Kerala

നെഹ്‌റു ഗ്രൂപ് ചെയർമാൻ പി.കൃഷ്ണദാസിനോട് കേരളത്തിലേക്ക് കടക്കരുതെന്ന് സുപ്രീം കോടതി

keralanews supreme court tells krishnadas not to enter kerala

തിരുവനന്തപുരം:നെഹ്‌റു ഗ്രൂപ് ചെയർമാൻ പി.കൃഷ്ണദാസിനോട് കേരളത്തിലേക്ക് കടക്കരുതെന്ന് സുപ്രീം കോടതി.കൃഷ്ണദാസ് കോയമ്പത്തൂരിൽ തന്നെ തങ്ങണമെന്നും കോടതി ഉത്തരവിട്ടു.ജിഷ്ണു പ്രണോയ്,ഷൗക്കത്തലി കേസുകളിൽ ഹൈക്കോടതി കൃഷ്ണദാസിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.കേസ് വളരെ ഗൗരവമുള്ളതാണ്.അന്വേഷണം പുരോഗമിക്കവേ സംസ്ഥാന സർക്കാർ കേസ് സി.ബി.ഐ ക്കു വിട്ടിരിക്കുകയാണ്.അതുകൊണ്ടു തന്നെ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.കേസ് ഗൗരവമുള്ളതാണെന്നും സി.ബി.ഐ ഏറ്റെടുക്കുന്ന സാഹചര്യത്തിൽ അവരുടെ കൂടി അഭിപ്രായം അറിയേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഈ കേസിന്റെ നടപടികൾ പൂർത്തിയാകുന്നത് വരെ കൃഷ്ണദാസ് കേരളത്തിലേക്ക് കടക്കരുതെന്നും കേസുമായി ബന്ധപ്പെട്ടു അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാത്രമേ കൃഷ്ണദാസ് കേരളത്തിലേക്ക് വരാൻ പാടുള്ളൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

Previous ArticleNext Article