Kerala, News

തളിപ്പറമ്പ് നഗരസഭയിലെ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി

keralanews stale food seized from hotels in thalipparambu municipality

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം അധികൃതർ നടത്തിയ  മിന്നല്‍ പരിശോധനയിൽ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടലില്‍നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. നഗരസഭയുടെ ഹെല്‍ത്ത് സ്ക്വാഡ് ഇന്നലെ രാവിലെയാണ് പരിശോധന നടത്തിയത്. മെയിന്‍ റോഡിലെ തവക്കല്‍ റസ്റ്റോറന്‍റില്‍നിന്നും നാലു ദിവസം പഴക്കമുള്ള ചിക്കന്‍ഫ്രൈ, സാമ്പാര്‍, പൂപ്പല്‍ കയറിയ നാരങ്ങ അച്ചാര്‍, പഴകിയ ചോറ് തുടങ്ങിയവയാണ് പിടികൂടിയത്. കൂടാതെ മൂന്നോളം ഹോട്ടലുകളുടെ പരിസരം വൃത്തിഹീനമാണെന്നും കണ്ടെത്തി. തുടര്‍ന്ന് ഇവക്ക് നോട്ടീസ് നല്‍കി. ആര്‍.ശ്രീജിത്ത്, ശൈലേഷ്, എസ്.അബ്ദുറഹ്മാന്‍, മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Previous ArticleNext Article