Kerala, News

കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന തുരുത്തി കോളനിയിലെ വിദ്യാർഥികൾ പട്ടിണിസമരം നടത്തി

keralanews students of thuruthi colony conduct hunger strike

പാപ്പിനിശ്ശേരി:ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന തുരുത്തി കോളനിയിലെ വിദ്യാർഥികൾ ഇന്നലെ പഠനം മുടക്കി പട്ടിണി സമരം  നടത്തി.രാവിലെ മുതൽ വൈകുന്നേരം വരെ പത്തു വിദ്യാർത്ഥികളാണ് സമരപന്തലിൽ പട്ടിണി സമരം നടത്തിയത്.അരോളി ഗവ.ഹൈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി പൂജ, കെ.അനുച്ചന്ദ്‌,ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിയ മാത്യൂസ്,ശോണിമ,പത്താം ക്ലാസ് വിദ്യാർഥിനികളായ പി.അഭിരാം, കെ.അശ്വതി,അനശ്വര,അമൽ,സ്നോവ്യ,പ്ലസ് ടു വിദ്യാർത്ഥിനി കെ.നിമ,കെ.എം.സി.ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി അനുപമ അനിൽ കുമാർ എന്നിവരാണ് സമരത്തിൽ പങ്കാളികളായത്.എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രെട്ടറി കെ.കെ ജബ്ബാർ സമരം ഉൽഘാടനം ചെയ്തു.അനുപമ അനിൽകുമാർ അധ്യക്ഷത വഹിച്ചു.പദ്മനാഭൻ മൊറാഴ,പി.എസ് രമേശൻ,പനയൻ കുഞ്ഞിരാമൻ,സതീശൻ പള്ളിപ്രം,സണ്ണി അമ്പാട്ട്,ജെ.ആർ പ്രസീത എന്നിവർ പ്രസംഗിച്ചു.

Previous ArticleNext Article