കപ്പെടും. രാജ്യത്തിന്‍റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാകും ദ്രൗപദി മുര്‍മു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

സംസ്ഥാനത്തെ കൊറോണ പ്രതിരോധം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദഗ്ധരുമായി ചര്‍ച്ച ഇന്ന്;മന്ത്രിസഭാ യോഗവും ഇന്ന് ചേരും

keralanews corona resistance in the state discussions with experts led by the chief minister today cabinet meeting will also convene today

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യവും പ്രതിരോധ നടപടിയും വിശകലനം ചെയ്യാൻ സർക്കാർ വിളിച്ച വിദഗ്ദ്ധരുടെ യോഗം ഇന്ന്. സംസ്ഥാന മെഡിക്കൽ ബോർഡിന് പുറമെ രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകളും യോഗത്തിൽ പങ്കെടുക്കും. സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ, ദുരന്തനിവാരണ വിദഗ്ധർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക.യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാകും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമായിട്ടും സംസ്ഥാനത്ത് കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ വരുംദിവസങ്ങളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാം എന്നതായിരിക്കും പ്രധാന ചര്‍ച്ച.നിലവിലെ നിയന്ത്രണ രീതികള്‍ അപര്യാപ്തമാണെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നാല്‍ സര്‍ക്കാര്‍ പുതിയ മാറ്റങ്ങളിലേക്ക് കടന്നേക്കും. നിലവില്‍ വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ടിപിസി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭായോഗവും ഇന്ന് നടക്കും. ഓണക്കാലമായതിനാൽ കഴിഞ്ഞ ആഴ്‌ച്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല.