Kerala, News

നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തി; ദിലീപിന്റെ പരാതിയിൽ പാര്‍വതി, ആഷിഖ് അബു അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കോടതിയുടെ നോട്ടീസ്

keralanews statement made against witnesses in actress attack case court sent notice against filmmakers including parvathy and aashiq abu on dileeps complaint

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ദിലീപിന്റെ പരാതിയിൽ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കോടതി നോട്ടീസ് അയച്ചു.ചലച്ചിത്ര താരങ്ങളായ പാര്‍വതി, രമ്യാ നമ്പീശൻ, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് നടപടി എടുത്തിരിയ്ക്കുന്നത്.എന്നാല്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദീഖും ഭാമയും കൂറുമാറിയതില്‍ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്പീശൻ, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു.കൂടാതെ നിരന്തരമായി സാക്ഷികള്‍ക്കെതിരെ പരസ്യ പ്രസ്താവനയും , സോഷ്യല്‍ മീഡിയകളില്‍ നാണം കെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളും പങ്കുവച്ച്‌ ആഷിക് അബുവും ഭാര്യ റിമയും രംഗത്ത് എത്തിയത് വിവാദമായി മാറിയിരുന്നു.വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്ന് പോകുന്ന നടിക്കൊപ്പം അവളുടെ സഹപ്രവർത്തകർ കൂടെ നിൽക്കണ്ടതിന് പകരം, കൂറു മാറിയത് സിനിമാ മേഖലയിലുള്ളവരെ വിശ്വസിക്കാൻ കൊള്ളില്ലെന്നതിന്റെ ഉദാഹരണമാണെന്നാണ് നടി രേവതി ഫേസ്ബുക്കില്‍ കുറിച്ചത്. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിഖ് അബു പ്രതികരിച്ചു. കൂറുമാറിയ നടിമാർ ഒരർത്ഥത്തിൽ ഇരകളാണെന്ന് റിമ കല്ലിങ്കലും പറഞ്ഞു. ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവരും കേസിൽ നേരത്തെ കുറുമാറിയിരുന്നു.

Previous ArticleNext Article