Kerala, News

കോഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം തകർന്നുവീണ് വിദ്യാർത്ഥിക്ക് പരിക്ക്

keralanews student injured when the building of kendreeya vidyalaya collapses in kozhikkode east hill

കോഴിക്കോട്:ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു.സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.ക്ലാസ് നടക്കുന്ന സമയമാതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.ഇതോടെ അധ്യാപകരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളിലും രംഗത്തിറങ്ങി.പലയിടത്തും സീലിംഗ് അടര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്.നിര്‍മ്മാണത്തിലെ അപാകതയാണ് 42 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റ ബലക്ഷയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ പല ദിവസങ്ങളിലും ക്ലാസ്സുകള്‍ക്ക് അവധി നല്‍കേണ്ട അവസ്ഥയാണ്.കെട്ടിടം അപകടവസ്ഥയിലാണെന്ന് കാണിച്ച്‌ പ്രിന്‍സിപ്പാള്‍ കേന്ദ്രീയ വിദ്യാലയ് സങ്കേതൻ അധികൃതര്‍ക്ക് നേരത്തെ വിവരം നല്‍കിയിരുന്നു. എന്‍ ഐ ടിയിലെ വിദഗ്ദര്‍ കെട്ടിടം പരിശോധിക്കുകയും ചെയ്തു. കെട്ടിടം അപകടാവസ്ഥയിലാണെന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച ജില്ലാ കളക്ടറും കണ്ടെത്തി. കെട്ടിടം പണിയാന്‍ തീരുമാനമായെങ്കിലും ഫണ്ട് ഇതുവരെ പാസ്സായിട്ടില്ല.കെട്ടിടം തകര്‍ന്ന് വീണ സാഹചര്യത്തില്‍ 3100 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ക്ക് പ്രിന്‍സിപ്പല്‍ രണ്ട് ദിവസം അവധി നല്‍കി.

Previous ArticleNext Article