ന്യൂഡൽഹി:ശബരിമല പുനഃപരിശോധനാ ഹർജികളിൽ വീണ്ടും വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി.ഇനി വാദമുണ്ടെങ്കില്‍ എഴുതി നല്‍കണമെന്ന് കോടതി ആവര്‍ത്തിച്ചു.ദേശീയ അയ്യപ്പഭക്ത അസോസിയേഷന്റെ അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് വീണ്ടും വാദത്തിന് അവസരം തേടിയത്.ഇന്നലത്തെ ഉത്തരവ് പിന്‍വലിച്ച് പുനപരിശോധന ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കണം എന്ന മാത്യു നെടുമ്പാറയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം തനിക്ക് വാദത്തിന് അവസരം കിട്ടിയില്ല. മറ്റാരും പറയാത്ത ഭരണഘടനാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്തുതന്നെ ആയാലും എഴുതി നല്‍കൂ കഴമ്പുണ്ടെങ്കില്‍ വാദത്തിന് അവസരം നല്‍കാം എന്ന് കോടതി മറുപടി നല്കി.56 പുനപരിശോധന ഹര്‍ജിക്കാരുണ്ടായിരുന്നെങ്കിലും തന്ത്രിയും എന്‍.എസ്.എസും പ്രയാര്‍ ഗോപാലകൃഷ്ണനും അടക്കം ഏതാനും കക്ഷികള്‍ക്കേ ഇന്നലെ വാദം പറയാനായുള്ളൂ.
Kerala, News
ശബരിമല പുനഃപരിശോധനാ ഹർജികളിൽ വീണ്ടും വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി
Previous Articleതലസ്ഥാനത്ത് ബിജെപി പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം