തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.നിമിഷ സജയനാണ് മികച്ച നടി.ഞാൻ മേരിക്കുട്ടി,ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്ക്കാരം.സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയമാണ് സൗബിൻ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.ചോല,ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലൂടെ നിമിഷ സജയൻ മികച്ച നടിയായി.മന്ത്രി എ.കെ ബാലനാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായി ജോജു ജോര്‍ജിനെ തിരഞ്ഞെടുത്തു.ശരീഫ് ഈസ സംവിധാനം ചെയ്ത ‘കാന്തൻ ദി ലവർ ഓഫ് കളർ’ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. മികച്ച ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ ആണ്.സൺഡേ എന്ന ചിത്രത്തിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനുള്ള പുരസ്ക്കാരം സ്വന്തമാക്കി.ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം ആലപിച്ച വിജയ് യേശുദാസിനെ മികച്ച ഗായകനായി ജൂറി തിരഞ്ഞെടുത്തു.ശ്രെയ ഘോഷാലാണ് മികച്ച ഗായിക.മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദിനാണ്.