Kerala, News

ബക്രീദ് പ്രമാണിച്ച്‌ കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

keralanews supreme court consider petition against giving lockdown concession in kerala

ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച്‌ കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയ പിണറായി സർക്കാരിന്റെ നടപടിക്കെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്.ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഡല്‍ഹി മലയാളിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.ഇന്നലെയാണ് കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ ഡൽഹി മലയാളി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇതിൽ  കോടതി സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇളവുകള്‍ അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടിപിആര്‍ കുറച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.കൂടുതൽ ഇളവുകൾ നൽകിയിട്ടില്ലെന്നും കടകളുടെ സമയക്രമം പുന:ക്രമീകരിക്കുകമാത്രമാണ് ചെയ്തതെന്നും ഇന്നലെ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.എന്നാൽ ടിപിആർ 10 ശതമാനത്തിന് മുകളിൽ കൂടുതലുള്ള കേരളത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് സിംഗ് വാദിച്ചു. ടിപിആർ രണ്ട് ശതമാനമുള്ള ഉത്തർപ്രദേശിൽ കൻവാർ യാത്രയ്‌ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി സംസ്ഥാന സർക്കാരിനോട് അടിയന്തിരമായി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

Previous ArticleNext Article