Food, Kerala, News

സ​വാ​ള വി​ല നി​യ​ന്ത്രി​ക്കാ​ന്‍ വിപണിയിൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ; നാസിക്കില്‍ നിന്ന് സപ്ലൈക്കോ വഴി ഉള്ളിയെത്തിക്കും

keralanews state government has restrictions on the market to control the price of onion and import onion from nasik

തിരുവനന്തപുരം:കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ വിപണിയിൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ.നാസിക്കില്‍ നിന്ന് സപ്ലൈക്കോ വഴി ഉള്ളിയെത്തിക്കും.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന നാസിക്കില്‍ നിന്ന് സവാള എത്തിക്കാനാണ് നീക്കം. വ്യാഴാഴ്ച നാഫെഡ് വഴി  സവാള എത്തിക്കും. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ ഇതിനായി നാസിക്കില്‍ എത്തി. 50 ടണ്‍ സവാളയാണ് എത്തിക്കുന്നത്. ഇത് സപ്ലൈകോ മുഖേന കിലോയ്ക്ക് 35 രൂപ വിലയില്‍ വില്‍ക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ സവാള എത്തിക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് 50 രൂപയ്ക്കും മുകളിലാണ് സവാള വില. ഉള്ളിവില രാജ്യത്തെമ്പാടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സവാള വില നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച്‌ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിച്ച്‌ തുടങ്ങിയത്. ഇതിന്‍റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴി സവാള സംഭരിക്കാനും അത് കുറ‍ഞ്ഞ വിലയില്‍ കേരളത്തിലെത്തിച്ച്‌ വിതരണം ചെയ്യാനുമുള്ള പദ്ധതി തയ്യാറാക്കിയത്.മഹാരാഷ്ട്രയും മദ്ധ്യപ്രദേശും കഴിഞ്ഞാല്‍ കര്‍ണാടകയാണ് സവാള ഉത്പാദനത്തില്‍ രാജ്യത്ത് മൂന്നാംസ്ഥാനത്ത്. കാലാവസ്ഥാവ്യതിയാനം മൂലം അവിടെ ഈ വര്‍ഷം ഉത്പാദനം കുറഞ്ഞിരുന്നു. കനത്ത മഴ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ വിളവെടുപ്പിനെയും സാരമായി ബാധിച്ചു.ഇതാണ് വിലവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Previous ArticleNext Article