
ന്യൂഡല്‍ഹി: കാര്‍ഷികവായ്പ എഴുതിത്തള്ളുന്ന സംസ്ഥാനങ്ങൾ ഫണ്ടും സ്വന്തം നിലയ്ക്ക് കണ്ടെത്തിക്കോളണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇതിനായി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് നല്‍കാനാകില്ല. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ല.മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം . യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യമന്ത്രിസഭാ യോഗം 36,000 കോടിരൂപയുടെ കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.