Kerala, News

പ്രവാസിയുടെ ആത്മഹത്യ;ആന്തൂര്‍ നഗരസഭ ഓഫീസില്‍ അന്വേഷണ സംഘം പരിശോധന നടത്തി

keralanews suicide of expatriate the investigation team conducted inspections at the anthur municipality office

ധര്‍മശാല:ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നിഷേധിച്ചതിൽ മനംനൊന്ത്  അന്തൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആന്തൂർ നഗരസഭാ  ഓഫീസിൽ പരിശോധന നടത്തി.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം പി കെ ശ്യാമളക്കും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും.എന്നാല്‍ തനിക്കിതേവരെ വിഷയവുമായി ബന്ധപ്പെട്ട് നോട്ടീസ് കിട്ടിയിട്ടില്ലെന്ന് പി കെ ശ്യാമള പറയുന്നു . നോട്ടീസ് കിട്ടിയാല്‍ അതനുസരിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അന്വേഷണ സംഘം സാജന്‍റെ ഭാര്യ ബീനയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.കേസില്‍ നേരത്തേ ലഭിച്ച മൊഴികള്‍ പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ഇതിന് ശേഷമാണ് ബീനയുടെ മൊഴിയുള്‍പ്പെടെ വീണ്ടും രേഖപ്പെടുത്തുന്നത്. സാജന്‍റെ മരണത്തില്‍ എല്ലാ വശവും പരിശോധിച്ച്‌ സമഗ്രമായ അന്വേഷണം നടത്താനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. നേരത്തെ എടുത്ത മൊഴികള്‍ വീണ്ടും എടുക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ആത്മഹത്യക്ക് പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളോ വ്യക്തിപരമായ കാരണങ്ങളോ ഉണ്ടായിരുന്നോ എന്നും പരിശോധിക്കും.

Previous ArticleNext Article