India

പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു

keralanews stopping cooking gas subsidy
ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2018 മാര്‍ച്ച് വരെ ഓരോ മാസവും സിലിണ്ടറിന് നാലു രൂപ വീതം കൂട്ടാനും തീരുമാനമായിട്ടുണ്ട്.ഘട്ടംഘട്ടമായി സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അങ്ങനെ അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി സംവിധാനം പൂര്‍ണമായും ഇല്ലാതാവും.കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ആണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.വിലവര്‍ധന സംബന്ധിച്ച നിര്‍ദേശം മെയ് 30ന് തന്നെ പൊതുമേഖലാ എണ്ണക്കമ്പനികളെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.ഇതിന് ശേഷം പാചകവാതക സിലിണ്ടറിന് 32 രൂപ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.സബ്‌സിഡിയുള്ള സിലിണ്ടറിന് പരമാവധി രണ്ട് രൂപ വരെ വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികള്‍ക്ക് നേരത്തെ അനുമതി ഉണ്ടായിരുന്നത്.
Previous ArticleNext Article