India, News

ഡ​ല്‍​ഹി മെ​ട്രോയിലെ വനിതകളുടെ സൗ​ജ​ന്യ യാ​ത്ര ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി

keralanews supreme court questioned the free journey for women in delhi metro

ന്യൂഡല്‍ഹി:ഡല്‍ഹി മെട്രോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച കെജ്‌രിവാൾ  സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി.സൗജന്യം നല്‍കുന്നത് ഡിഎംആര്‍സിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്തിനാണ് സൗജന്യ യാത്ര അനുവദിക്കുന്നത്,സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്നും കോടതി ചോദിച്ചു.പൊതുജനങ്ങളുടെ പണം കൃത്യമായി വിനിയോഗിക്കണമെന്നും ആളുകള്‍ക്ക് സൗജന്യമായി പണം നല്‍കുന്നത് ഒഴിവാക്കണമെന്നും സുപ്രീം കോടതി കേജരിവാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.നാലാംഘട്ട മെട്രോ പദ്ധതിയില്‍ കാലതാമസം സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര, ജസ്റ്റീസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.ഡല്‍ഹിയില്‍ മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് പ്രഖ്യാപിച്ചത്. ഇതിന്‍റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കിയിരുന്നു.

Previous ArticleNext Article