Kerala, News

നീറ്റ് പരീക്ഷ നീട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രിം കോടതി തള്ളി

keralanews supreme court rejected the petition seeking extension of neet examination

ന്യൂഡല്‍ഹി: സെപ്തംബര്‍ 12 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പ്രവേശന പരീക്ഷ നീട്ടണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച്‌ മാറ്റാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ, കമ്പാർട്ട്മെന്റ് പരീക്ഷ, മറ്റ് പ്രവേശന പരീക്ഷകള്‍ എന്നിവ സെപ്തംബര്‍ ആദ്യ വാരത്തിലും രണ്ടാം വാരത്തിലും നടക്കുന്നതിനാല്‍ പ്രവേശന പരീക്ഷ നീട്ടിവെക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഹൃഷികേശ് റോയ്, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.ഇതോടൊപ്പം മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ 27 ശതമാനം ഒബിസി സംവരണവും, പത്ത് ശതമാനം സാമ്പത്തിക സംവരണവും ഉറപ്പാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

Previous ArticleNext Article