India, News

നിര്‍ഭയ കേസ്​ പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും

keralanews supreme court will consider the correction petition of nirbhaya case accused today

ന്യൂഡൽഹി:നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളിലെ വിനയ് ശര്‍മ്മ, മുകേഷ് കുമാര്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഉച്ചക്ക് 1.45നായിരിക്കും കോടതി ഹരജി പരിഗണിക്കുക.വിനയ് ശര്‍മ്മയുടെയും മുകേഷ് കുമാറിെന്‍റയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.എന്‍.വി രമണ, അരുണ്‍ മിശ്ര, ആര്‍.എഫ് നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷന്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടിച്ചിരുന്നു. തിരുത്തല്‍ ഹരജി തള്ളിയാല്‍ ദയാ ഹരജി കൂടി നല്‍കാന്‍ പ്രതികള്‍ക്കാകും.ദയാഹര്‍ജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ജനുവരി 22ന് ഇവരെ തൂക്കിലേറ്റാനാണ് കോടതി ഉത്തരവ്.എന്നാല്‍ ദയാഹര്‍ജി നല്‍കുകയും രാഷ്ട്രപതി അവ തള്ളുകയും ചെയ്താല്‍ 14 ദിവസത്തിന് ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ 22ന് വധശിക്ഷ നടപ്പാക്കാനായേക്കില്ല.

Previous ArticleNext Article