India, Kerala, News

ശബരിമല;പുനഃപരിശോധനാ,റിട്ട് ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

keralanews supreme court will consider sabarimala review and writ petition today

ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ,റിട്ട് ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നല്‍കിയ 56 ഹര്‍ജികള്‍, വിധിയിലെ മൗലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹര്‍ജികള്‍, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്‍റെ ഒരു സാവകാശ ഹര്‍ജി എന്നിവയാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുക. മുന്‍ അറ്റോര്‍ണി ജനറല്‍ കെ. പരാശരന്‍, മോഹന്‍ പരാശരന്‍, വി ഗിരി, ശ്യാം ദിവാന്‍, രാജീവ് ധവാന്‍ തുടങ്ങി ഒരു കൂട്ടം മുതിര്‍ന്ന അഭിഭാഷകര്‍ വാദ പ്രതിവാദങ്ങള്‍ക്ക് ഹാജരാകും. നേരത്തെ ജനുവരി 28 ന് ഹര്‍ജികള്‍ പരിണഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഭരണ ഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായതിനെ തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു.

Previous ArticleNext Article