തിരുവനന്തപുരം: കള്ളും വൈനും ബിയറും മദ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് നിലപാട് തിരുത്തി സര്‍ക്കാര്‍. ഇത് സംബന്ധിച്ച സുപ്രീംകോടതി സമര്‍പ്പിച്ച ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. തുടര്‍ന്ന് നിലപാട് തള്ളി എക്‌സ്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷണന്‍ രംഗത്തെത്തിയാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. .ദേശീയ പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതില്‍ വ്യക്ത ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കളള്, വൈന്‍, ബിയര്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
പാതയോരത്തുള്ള 150 മദ്യശാലകളാണ് മാര്‍ച്ച് 31ന് മുമ്പ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍ ഇതില്‍ 25 എണ്ണം മാത്രമേ ഇതുവരെ മാറ്റാനായിട്ടുള്ളു. ബാക്കി 155 മദ്യശാലകള്‍ ജനകീയ പ്രതിഷേധങ്ങള്‍ കാരണം പാതയോരത്തുതന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബെവ്‌കോ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.