ഇരിട്ടി : ഇരിട്ടി സെന്റ്ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥി കല്ലുമുട്ടിയിലെ സൌരവ് മാച്ചേരി (16) പഴശ്ശി പദ്ധതി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അച്ഛന്‍ ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കി. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് 22 സഹപാഠികള്‍ക്കൊപ്പം യാത്രയയപ്പ് ആഘോഷഭാഗമായി ഷര്‍ട്ടില്‍ പുരട്ടിയ ചായം കഴുകാനാണ് സൌരവ് വെള്ളക്കെട്ടില്‍ ഇറങ്ങിയത്. സ്കൂള്‍ ടാപ്പില്‍ ഷര്‍ട്ട് കഴുകാന്‍ സ്കൂള്‍ അധികൃതര്‍ സമ്മതിച്ചില്ല. യാത്രയയപ്പിന്റെ പേരില്‍ 500 രൂപ വാങ്ങിയ സ്കൂള്‍ മേധാവികള്‍ പൈപ്പില്‍നിന്ന് വെള്ളമെടുത്ത് ഷര്‍ട്ട് കഴുകാന്‍ അനുവദിക്കാത്തത് ക്രൂരമാണെന്നും ഇതേക്കുറിച്ചും സൌരവിന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നുമാണ് രമേശന്റെ പരാതി. സൌരവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യിക്കാനോ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള കാര്യം ഏറ്റെടുക്കാനോ സ്കൂള്‍ മേധാവികള്‍ തയ്യാറായില്ല. സ്കൂളില്‍ സൌരവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനും വച്ചില്ല. മരണത്തിന് തൊട്ട് മുമ്പ് വരെ സ്കൂളിലുണ്ടായിരുന്ന കുട്ടിയെ ദുരന്തത്തില്‍പ്പെട്ടശേഷം അവഗണിച്ചതില്‍ ദുരൂഹതയുണ്ട്.
Kerala
വിദ്യാർത്ഥി മുങ്ങിമരിച്ച സംഭവം; അന്വേഷണം വേണമെന്ന് പിതാവ്
Previous Articleഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപകമായ അക്രമം