തിരുവനന്തപുരം:കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി.അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനം വരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത.ഈ സാഹചര്യത്തില്‍ സൂര്യാതാപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടുയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിപ്പ് നല്‍കി. അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് സൂര്യതാപമേറ്റ്.കൊല്ലം പുനലൂരിൽ ആറുപേർക്കും കോട്ടയം കുമരകത്ത് ഒരാൾക്കുമാണ് സൂര്യതാപമേറ്റത്.