Kerala, News

കീഴാറ്റൂരിൽ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ;മേൽപ്പാലത്തിന് സാധ്യത തേടി കേന്ദ്രത്തിനു കത്തയച്ചു

keralanews state govt sent a letter to the central seeking possibility of overbridge in keezhattoor

കണ്ണൂർ:കീഴാറ്റൂരിൽ അനുനയ നീക്കവുമായി സംസ്ഥാനസർക്കാർ.മേൽപ്പാലത്തിന് സാധ്യത തേടി മന്ത്രി ജി.സുധാകരൻ കേന്ദ്രത്തിനു കത്തയച്ചു.കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിക്കും ദേശീയ പാത അതോറിറ്റി ചെയർമാനുമാണ് കത്തയച്ചത്.മേൽപ്പാലം പണിയാൻ സാധിക്കുമോ എന്നും മേൽപ്പാലം പണിതാൽ വയൽ സംരക്ഷിക്കാൻ സാധിക്കുമെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ ജി.സുധാകരൻ തള്ളിപ്പറഞ്ഞിരുന്നു.കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികൾ “കിളികളല്ല, കഴുകൻമാർ’ ആണെന്നും ജീവിതത്തിൽ ഒരിക്കൽപ്പോലും പാടത്തുപോകാത്തവരാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു.ഇതിനിടെ വയല്‍ക്കിളികളുടെയും ഇന്ന് നടക്കുന്ന സിപിഎം നേതൃത്വത്തിലുള്ള കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതിയുടെയും മാർച്ചിന്‍റെ പശ്ചാത്തലത്തില്‍ കീഴാറ്റൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Previous ArticleNext Article