Kerala, News

സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുന്നു; സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ സര്‍ക്കാര്‍ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി ഇ.പി.ജയരാജന്‍

keralanews strike of the rank holders in front of the secretariat was a farce and government is ready for talks if the protesters come directly said ep jayarajan

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി ഇ.പി.ജയരാജന്‍.എന്നാല്‍ ഇതേ വരെ അത്തരമൊരു ചര്‍ച്ചയ്ക്ക് സമരക്കാര്‍ തയ്യാറായിട്ടില്ല. അവരെക്കൊണ്ട് സമരം നടത്തിക്കുകയാണെന്നും സമരം അവസാനിപ്പിക്കാതെ തുടരാന്‍ ചിലര്‍ അവരെ പ്രേരിപ്പിക്കുകയാണെന്നും ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു.സര്‍ക്കാരിന് വിശാല മനസ്സാണെന്നും മന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ പ്രാകൃതമായ വിഡ്ഡിവേഷം കെട്ടിപ്പിക്കുന്നത് എന്തിനെന്ന് സ്വമേധയാ ചിന്തിച്ച്‌, അവര്‍ക്ക് പറ്റിയ തെറ്റ് തിരുത്തണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാ താരങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനെക്കുറിച്ചും ഇ.പി ജയരാജന്‍ പ്രതികരിച്ചു. സി.പി.എമ്മിന് കലാകാരന്‍മാരോട് എന്നും ബഹുമാനമാണ് ഉള്ളത് എന്നാല്‍ ചില കലാകാരന്‍മാരുടെ തലയില്‍ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. എന്നാല്‍ സലിം കുമാര്‍ അടക്കമുള്ള കലാകാരന്‍മാരോട് സിപിഎമ്മിന് എന്നും ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Previous ArticleNext Article