ന്യൂഡൽഹി:കെഎസ്ആർടിസി എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി.ജൂണ്‍ മുപ്പതിനകം താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നും കോടതി ഉത്തരവിട്ടു. ഈ മാസം 15 ന് മുൻപ് പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതോടെ 1565 താല്‍ക്കാലിക ഡ്രൈവർമാർക്ക് തൊഴില്‍ നഷ്ടപ്പെടും. സ്ഥിരം ജീവനക്കാര്‍ അര്‍ഹതപ്പെട്ട അവധിയെടുക്കുമ്ബോഴുളള ഒഴിവിലേക്കാണ് താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയോഗിച്ചിരുന്നതെന്നാണ് കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചത്. സര്‍വീസുകള്‍ മുടങ്ങാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.എന്നാല്‍ സര്‍ക്കാര്‍ വാദം കോടതി കണക്കിലെടുത്തില്ല.