കണ്ണൂർ: കലോത്സവ നാളിൽ കണ്ണൂരിന്റെ മുഖം കെടുത്തുന്ന കൊലപാതകവും തുടർന്നുണ്ടായ നാടകീയ രംഗങ്ങളും സർക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയപ്പോൾ ജില്ലാ പോലീസ് മേധാവി ആയിരുന്ന കെ പി ഫിലിപ്പിനെ സ്ഥലം മാറ്റി. വയനാട് എസ് പി ആയിരുന്ന ടി ശിവ വിക്രമിനാണ് ഇനി കണ്ണൂർ ജില്ലാ പോലീസ് ചീഫ് സ്ഥാനം.
ചുമതല ഏറ്റു ഒരു മാസം പിന്നിട്ടപ്പോഴേക്കുമാണ് സ്ഥലം മാറ്റം എന്നതും ശ്രെധേയമാണ്. സ്ഥലം മാറ്റിയ എസ് പി കെ പി ഫിലിപ്പിന് കലോത്സവ നാളിലെ കൊലപാതകവും വിലാപ യാത്രയും കൈകാര്യം ചെയുനതിൽ വീഴ്ചപറ്റിയെന്നു ആഭ്യന്തര വകുപ്പ് വിലയിരുത്തിയിരുന്നു. ഇടയ്ക്കിടെ പോലിസ് മേധാവികളെ മാറ്റുന്നത് പോലീസ് സേനയ്ക്കിടയിലും അമര്ഷത്തിനു കാരണമാവുന്നു.