Kerala, News

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുർവ്യാഖ്യാനം ചെയ്താൽ നടപടി

keralanews strict action will take against those who use sabarimala verdict for election campaign

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുർവ്യാഖ്യാനം ചെയ്താൽ നടപടി.ഇങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ വ്യക്തമാക്കി.ജാതി,മതം എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും കൂടുതൽ വിശദീകരണം ചൊവ്വാഴ്ച വിവിധ പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷം നൽകുമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.പെരുമാറ്റ ചട്ടം സംബന്ധിച്ച ബുക്‌ലെറ്റ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകി.ജില്ലകളിൽ ചട്ടലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ  കളക്റ്റർമാക്കും നിർദേശം നൽകി.

Previous ArticleNext Article