കണ്ണൂർ : കണ്ണൂർ മാർക്കറ്റിൽ കാൽനടക്കാർക്കും ചരക്ക് ഇറക്കാൻ വരുന്ന വാഹനങ്ങൾക്കും യാത്രാ തടസ്സം ഉണ്ടാക്കുന്ന രീതിയിൽ അനധികൃതമായി തെരുവ് കച്ചവടക്കാരനെതിരെ ടൗൺ പോലീസ് കേസെടുത്തു.
ഒരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്നതിൽ ആശങ്കപെടുന്ന പൊതുജനങ്ങളെയും അധികാരികളെയും വെല്ലുവിളിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മാർക്കറ്റിൽ ചിലർ കച്ചവടം ചെയ്യുന്നുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയ ടൗൺ ഐസ് ഐ ക്കും സംഘത്തിനും എതിരെ അസഭ്യം പറഞ്ഞതിനും മാർഗ തടസ്സം സൃഷ്ടിക്കൽ, ജോലി തടസ്സപെടുത്തൽ എന്നീ കുറ്റങ്ങൾക്ക് അലവിൽ സ്വദേശി ഷാജിറിനെതിരെ ടൗൺ പോലീസ് കേസെടുത്തു. നേരത്തെ ജില്ലാ പോലീസ് മേധാവി നേരിട്ട് എത്തി മാർക്കറ്റിലെ കാൽ നടക്കാർക്കുള്ള പാത അനധികൃത മായി കയ്യേറി യാത്ര തടസ്സം സൃഷ്ടിച്ചവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കുറെ മാസങ്ങൾ ആയി കണ്ണൂർ മാർക്കറ്റിൽ ഗതാഗത തടസ്സങ്ങൾ തീരെ ഇല്ലാതായി. ലൈസെൻസ് ഉള്ള കടക്കാർക്ക് കച്ചവടത്തിന് സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചുകൊണ്ട് സുഗമമായി കച്ചവടം ചെയ്യാനും സാധിക്കുമായിരുന്നു.
ലോക്ക് ഡൌൺ കാരണം ജീവിതം വഴിമുട്ടിയ പാവപെട്ട തെരുവ് കച്ചവടക്കാരുടെ പരിമിതമായ വരുമാനത്തിന് ഭീഷണി സൃഷ്ടിച്ച് ടൗണിലെ ഒരു ഫ്രൂട്ട്സ് ഹോൾസെയിൽ വ്യാപാരി അയാളുടെ സ്ഥാപനത്തിലെ തൊഴിലളികളെ വെച്ച് മാർക്കെറ്റിൽ അനധികൃത തെരുവ് കച്ചവടം ചെയ്ത് കൊള്ളലാഭം ഉണ്ടാക്കാൻ തുടങ്ങിയതും നിയമ പരമായി നികുതി കൊടുത്ത് ലൈസൻസ് എടുത്ത് കടകൾ നടത്തു സാധാരണ കച്ചവടക്കാർക്കും അവരുടെ കസ്റ്റമേഴ്സിനും സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാൻ സാധിക്കാത്തതിലും പല കോണുകളിൽ നിന്നും പരാതി ഉയർന്നു വന്നെകിലും പോലീസ് നടപടികൾ സ്വീകരിച്ചിരുന്നില്ല എന്ന പരാതിയും പൊതുജനത്തിന് ഉണ്ടായിരുന്നു.
എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിശോധനക്കും നിയന്ത്രണങ്ങക്കുമായി എത്തിയ പോലീസ് സംഘത്തിനെതിരെ ആണ് ഷാജിർ അസഭ്യം വർഷം നടത്തിയത്.