
ഇടുക്കി:സംസ്ഥാനത്തെ ഹര്‍ത്താലുകളില്‍നിന്ന് സ്കൂളുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യര്‍ഥികള്‍. ഇടുക്കി ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ സഹോദയെ പ്രതിനിധീകരിച്ചാണ് വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്.പാലും പത്രവും പോലെതന്നെ പ്രധാനമാണ് സ്കൂളുകളിലെ പഠനക്ലാസുകളും എന്നാണ് ഇവരുടെ പക്ഷം. അതിനാല്‍ ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം നല്‍കുന്നവര്‍ സ്കൂളുകളെയും ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണമുണ്ട്. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 18 ഹര്‍ത്താലുകളാണ് നടന്നത്. ഇത് സ്കൂളുകളുടെ പ്രവര്‍ത്തിദിനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിനു വേണ്ടിയാണ് ഇങ്ങനെയൊരു ആവശ്യവുമായി രംഗത്തിറങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മറ്റ് എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഹര്‍ത്താലില്‍നിന്ന് വിദ്യാലയങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കാണ് ഇവരുടെ തീരുമാനം.