India, Kerala, News

ശബരിമല യുവതീ പ്രവേശന വിധി;പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു; വിധിയില്‍ പിഴവെന്ന് എന്‍എസ്‌എസ്

keralanews supreme court is considering the sabarimala review petitions nss says error in previous verdict

ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശന വിധിക്കെതിരായുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വാദം കേൾക്കുന്നത്.സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നല്‍കിയ 56 ഹരജികള്‍, പുറമെ വിധിയിലെ മൌലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹരജികള്‍‌, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹരജികള്‍ , ദേവസ്വം ബോര്‍ഡിന്‍റെ ഒരു സാവകാശ ഹര്‍ജി. അങ്ങനെ ആകെ 65 ഹരജികളാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്.
എന്‍എസ്‌എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആദ്യം വാദം കേള്‍ക്കുന്നത്.യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്നാണ് എന്‍എസ്‌എസ് വാദമുയര്‍ത്തിയത്. പ്രധാന വിഷയങ്ങള്‍ കോടതിയ്ക്ക് മുമ്ബില്‍ എത്തിയില്ലെന്നാണ് എന്‍എസ്‌എസിന്റെ വാദം. എന്‍എസ്‌എസിന് വേണ്ടി അഡ്വ.കെ.പരാശരന്‍ ആണ് വാദിക്കുന്നത്. വിധിയിലെ പിഴവുകള്‍ എന്താണെന്ന് പുനഃപരിശോധനാ ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കുമെന്ന് എന്‍എസ്‌എസ് അഭിഭാഷകന്‍ അറിയിച്ചു.

Previous ArticleNext Article