Kerala, News

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു

keralanews state budjet presentation started

തിരുവനന്തപുരം:പ്രളയത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് അവതരണം ഇന്ന്. നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് സഭയിൽ അവതരിപ്പിക്കുക.കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ധനമന്ത്രി ഉയർത്തിയത്.കേരളം സമീപകാല ചരിത്രത്തിലേ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട സമയത്ത് കേരളത്തിനോട് കേന്ദ്രം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു.കേരളത്തിലേ ജനങ്ങളോട് എന്തിനാണ് ഈ ക്രൂരത. ഒറ്റക്കെട്ടായാണ് കേരളത്തിലേ ജനങ്ങള്‍ പ്രളയത്തെ അതിജീവിച്ചത്. എന്നാല്‍, ആ സമയത്ത് അത്രയും കേന്ദ്രം കേരളത്തിനോട് അവഗണനാ നിലപാടാണ് കാണിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ ലഭിച്ചു. ഈ ഫണ്ടില്‍ നിന്നും 1732 കോടി വിതരണം ചെയ്‌തു. ഫണ്ടില്‍ നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ തുക ചെലവഴിക്കൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ വീട് നിര്‍മാണത്തിന്, വായ്പാസഹായം ഉള്‍പ്പടെയുള്ള ചെലവുണ്ട്, പുനര്‍നിര്‍മാണത്തിന് ആയിരം കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. പ്രളയാനന്തര നവകേരളം നിര്‍മിക്കുന്നതിന് 25 പദ്ധതികള്‍ രൂപീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. റീബില്‍ഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്. പ്രളയത്തിന് ശേഷം കേരളം കണ്ട രണ്ടാമത്തെ ദുരന്തമാണ് ശബരിമല പ്രക്ഷോഭമെന്നും തോമസ് ഐസക് പറഞ്ഞു.

Previous ArticleNext Article