Kerala, News

പുതുവത്സരാഘോഷങ്ങൾക്ക് സംസ്ഥാനത്ത് കര്‍ശ്ശന നിയന്ത്രണം;10 മണിയോടെ ആഘോഷ പരിപാടികള്‍ അവസാനിപ്പിക്കണം

keralanews strict control over new year celebrations in the state celebrations should end at 10 pm

തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കര്‍ശ്ശന നിയന്ത്രണം.രാത്രി പത്തു മണിയോടെ എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.ആളുകൾ കൂട്ടം കൂടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ.പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. ബീച്ചുകളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ജനിതകമാറ്റം സംഭവിച്ച്‌ കൊറോണ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങള്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.സംസ്ഥാനങ്ങള്‍ക്ക് നടപടി കൈക്കൊള്ളാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവും. ഡിസംബര്‍ 31 മുതല്‍ ജനുവരി 4 വരെ എല്ലാ ബീച്ചുകളിലും വൈകുന്നേരം 6 മണി വരെ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ . വൈകുന്നേരം 6 മണിക്ക് ശേഷംബീച്ചിലേക്കും പരിസരത്തേക്കും പ്രവേശനം ഉണ്ടായിരിക്കില്ല.ബീച്ചില്‍ എത്തുന്നവര്‍ വൈകുന്നേരം 7 മണിക്കുമുന്‍പായി ബീച്ച്‌ വിട്ടു പോകേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കും മാസ്ക് ധരിക്കാതിരിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

Previous ArticleNext Article