കണ്ണൂർ:തപാൽ ഓഫീസുകളിൽ ആരംഭിച്ച ആധാർ തെറ്റുതിരുത്തൽ കൗണ്ടറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു ജൂലൈ ഏഴിന് കണ്ണൂർ ഹെഡ് പോസ്‌റ്റോഫീസിൽ ആരംഭിച്ച കൗണ്ടറാണ് ഒരാഴ്ച തികയും മുൻപ് നിർത്തലാക്കിയത്.ആധാർ കാർഡിൽ വന്നിട്ടുള്ള തെറ്റുകൾ തിരുത്താനുപയോഗിക്കുന്ന യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റുകളുടെ പ്രവർത്തനം മന്ദീഭവിച്ചതാണ് സേവനം താൽക്കാലികമായി നിർത്തിവെയ്ക്കാൻ കാരണം.വെബ്സൈറ്റ് പ്രവർത്തനം സാധാരണ നിലയിലെത്തുന്നതോടെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കുമെന്ന് പോസ്റ്റൽ സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നും അറിയിച്ചു.ഹെഡ് പോസ്റ്റ് ഓഫീസിലെ പ്രവർത്തനം നിലച്ചിരിക്കുകയാണെങ്കിലും കണ്ണൂർ ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിനായി 107 ജീവനക്കാർക്കുള്ള പ്രത്യേക പരിശീലനം പൂർത്തിയായി.പദ്ധതി നടപ്പാക്കാനുള്ള യന്ത്രങ്ങൾ പോസ്റ്റ് ഓഫീസുകളിൽ എത്തുന്നതോടെ ഡിവിഷനിലെ രണ്ടു ഹെഡ് പോസ്റ്റോഫീസുകളിലടക്കം 68 പോസ്റ്റോഫീസുകളിലും ജൂലൈ അവസാനത്തോടെ സേവനം ആരംഭിക്കും.
Kerala
തപാൽ ഓഫീസുകളിൽ ആരംഭിച്ച ആധാർ തെറ്റുതിരുത്തൽ കൗണ്ടറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
Previous Articleഅൺഎയ്ഡഡ് അദ്ധ്യാപകർ സമരത്തിലേക്കു നീങ്ങുന്നു