കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് ബോട്ട് മുങ്ങി കാണാതായ നാലു തൊഴിലാളികളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തിൽപ്പെട്ട ബോട്ടിനുള്ളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മൃതദേഹങ്ങൾ പുറത്തെടുക്കാൻ കോസ്റ്റ്ഗാർഡ് മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിട്ടുണ്ട്. മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.ബുധനാഴ്ച രാത്രിയാണ് ബേപ്പൂർ തുറമുഖത്തു നിന്നും 50 നോട്ടിക്കൽ മൈൽ അകലെ അപകടം നടന്നത്.മുനമ്പത്തു നിന്നും മൽസ്യബന്ധനത്തിനെത്തിയ ബോട്ട് അജ്ഞാത കപ്പൽ ഇടിച്ച് തകരുകയായിരുന്നു.കുളച്ചൽ സ്വദേശി ആന്റോയുടെ ഉടമസ്ഥതയിലുള്ള ഇമ്മാനുവൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.തമിഴ്നാട് കുളച്ചൽ സ്വദേശികളായ ബോട്ടുടമ ആന്റോ,രമ്യാസ്,തിരുവനന്തപുരം സ്വദേശികളായ ജോൺസൻ,പ്രിൻസ് എന്നിവരെയാണ് കാണാതായത്.അപകടം നടന്ന ഉടൻ തമിഴ്നാട് സ്വദേശികളായ കാർത്തിക്,സേവ്യർ എന്നിവരെ ഒരു മൽസ്യബന്ധനബോട്ടും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ചർച്ച പരാജയം;നാളെ മുതൽ കോഴിക്കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ
കൊച്ചി:കോഴി വ്യാപാരികളുമായി ധനമന്ത്രി തോമസ് ഐസക് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നാളെ മുതൽ കോഴിക്കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചു.സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇറച്ചിക്കോഴി വിൽക്കാൻ കഴിയില്ലെന്ന് പൗൾട്രി ഫെഡറേഷൻ കർശന നിലപാടെടുത്തു.എന്നാൽ വിളിച്ചാൽ ഇനിയും ചർച്ചക്ക് തയ്യാറാണെന്ന് വ്യാപാരികൾ അറിയിച്ചു.വ്യാപാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പ്രതികരിച്ചു.വ്യാപാരികൾ വില കുറയ്‌ക്കണമെന്നും സർക്കാർ വിലപേശലിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്രാവുകളെ രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍
ചർച്ച പരാജയം;നഴ്‌സുമാർ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്ന് മുതൽ സെക്രെട്ടറിയേറ്റിനു മുൻപിൽ അനിശ്ചിതകാല സമരം ആരംഭിക്കും.സ്വകാര്യ ആസ്പത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ തീരുമാനകാത്തതിനെ തുടർന്നാണ് സമരം.ശമ്പള വർദ്ധനവിനെ സംബന്ധിച്ചു സർക്കാർ രണ്ടാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് യൂണിയന്റെ ആവശ്യം.ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ നഴ്‌സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് സമരം ആരംഭിക്കുമെന്നും യു.എൻ.എ ഭാരവാഹികൾ അറിയിച്ചു.അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം വര്‍ധന നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. 35 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന അനുവദിക്കാനാകില്ലെന്ന നിലപാട് മാനേജ്‌മെന്റുകളും എടുത്തതോടെ ഇന്നലെ നടന്ന ചർച്ച വഴിമുട്ടി.തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍ചര്‍ച്ച നടത്താന്‍ പിന്നീട് തീരുമാനിച്ചു. അതുവരെ, ആസ്പത്രികളില്‍ പണിമുടക്ക് അടക്കമുള്ള സമരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് നഴ്‌സുമാരുടെ അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍, ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ലിബിന്‍ തോമസ് പറഞ്ഞു.
മുതിർന്ന പൗരന്മാർക്കായി ആധാർ അധിഷ്ഠിത സ്മാർട്ട് കാർഡ് വരുന്നു
ന്യൂഡൽഹി:രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി ആധാർ അധിഷ്ഠിത സ്മാർട്ട് കാർഡുകൾ ഏർപെടുത്താനായുള്ള പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി ധാവർചന്ദ് ഗെഹ്‌ലോട്ട് പറഞ്ഞു.മുതിർന്ന പൗരന്മാരുടെ എല്ലാവിവരങ്ങളും കാർഡിൽ ഉൾപ്പെടുത്തും.വിവിധ ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്നതിന് കാർഡ് ഉപകരിക്കും.വാർധക്യസംബന്ധമായ അസുഖങ്ങൾ ബാധിച്ച ബി.പി.എൽ കാർഡുടമകൾക്ക് സഹായ ഉപകരണങ്ങളും സേവനങ്ങളും സൗജന്യമായി നൽകുന്ന പദ്ധതി ‘രാഷ്ട്രീയ വയോശ്രീ യോജന’ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.