
തിരുവനന്തപുരം: പകല്‍ സമയങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലേറ്റ് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് വരെ വിശ്രമസമയം ആണ്. തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി ജില്ലാ ലേബര്‍ ഓഫീസർമാരോട് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.